Image

മഹാരാഷ്ട്രയില്‍ ഇന്ന് 11,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആന്ധ്രയില്‍ രോഗബാധിതര്‍ കുറയുന്നു

Published on 28 September, 2020
മഹാരാഷ്ട്രയില്‍ ഇന്ന് 11,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആന്ധ്രയില്‍ രോഗബാധിതര്‍ കുറയുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11,921 പേര്‍ക്ക്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,51,153 ആയി. 180 പേര്‍കൂടി 24 മണിക്കൂറിനിടെ മരിച്ചു. ആകെ മരണം 35,751 ആയി. 19,932 പേര്‍ ഇന്ന് രോഗമുക്തി നേടി. 10,49,947 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്. 2,65,033 ആക്ടീവ് കേസുകളാണ് നിലവില്‍ 
സംസ്ഥാനത്തുള്ളത്. അതിനിടെ മഹാരാഷ്ട്ര പോലീസ് സേനാംഗങ്ങളില്‍ 189 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. നാലുപേര്‍ ഇന്ന് മരിക്കുകയും ചെയ്തു. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ പോലീസുകാരുടെ എണ്ണം 22,818 ആയി. 245 പോലീസുകാര്‍ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.

ആന്ധ്രാപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. ഇന്ന് 5487 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 6.81 ലക്ഷമായി. 7210 പേര്‍ ഇന്ന് രോഗമുക്തി നേടി. 37 പേര്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 5745 ആയി. 
63,116 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

കര്‍ണാടകയില്‍ ഇന്ന് 6892 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 59 പേര്‍ ഇന്ന് മരിച്ചു. 7509 പേര്‍ ഇന്ന് രോഗമുക്തി നേടി. 5,82,458 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 4,69,750 പേര്‍ ഇതുവരെ രോഗമുക്തി നേടി. 8641 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. 1,04,048 ആണ് നിലവില്‍ ആക്ടീവ് കേസുകള്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക