Image

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് സൗദി വീണ്ടും അനുമതി നല്‍കിത്തുടങ്ങി

Published on 27 September, 2020
രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് സൗദി വീണ്ടും അനുമതി നല്‍കിത്തുടങ്ങി
റിയാദ് : കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വീണ്ടും അനുമതി നല്‍കിത്തുടങ്ങിയതായി സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. അബ്ഷിര്‍ ആപ്ലിക്കേഷന്‍ വഴിയാണ് സേവനങ്ങള്‍ ലഭ്യമാകുക. മൂന്നു വിഭാഗങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഇത്തരത്തില്‍ രാജ്യാന്തര യാത്രക്കുള്ള അനുമതി നല്‍കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.

സര്‍വീസ് പുനഃസ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് അനുമതി. യാത്രാവിലക്ക് നീക്കിയ ആദ്യ വിഭാഗത്തില്‍ സൈനികര്‍, സിവിലിയര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മറ്റു ഔദ്യോഗിക ദൗത്യ സംഘങ്ങള്‍ എന്നിവരാണ് ഉള്‍പ്പെടുക. വെര്‍ച്വല്‍ ആയി കൃത്യം നിര്‍വഹിക്കാന്‍ കഴിയാത്തതോ നീട്ടിവെക്കാന്‍ കഴിയാത്തതു ആയ കൃത്യങ്ങള്‍ക്ക് വേണ്ടി പോകുന്ന പരിമിത എണ്ണത്തിന് മാത്രമാണ് നിബന്ധനകള്‍ക്ക് വിധേയമായി ഇങ്ങനെ യാത്രാനുമതി നല്‍കുക.ആവശ്യം സൂചിപ്പിച്ച് കൊണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കത്ത്, യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരുടെ പൂര്‍ണ വിവരങ്ങള്‍, അവരുടെ ദൗത്യ സ്വഭാവം, സ്ഥലം, ദൈര്‍ഘ്യം എന്നിവയെല്ലാം കാണിച്ചിരിക്കണ

രാജ്യത്തിന് പുറത്ത് താമസിക്കുന്ന ജീവിത പങ്കാളി, രക്ഷിതാവ്, മക്കള്‍ ഇവരില്‍ ആരെങ്കിലും മരിച്ചാല്‍ അവരെ സന്ദര്‍ശിക്കുന്നതിന് സ്വദേശികള്‍ക്ക് രാജ്യാന്തര യാത്രാനുമതി ലഭിക്കും. ഇവരാണ് രണ്ടാമത്തെ വിഭാഗം. ഇതിനായി കുടുംബാഗങ്ങള്‍ വിദേശത്ത് താമസിക്കുന്നു എന്നത്തിന്റെ തെളിവുകളും ബന്ധം തെളിയിക്കുന്ന രേഖകളും സമര്‍പ്പിച്ചിരിക്കണം. സ്കൂള്‍ പ്രായത്തിലുള്ള കുട്ടികളാണെങ്കില്‍ അവര്‍ പഠിക്കുന്ന സ്ഥലവും അത് സാക്ഷ്യപ്പെടുത്തുന്ന രേഖകളും ഹാജരാക്കണം.

മൂന്നാമത്തെ വിഭാഗത്തില്‍ രാജ്യത്തിന് പുറത്ത് താമസിക്കുന്ന പൗരന്മാരും അവരുടെ ആശ്രിതരും ഉള്‍പ്പെടുന്നു. ഇത്തരക്കാര്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന രാജ്യത്ത് താമസിക്കുന്നതിന്റെ തെളിവ്  നല്‍കണം. യാത്രയ്ക്കായി അപേക്ഷ നല്‍കിയ രാജ്യത്തെ താമസ രേഖയും സമര്‍പ്പിക്കണം. കൂടാതെ അപേക്ഷകന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കുറഞ്ഞത് ആറുമാസമെങ്കിലും ആ രാജ്യത്ത് ചെലവഴിച്ചു എന്നതിന്റെ തെളിവും നല്‍കണമെന്ന് ജവാസാത്ത് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക