Image

മഹാരാഷ്ട്രയില്‍ ഇന്ന് 18,056 പേര്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ ഇന്ന് 9,543 രോഗികള്‍; തമിഴ്നാട്ടില്‍ ഇന്ന് 5791 പേര്‍ക്കും

Published on 27 September, 2020
മഹാരാഷ്ട്രയില്‍ ഇന്ന് 18,056 പേര്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ ഇന്ന് 9,543 രോഗികള്‍; തമിഴ്നാട്ടില്‍ ഇന്ന് 5791 പേര്‍ക്കും


മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 18,056 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,39,232 ആയി. 24 മണിക്കൂറിനിടെ 380 പേര്‍ മരിച്ചതോടെ ആകെ മരണം 35,571 ആയി. 13,565 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. 10,30,015 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 2,73,228 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. മുംബൈയില്‍ ഇന്ന് 2,261 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 44 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ മുംബൈയിലെ ആകെ മരണം 8791 ആയി. 
26,593 ആക്ടീവ് കേസുകളാണ് നിലവില്‍ മുംബൈയിലുള്ളത്..

മാസ്‌ക് ധരിക്കാത്തവരില്‍നിന്ന് ഏപ്രില്‍ 20 മുതല്‍ സെപ്റ്റംബര്‍ 26 വരെയുള്ള കാലയളവില്‍ 52,76,200 രൂപ പിഴത്തുകയായി ലഭിച്ചുവെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.

കര്‍ണാടകയില്‍ ഇന്ന് 9,543 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,75,566 ആയി. 79 പേര്‍കൂടി ഇന്ന് മരിച്ചതോടെ ആകെ മരണം 8582 ആയി. 6522 പേര്‍ ഇന്ന് രോഗമുക്തി നേടി. 4,62,241 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്. 1,04,724 ആണ് ആക്ടീവ് കേസുകള്‍. ബെംഗളൂരു അര്‍ബനിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 

ആന്ധ്രയില്‍ ഇന്ന് 6923 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 45 പേര്‍ ഇന്ന് മരിച്ചു. 6,75,674 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 5798 ആണ് ആകെ മരണം. 7796 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതുവരെ രോഗമുക്തിനേടിയവര്‍ 6,05,090 ആണ്. 64,876 ആക്ടീവ് കേസുകളാണ് നിലവില്‍ ആന്ധ്രയിലുള്ളത്

തമിഴ്നാട്ടില്‍ ഇന്ന് 5791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 80 പേര്‍ ഇന്ന് മരിച്ചു. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,80,808 ആയി. 
9313 ആണ് ആകെ മരണം. 5706 പേര്‍ ഇന്ന് രോഗമുക്തി നേടിയതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 5,25,154 ആയി. 46,341 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക