Image

ട്രംപ് നികുതി കൊടുത്തോ? ലൂപ്പ് ഹോളുകൾ ടാക്സ് വെട്ടിപ്പാണോ? (ബി ജോൺ കുന്തറ)

Published on 28 September, 2020
ട്രംപ് നികുതി കൊടുത്തോ? ലൂപ്പ് ഹോളുകൾ ടാക്സ് വെട്ടിപ്പാണോ? (ബി ജോൺ കുന്തറ)

ലൂപ്പ് ഹോളുകള്‍ ടാക്‌സ് വെട്ടിപ്പാണോ? ഏതെങ്കിലും വിധത്തില്‍ ടാക്‌സ് കുറക്കുവാന്‍ പറ്റും എന്നു നോക്കാത്തവര്‍ ആരുണ്ട്?

ട്രംപിന്റ്റെനികുതി അടക്കല്‍ രേഖകള്‍ ഒരു ചര്‍ച്ചാ വിഷയമാണ് 2016 തിരഞ്ഞെടുപ്പു കാലം മുതല്‍. മാധ്യമങ്ങളില്‍ കാണുന്ന നിരവധി വാര്‍ത്തകള്‍ ഒന്നും ആധികാരിക അറിവുകളില്‍ നിന്നും ഉടലെടുക്കുന്നവയല്ല കാരണം ഐ.ആര്‍.എസ്. ഒരിക്കലും ആരുടേയും നികുതി വിവരങ്ങള്‍ ഒരു കോടതി ഉത്തരവ് ഇല്ലാതെ പൊതുജനസമക്ഷം സമര്‍പ്പിക്കില്ല. കാണുന്ന വാര്‍ത്തകള്‍ ഒട്ടുമുക്കാലും ചോര്‍ത്തപ്പെട്ടവ അതിനെ ആധാരമാക്കി മിനഞ്ഞെടുക്കുന്നവ.

ഒന്നാമത്, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ അവരുടെ ടാക്‌സ് റിട്ടേണ്‍ പൊതുജന സമഷം സമര്‍പ്പിക്കണം എന്ന് ഒരു നിയമവുമില്ല. ഈയൊരു കീഴ്‌വഴക്കം തുടങ്ങുന്നത് പ്രസിഡന്റ് നിക്‌സണ്‍ കാലം മുതല്‍.

എല്ലാ മികച്ച പണക്കാരുടെയും നികുതി കൊടുക്കല്‍ എല്ലാ വര്‍ഷവും ഐ.ആര്‍.എസ്.ഓഡിറ്റ് ചെയ്യുക സാധാരണ സംഭവം. ഒരു പണക്കാരനും അയാളുടെ ടാക്‌സ് റിട്ടേണ്‍ സ്വയം കണക്കു കൂട്ടി കൊടുക്കാറില്ല ഇവര്‍ക്കെല്ലാം വിദഗ്ദ്ധ കണക്കപ്പിള്ളമാരും ലോയര്‍മാരുമുണ്ട് ഇതെല്ലാം നിര്‍വഹിക്കുന്നതിന്.

ഐ.ആര്‍.എസ് പരിശോധനകളില്‍ തെറ്റുകള്‍ കണ്ടാല്‍ അവ ചോദ്യപ്പെടും. പലപ്പോഴും ചര്‍ച്ചകള്‍ മുഖാന്തിരം പരിഹാരവും കാണും ഒന്നും ഒരു കോടതിയില്‍ എത്താറില്ല. ട്രമ്പിന്റ്റെ പേരില്‍ ഐ.ആര്‍.എസ്ഒരു ക്രിമിനല്‍ കേസും എടുത്തിട്ടുള്ളതായി ഒരു രേഖയും കാണുന്നില്ല.

നികുതിപിരിവ് നിയമള്‍ നിര്‍മ്മിക്കുന്നത് കോണ്‍ഗ്രസ്സ്. ഇതില്‍ പണക്കാരുടെ സ്വാധീനത നിരവധി ഒരു കാരണം നിരവധി കോണ്‍ഗ്രസ് അംഗങ്ങള്‍ മികച്ച പണക്കാര്‍. അതിനാല്‍ നിയമങ്ങള്‍ മറികടക്കുന്നതിന് 'ലൂപ്പ് ഹോള്‍ ' എന്നൊരു സംവിധാനവും നിയമങ്ങളില്‍ ഒളിച്ചു വയ്ച്ചിട്ടുണ്ട് അതാണ് പണക്കാര്‍ ഉപയോഗിക്കുന്നത്. അവരുടെ നികുതി ഉത്തരവാദിത്വം കുറക്കുന്നതിന് ഉപയോഗിക്കുന്നത്.

ട്രമ്പ് നേരിടുന്ന ഇന്നത്തെ ആരോപണങ്ങളില്‍ ഒരു കാര്യം ശ്രദ്ധേയം. 2009 ഒബാമയുടെ സമയം, അന്ന് താഴേക്കു പോയിക്കൊണ്ടിരുന്ന അമേരിക്കന്‍ സമ്പല്‍ വ്യവസ്ഥ പിടിച്ചു നിറുത്തുന്നതിന് മുന്നോടിയായി കോണ്‍ഗ്രസില്‍ ടാക്‌സ് നിയമങ്ങളില്‍ ഏതാനും മാറ്റങ്ങള്‍ വരുത്തി അതിലൊന്ന് ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ കൊടുത്ത നികുതി തിരികെ തരുവാന്‍ ആവശ്യപ്പെടാം. ഇതില്‍ നിന്നും അങ്ങനെ മൂന്നു വര്‍ഷങ്ങളില്‍ ട്രമ്പ് നല്‍കിയ നികുതിയുടെ നല്ലൊരു ഭാഗം 72 മില്യണ്‍ തിരികെ കിട്ടി.

കാലാകാലങ്ങളായി ട്രമ്പ് വ്യവസായ സംരഭങ്ങള്‍ കോടിക്കണക്കിനു ഡോളറുകളുടെ ഇടപാടുകള്‍ നടത്തിയിട്ടുണ്ട് ചിലതില്‍ ലാഭം ചിലതില്‍ നഷ്ട്ടം. അത് എല്ലാ ബിസിനസ്സ് മേഖലകളിലും സര്‍വ സാധാരണം. ഉദാഹരണം അറ്റ്‌ലാന്റ്റിക് സിറ്റി താജ് കാസിനോ പരാജയപ്പെട്ടു. ട്രമ്പ് ഏറ്റവും കൂടുതല്‍ പണം അടുത്ത കാലങ്ങളില്‍ സമ്പാദിച്ചത് അയാളുടെ അപ്രന്റ്റിസ് എന്ന ടെലിവിഷന്‍ പരിപാടിയില്‍കൂടി.

പ്രസിഡന്റ് സ്ഥാനത്തുനിന്നും ലഭിക്കുന്ന 400 തൗസന്‍ഡ് ഡോളര്‍ ഇയാള്‍ സംഭാവനയായി നല്‍കുന്നു. ഇപ്പോള്‍ നാം കാണുന്നത് തികച്ചും രാഷ്ട്രീയ മുതലെടുപ്പുകാരുടെയും നിരവധി മാധ്യമങ്ങളുമായി ട്രമ്പ് നിലനിറുത്തിവരുന്ന വൈരാഗ്യത്തിന്റ്റെയും പരിണിത ഫലം.

തിരഞ്ഞെടുപ്പു വരെ ഇതുപോലുള്ള കഥകള്‍,അജ്ഞാതമായ ഉറവിടങ്ങളില്‍ നിന്നും വരുന്ന വിവരങ്ങള്‍ എന്നീ പേരുകളില്‍ മാധ്യമങ്ങളുടെ മുന്‍ താളുകളില്‍ കാണും. തിരഞ്ഞെടുപ്പില്‍ ആരു വിജയിച്ചാലും അതോടെ ഇതുപോലുള്ള വാര്‍ത്തകള്‍ കാറ്റു പോയ ബലൂണുകള്‍ ആയിമാറും.
ബി ജോണ്‍ കുന്തറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക