Image

വരും ദിവസങ്ങള്‍ നിര്‍ണായകം, മരണനിരക്ക് ഉയ‍ര്‍ന്നേക്കും, സഹകരിച്ചില്ലെങ്കില്‍ വീണ്ടും ലോക്ഡൗണ്‍ പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി

Published on 27 September, 2020
വരും ദിവസങ്ങള്‍ നിര്‍ണായകം, മരണനിരക്ക് ഉയ‍ര്‍ന്നേക്കും, സഹകരിച്ചില്ലെങ്കില്‍ വീണ്ടും ലോക്ഡൗണ്‍ പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും മരണനിരക്ക് ഉയരാന്‍ സാധ്യതയെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ.
ഒരു ഘട്ടത്തില്‍ കൊവിഡ് പ്രതിരോധത്തില്‍ കേരളം ഏറെ മുന്നോട്ട് പോയിരുന്നു.


 ഉണ്ടാകാന്‍ പാടില്ലാ തരത്തില്‍ ചില അനുസരണക്കേടുകള്‍ കൊവിഡ് പ്രതിരോധത്തില്‍ ഉണ്ടായി. സമരങ്ങള്‍ കൂടിയതോടെ കേസുകളും കൂടി. പല രാജ്യങ്ങളും വീണ്ടും അടച്ചുപൂട്ടല്‍ നടപ്പാക്കേണ്ട സാഹചര്യത്തിലാണ്. വീണ്ടും പൂര്‍ണ്ണ അടച്ചു പൂട്ടല്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഒരു രീതിയിലും സഹകരിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ ഇല്ലാതെ വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


സംസ്ഥാനത്ത് ആകെ ഒരു ലക്ഷത്തി അറുപത്തിയേഴായിരത്തിലേറെ പേര്‍ക്ക് രോഗമുണ്ടായി. ഇതില്‍ ഒരു ലക്ഷത്തിപതിനാലായിരം പേര്‍ ഇതുവരെ രോഗമുക്തരായി. പലഘട്ടങ്ങളിലും രോഗ വ്യാപനത്തിന്‍റെ നിരക്ക് വളരെ കുറയ്ക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. എല്ലാവര്‍ക്കും വന്ന് രോഗം മാറട്ടെ എന്ന നയമല്ല കേരളത്തിന്റേത്.


കേരളത്തില്‍ മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ വളരെ കുറവാണ്. 656 പേരാണ് ഇതുവരെ കേരളത്തില്‍ മരണത്തിന് കീഴടങ്ങിയത്. 0 .39 ശതമാനമാണ് മരണനിരക്ക്. 20-40 ഇടയില്‍ ഉള്ളവര്‍ക്കാണ് കൂടുതല്‍ കൊവിഡ് ബാധിച്ചതെങ്കിലും മരിച്ചവരില്‍ 72% പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. 


ജനസാന്ദ്രതയും പ്രായമായവരുടെ എണ്ണം കൂടിയതും ജീവിത ശൈലി രോഗികള്‍ കൂടിയതും കേരളത്തില്‍ വലിയ പ്രതിസന്ധിയാണ്. കൊവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച മാതൃക ശരിയായിരുന്നു എന്നാണ് മറ്റ് സ്ഥലങ്ങളിലെ അനുഭവം പഠിപ്പിക്കുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക