Image

ഫൊക്കാന സൂം കോണ്‍ഫറന്‍സില്‍ ഡോ. പ്രമീളാ ദേവി മുഖ്യാതിഥിയായി

അനില്‍ ആറന്മുള Published on 29 September, 2020
ഫൊക്കാന സൂം കോണ്‍ഫറന്‍സില്‍ ഡോ. പ്രമീളാ ദേവി മുഖ്യാതിഥിയായി
ന്യൂജെഴ്‌സി: അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ അഭിമുഖ്യത്തില്‍ നടന്നുവരുന്ന വീഡിയോ കോണ്‍ഫറന്‍സ് സംവാദ പരിപാടിയുടെ സെപ്റ്റംബര്‍ 26 ന് നടന്ന യോഗത്തില്‍ മുഖ്യാതിഥിയായി വനിതാ കമ്മിഷന്‍ മുന്‍ അംഗവും അന്തര്‍ദേശീയ സമാധാന ദൗത്യ പ്രവര്‍ത്തകയും കേരള യൂണിവേഴ്‌സിറ്റി റിട്ട. ഇംഗ്ലീഷ് പ്രൊഫസറും കവയിത്രിയുമായ ഡോ. പ്രമീള ദേവി പങ്കെടുത്തു. പ്രഭാഷണത്തില്‍ ദേശീയ വിദ്യാഭ്യാസ നയം, കാര്‍ഷിക ബില്‍ എന്നിവയുടെ പ്രസക്തിയെക്കുറിച്ചും ഇന്ത്യയിലെ സ്ത്രീ  ശാക്തികരണം, വികസനം, വര്‍ത്തമാന കേരളത്തിലെ സജീവ വിവാദങ്ങളായ സ്വര്‍ണ്ണക്കടത്ത് കേസ്, കള്ളപ്പണം എന്നീ വിഷയങ്ങള്‍ വരെ പരാമര്‍ശിക്കപ്പെട്ടു. 

ഫൊക്കാന ഭാരവാഹികളും അംഗങ്ങളുമായി ക്രിയാത്മകമായ ചര്‍ച്ചകളും ഡോ. പ്രമീള ദേവി നടത്തി. ഡോ. സുജ ജോസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ്  മാധവന്‍ ബി നായര്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്ട് നന്ദി അറിയിച്ചു.



ഫൊക്കാന സൂം കോണ്‍ഫറന്‍സില്‍ ഡോ. പ്രമീളാ ദേവി മുഖ്യാതിഥിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക