Image

'തെറ്റ് ചെയ്തവരാണ് തലകുനിക്കേണ്ടത്, അല്ലാതെ തെറ്റിന്റെ ഇരകളല്ല'

Published on 28 September, 2020
'തെറ്റ് ചെയ്തവരാണ് തലകുനിക്കേണ്ടത്, അല്ലാതെ തെറ്റിന്റെ ഇരകളല്ല'


അജുവര്‍ഗീസിനെ നായകനാക്കി കാര്‍ത്തിക് ശങ്കര്‍ സംവിധാനം ചെയ്ത പലപ്പോഴും എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ഫുണ്ടാസ്റ്റിക് ഫിലിംസ് ആന്റ് ഫ്രണ്ട്‌സിന്റെ ബാനറില്‍ റെജിന്‍ തോമസ് അദ്വൈത ശ്രീകാന്ത് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

വിവാഹലോചനയുമായി ബന്ധപ്പെട്ട് ഒരു യുവാവും യുവതിയും പരസ്പരം കണ്ടുമുട്ടുന്നു. മനസ്സുതുറന്ന് സംസാരിക്കണമെന്ന ധാരണയിലാണ് സംഭാഷണം ആരംഭിക്കുന്നത്. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കാതല്‍. ഛായാ?ഗ്രഹണം- ആന്റണി ജോസഫ്, ജിതിന്‍ വയനാട്, രചന, ചിത്രസംയോജനം, പശ്ചാത്തല സംഗീതം- കാര്‍ത്തിക് ശങ്കര്‍, അസോസിയേറ്റ് ഡയറക്ടര്‍- വിശാല്‍ വിശ്വനാഥന്‍, മേക്കപ്പ്- പ്രദീപ് കുമാര്‍ എസ്.  അസിസ്റ്റന്റ് ഡയറക്ടര്‍- അഞ്ജു പ്രേം കുമാര്‍, സ്റ്റില്‍സ്- സുജിത് പ്രേമലത, ഷിബു ബൊക്കേപിക്‌സ്, ഡിസൈന്‍സ്-റാണാ പ്രതാപ്, പി.ആര്‍.ഒ- അഭിലാഷ് ശ്രീരംഗന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക