Image

അമേരിക്കക്കാരുടെ മമ്മൂട്ടി; സമന്വയത്തിന്റെ സംഘാടകന്‍

പി. ശ്രീകുമാര്‍ Published on 28 September, 2020
അമേരിക്കക്കാരുടെ മമ്മൂട്ടി; സമന്വയത്തിന്റെ സംഘാടകന്‍
പ്രഥമ ഫോമ ഭാരവാഹികള്‍ക്ക് ദല്‍ഹിയില്‍ സ്വീകരണം നല്‍കാനുള്ള തീരുമാനം അവിചാരിതമായി ഉണ്ടായതാണ്. പ്രഥമ പ്രസിഡന്റ് ശശിധരന്‍ നായരോടുള്ള സ്‌നേഹം പ്രകടിപ്പിക്കലിനുള്ള അവസരമായി മാത്രമാണ് കരുതിയത്. അശോക ഹോട്ടലില്‍ കൊട്ടും കുരവും ഒക്കെയായി അതിഭംഗീര സ്വീകരണം ഒരുക്കാനായി. ജനറല്‍ സെക്രട്ടറിയായിരുന്ന അനിയന്‍ ജോര്‍ജ്ജ്  അമേരിക്കയില്‍ നിന്ന് നേരിട്ട് സ്വീകരണ സ്ഥലത്തേക്ക് എത്തുകയായിരുന്നു. സ്വാഗതം പറച്ചിലിനപ്പുറം പരിചയപ്പെടല്‍ ഉണ്ടായില്ല. ദല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്ക് യാത്ര അടുത്തടുത്ത സീറ്റിലായിരുന്നു. അടുത്തറിഞ്ഞതും ആ യാത്രയില്‍.

 മമ്മുട്ടിയെപ്പോലെ സുന്ദരന്‍, മികച്ച സംഘാടകന്‍, അടിമുടി മാന്യന്‍, ഉത്തരവാദിത്വമുള്ള രാഷ്ട്രീയക്കാരന്‍, തെളിഞ്ഞ കാഴ്ചപ്പാടുള്ള സാമൂഹികപ്രവര്‍ത്തന്‍, കാപട്യ മില്ലത്ത സൗഹൃദം കാക്കുന്നവന്‍... അന്നു മനസ്സില്‍ തെളിഞ്ഞ അനിയന്‍ ജോര്‍ജ്ജ് ഇതൊക്കെയായിരുന്നു.

13 വര്‍ഷത്തിനിടയില്‍ മികച്ച ആങ്കര്‍, പ്രതികരണ ശേഷിയുള്ള എഴുത്തുകാരന്‍, വിജയിച്ച ബിസിനസ്സുകാരന്‍ തുടങ്ങി  ചില വിശേഷണങ്ങള്‍ കൂടി അനിയന്‍ ജോര്‍ജ്ജില്‍ ചേര്‍ക്കാന്‍ കഴിഞ്ഞതല്ലാതെ ആദ്യത്തെ കാഴ്ചപ്പാടുകള്‍ മാറ്റേണ്ടി വന്നിട്ടില്ല. അഭിഭാഷകനായ അനിയന്‍ ജോര്‍ജ്ജിനെ അഭിഭാഷകയായ എന്റെ ഭാര്യ വിശേഷിപ്പിക്കുന്നത് അമേരിക്കക്കാരുടെ മമ്മൂട്ടി എന്നാണ്. പ്രായം കൂടും തോറും സൗന്ദര്യവും ഏറുന്നു എന്ന തോന്നല്‍ എനിക്കുമുണ്ട്.

കോട്ടയത്തു നടന്ന പ്രഥമ ഫോമ കേരള കണ്‍വന്‍ഷനും ഹൂസ്റ്റനിലെ ദേശീയ കണ്‍വന്‍ഷനിലും സംഘാടനത്തില്‍ പിന്തുണ നല്‍കി അനിയന്‍ ജോര്‍ജ്ജിനൊപ്പം പ്രവര്‍ത്തിക്കാനായി. സ്വന്തമായി ഓണ്‍ലൈന്‍ പത്രം ആരംഭിക്കാന്‍ തീരുമാനിച്ചപ്പോഴും ആദ്യമായി അക്കാര്യം സംസാരിച്ചത് എന്നോടാണ്. തുടക്കത്തില്‍ ആവശ്യമായ സഹായവും നല്‍കാനായി. ബിസിനസ്സിലേക്ക് കൂടുതല്‍ ശ്രദ്ധപോയപ്പോള്‍ പത്രപ്രവര്‍ത്തനത്തിനു താല്‍ക്കാലിക സുല്ലിട്ടു.

കുമ്മനം രാജശേഖരന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയിലാണ് അവസാനമമായി നേരില്‍ കണ്ടത്. കുമ്മനത്തിന് ഫോമയുടെ പേരില്‍ സ്വീകരണം നല്‍കണമെന്ന് നിര്‍ബന്ധം പുലര്‍ത്തുകയും സമ്മര്‍ദ്ദം ചെയ്യുകയും ചെയ്തത്് അനിയന്‍ ജോര്‍ജ്ജാണ്.  നിശ്ചയിച്ച പരിപാടിയില്‍ മാറ്റം വരുത്തി ന്യൂജഴ്‌സിയില്‍ നടന്ന സ്വീകരണത്തിന് കുമ്മമനത്തെ കൊണ്ടുപോയത് അനിയന്‍ ജോര്‍ജ്ജിനോടുള്ള സൗഹൃദ പ്രകടനത്തിനുവേണ്ടി കൂടിയായിരുന്നു. രണ്ടു ദിവസംകൊണ്ട് സംഘടിപ്പിച്ച ആ സ്വീകരണയോഗമായിരുന്നു പങ്കെടുത്തവരുടെ വൈവിധ്യം കൊണ്ട് മികച്ചത് എന്നു പറയുമ്പോള്‍ അത് അനിയന്‍ ജോര്‍ജ്ജിന്റെ സംഘാടക മികവുകൂടിയാണ്

നിലപാടുകളില്‍ വെറുപ്പിന്റെ രാഷ്ട്രീയവും സംഘടനകളില്‍ വിഘടനത്തിന്റെ ആക്കവും കൂടന്ന കാലഘട്ടത്തില്‍ അനിയന്‍ ജോര്‍ജ്ജിനെപ്പൊലെ സമന്വയത്തിന്റെ നിലപാടുള്ള അനിയന്‍ ജോര്‍ജ്ജ് ഫോമയെ നയിക്കാനെത്തുന്നത് സംഘടനയുടെ ഭാവിക്ക് നല്ലതാണ്. അതും മൂന്നില്‍ രണ്ട് വോട്ടു നേടി മികച്ച പിന്തുണയോടെ. ജനറല്‍ സെക്രട്ടറിയായി ജയിച്ച പ്രിയ സുഹൃത്ത് ടി ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘാടക മികവും അനിയന്‍ ജോര്‍ജ്ജിന് മുതല്‍കൂട്ടാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക