Image

ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരങ്ങള്‍ രജിസ്ട്രേഷന്‍ വകുപ്പ് ശേഖരിക്കുന്നു

Published on 27 September, 2020
ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരങ്ങള്‍ രജിസ്ട്രേഷന്‍ വകുപ്പ് ശേഖരിക്കുന്നു
കൊച്ചി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി യുടെ സ്വത്ത് വിവരങ്ങള്‍ രജിസ്ട്രേഷന്‍ വകുപ്പ് ശേഖരിക്കുന്നു. നടപടി രജിസ്ട്രേഷന്‍ വകുപ്പ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും.

 ബിനീഷ് കോടിയേരിയുടെ പേരില്‍ സംസ്ഥാനത്തുള്ള മുഴുവന്‍ ഭൂമികളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങളാണ് ശേഖരിക്കുന്നത്. ജില്ലാ രജിസ്ട്രേഷന്‍‍ ഏഫീസ് വഴി ശേഖരിക്കുന്ന വിവരങ്ങള്‍ രജിസ്ട്രേഷന്‍ ഐജി നേരിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറും.

സ്വത്തു വകകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനാവശ്യപ്പെട്ട് ബിനീഷിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. ബിനീഷിന്റെ വസ്തുവകകള്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെ കൈമാറരുതെന്ന് സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പിനോടും ഇഡി ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇഡി നോട്ടിസ് നല്‍കിയിരിക്കുന്നത്. 

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഒന്‍പതിന് ബിനീഷിനെ ലഹരിക്കടത്തിന് ബെംഗളുരൂവില്‍ എന്‍സിബിയുടെ പിടിയിലായവര്‍ സ്വര്‍ണക്കടത്തിന് ബിനീഷ് വഴി സഹായം നല്‍കിയിട്ടുണ്ടോയെന്നും ഇ.ഡി ചോദിച്ചറിഞ്ഞു. ലഹരിമരുന്നു കേസില്‍ പിടിയിലായ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മിലുള്ള ബന്ധം പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക