Image

യൂട്യൂബ് വിഡിയോയിലൂടെ സൈനികരെ അധിക്ഷേപിച്ചതിന് വിജയ് പി നായര്‍ക്കെതിരെ പരാതി

Published on 29 September, 2020
യൂട്യൂബ് വിഡിയോയിലൂടെ സൈനികരെ അധിക്ഷേപിച്ചതിന് വിജയ് പി നായര്‍ക്കെതിരെ പരാതി

തിരുവനന്തപുരം: യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ചതിന് അറസ്റ്റിലായ വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി. സൈനികരെ യൂട്യൂബ് വിഡിയോയിലൂടെ അധിക്ഷേപിച്ചെന്നാണ് പരാതി.


പരാതി കൈമാറിയിരിക്കുന്നത് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ്. അതിര്‍ത്തിയില്‍ കഴിയുന്നതിനാല്‍ തന്നെ സൈനികര്‍ക്ക് സ്ത്രീകളുടെ സാമിപ്യം ഇല്ലെന്നും ആയതിനാല്‍ ഇവര്‍ പലതരത്തിലുളള വൈകൃതങ്ങള്‍ക്കും അടിമകളാണെന്നായിരുന്നു വിജയ് പി നായരുടെ പരാമര്‍ശം. ഒരു സൈനിക സംഘടനയാണ് പരാതി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക