Image

വിജയ് പി നായരെ അറസ്റ്റ് ചെയ്തു, പിഎച്ച്ഡി വ്യാജമെന്ന് പോലീസ്

Published on 28 September, 2020
വിജയ് പി നായരെ അറസ്റ്റ് ചെയ്തു,  പിഎച്ച്ഡി വ്യാജമെന്ന് പോലീസ്
തിരുവനന്തപുരം: യൂട്യൂബില്‍ സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലിയൂരിലെ വീട്ടില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഐടി വകുപ്പ് 67, 67എ എന്നീ വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

നേരത്തെ ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് മ്യൂസിയം പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

ഇന്നുച്ചയ്ക്ക് ശേഷമാണ് വിജയ് പി നായര്‍ക്കെതിരെ ഐടി ആക്ട് 67, 67എ പ്രകാരം ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ചുമത്തിയ വകുപ്പുകള്‍ ദുര്‍ബലമായതിനാലാണ് അറസ്റ്റ് നടപടികള്‍ വൈകിയത്.

അതേസമയം ഇയാള്‍ക്കുണ്ടായിരുന്ന പിഎച്ച്ഡി വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂണിവേഴ്‌സിറ്റി എന്നൊരു സര്‍വകലാശാലയുടെ പിഎച്ച്ഡി ആയിരുന്നു ഇയാള്‍ക്കുണ്ടായിരുന്നത്. ഇങ്ങനെ ഒരു യൂണിവേഴ്‌സിറ്റി ഇല്ലെന്നും ഇയാളുടെ പിഎച്ച്ഡി യോഗ്യത വ്യാജമാണെന്നും പോലീസ് തിരിച്ചറിഞ്ഞു.

വിജയ് പി. നായര്‍ക്കെതിരേ മനശാസ്ത്ര വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണെന്ന് അവകാശപ്പെടുന്ന വിജയ് പി. നായര്‍ അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി രജിസ്റ്റര്‍ ചെയ്തവരുടെ പട്ടികയില്‍ ഇല്ലെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌സിന്റെ അംഗമല്ലെന്നും അസോസിയേഷന്‍ പ്രതികരിച്ചു.


Join WhatsApp News
Revathi Menon 2020-09-28 15:48:02
E malayalee's column too has few fake Ph.D guys. Hope they too get arrested.
Tom, FL 2020-09-28 19:21:34
In Florida too- Fort Lauderdale police confiscated 10 guns Sunday from the home of trump’s former reelection campaign manager after his wife told them he was suicidal, hits her, and racked and loaded a handgun during an argument, according to newly released police reports. Brad Parscale, 44, was involuntarily hospitalized under Florida’s Baker Act by officers and taken to Broward Health Medical Center Sunday after barricading himself in the $2.4 million home he shares in Fort Lauderdale’s Seven Isles with his wife, Candice. In reports released Monday, police documented a tense scene in which Parscale — after possibly firing a shot inside his house — refused to leave and was ultimately tackled by SWAT officers on his driveway when he emerged shirtless with a beer in his hand.
സി ഐ ഡി നസിർ 2020-09-28 22:54:00
ഇവിടെ അമേരിക്കയിലും കുറെ ഫേക്ക് PHD കാർ, വ്യാജ ഡോക്ടറേറ്റ് കാർ വിലസുന്നുണ്ട് . പേരിൽ മുന്നെ അവരും "ഡോക്ടർ " എന്നു വെച്ചു വിലസി വലിയ ആളാകുന്നു. മെഡിക്കൽ ഡോക്ടർ അല്ലാത്തതിനാൽ പൊലീസോ മറ്റു ആളുകളോ investigate നടത്താൻ പോകാറില്ല. എന്നാലും ഇവറ്റകളുടെ തൊലിക്കട്ടി അപാരം. ഈ ഫേക്ക് ഡോക്ടറുകൾ നമ്മുടെ സംഘടനകളിൽ സൂം മീറ്റിംഗുകളിൽ കയറി വിലസുന്നുണ്ട് . ഇവറ്റകളുടെ അറിവും പരിമിതം , അവരിൽ പലരും കൂലികൊടുത്തും എഴുതിച്ചു വലിയ ആൾകാരായി നടിക്കുന്നു. "മനുഷ്യാ നീ എവിടേ .. സത്യത്തിനെന്നും ...?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക