Image

ബാബ്‌രി മസ്ജിദ് പൊളിച്ച കേസ്; സി ബി ഐ കോടതി നാളെ വിധി പറയും

Published on 29 September, 2020
ബാബ്‌രി മസ്ജിദ് പൊളിച്ച കേസ്; സി ബി ഐ കോടതി നാളെ വിധി പറയും

ന്യൂഡല്‍ഹി: അയോധ്യയിലെ ബാബ്‌രി മസ്ജിദ് പൊളിച്ച കേസില്‍ സി ബി ഐ കോടതി വിധി ബുധനാഴ്ച. ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, ഉമാ ഭാരതി, മുരളീമനോഹര്‍ ജോഷി തുടങ്ങിയവരാണ് കേസിലെ പ്രതികളില്‍ പ്രധാനികള്‍. 


1992 ഡിസംബര്‍ ആറിനാണ് ബാബ്‌രി മസ്ജിദ് പൊളിച്ചത്. അന്നേ ദിവസം തന്നെ കര്‍സേവകര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീടാണ് അദ്വാനിയും മുരളീമനോഹര്‍ ജോഷിയും ഉമാഭാരതിയും അടക്കം 45 പേരെ പ്രതി ചേര്‍ത്തത്.


1993ല്‍ കേസിന്റെ വിചാരണക്കായി പ്രത്യേക സി ബി ഐ കോടതി രൂപവത്ക്കരിച്ചു. 2017ല്‍ സുപ്രീം കോടതി കേസ് ലക്‌നോ കോടതിയിലേക്ക് മാറ്റി. 2019 ജൂലൈയില്‍ ഒമ്ബത് മാസത്തെ കാലാവധിക്കുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പിന്നീട് പ്രത്യേക ജഡ്ജി ആറ് മാസം കൂടി സമയം നീട്ടിച്ചോദിച്ചു. 


തുടര്‍ന്ന് ആഗസ്റ്റ് 31നകം വിധിപറയണമെന്ന് നിര്‍ദേശിച്ചു. ആഗസ്റ്റില്‍ വീണ്ടും സെപ്തംബര്‍ മൂന്നിലേക്ക് മാറ്റി. ഇന്ത്യയുടെ മതേതരത്വത്തിനേറ്റ പ്രഹരമാണ് ബാബ്‌രി മസ്ജിദ് പൊളിച്ചതെന്ന് 2017ല്‍ കോടതി നിരീക്ഷിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക