Image

ട്രംപ് ഏര്‍പ്പെടുത്തിയ ടിക് ടോക്ക് വിലക്ക് കോടതി തടഞ്ഞു

മൊയ്തീന്‍ പുത്തന്‍ചിറ Published on 28 September, 2020
ട്രംപ് ഏര്‍പ്പെടുത്തിയ ടിക് ടോക്ക് വിലക്ക് കോടതി തടഞ്ഞു
വാഷിംഗ്ടണ്‍: ജനപ്രിയ വീഡിയോ ആപ്ലിക്കേഷന്‍ ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്യുന്നത് നിരോധിച്ച ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറല്‍ ജഡ്ജി ഞായറാഴ്ച തടഞ്ഞു.

ടിക് ടോക്കിന്റെ അഭ്യര്‍ഥന മാനിച്ച് ജില്ലാ ജഡ്ജി കാള്‍ നിക്കോള്‍സാണ് താത്ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചത്. ചൈനീസ് മാതൃസ്ഥാപനം ബീജിംഗ് സര്‍ക്കാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഭീഷണി ഉയര്‍ത്തിക്കാട്ടിയാണ് ടിക്ടോക്ക് നിരോധിച്ചത്. വാഷിംഗ്ടണിലെ കോടതിയുടെ ഒറ്റ പേജ് ഉത്തരവില്‍ തീരുമാനത്തിന്റെ ഒരു കാരണവും പുറത്തുവിട്ടിട്ടില്ല.

ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ (സെപ്തംബര്‍ 27) ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുകള്‍ നിരോധനം പ്രാബല്യത്തിലാകുമെങ്കിലും, നവംബര്‍ 12 വരെ ടിക് ടോക്ക് ഉപയോഗിക്കാന്‍ അനുവദിക്കുമെന്നു പറയുന്നു. അതുകഴിഞ്ഞാല്‍ സര്‍വീസ് ബ്ലോക്ക് ചെയ്യും. നവംബര്‍ 12 ലെ വിലക്ക് താല്‍ക്കാലികമായി തടയണമെന്ന ടിക് ടോക്കിന്റെ ആവശ്യം ജഡ്ജി നിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക