Image

കോവിഡിന് പിന്നാലെ ചൈനയില്‍ നിന്ന് ക്യാറ്റ് ക്യൂ വൈറസ്; മുന്നറിയിപ്പുമായി ഐ സി എം ആര്‍

Published on 29 September, 2020
കോവിഡിന് പിന്നാലെ ചൈനയില്‍ നിന്ന് ക്യാറ്റ് ക്യൂ വൈറസ്; മുന്നറിയിപ്പുമായി ഐ സി എം ആര്‍

ന്യൂഡല്‍ഹി: ലോകം കോവിഡിനെതിരെ പോരാട്ടം നയിക്കുമ്ബോള്‍ ക്യാറ്റ് ക്യൂ എന്ന പേരിലറിയപ്പെടുന്ന മറ്റൊരു ചൈനീസ് വൈറസിനെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌(ഐ സി എം ആര്‍). ഇന്ത്യയില്‍ വ്യാപകമായി പകരാന്‍ ക്യാറ്റ് ക്യൂ വൈറസിന് ശേഷിയുണ്ടെന്നാണ് ഐ സി എം ആര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച്‌ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


.

ആര്‍ത്രോപോഡ് ബോണ്‍ വിഭാഗത്തില്‍പ്പെടുന്ന വൈറസാണ് ക്യാറ്റ് ക്യൂ വൈറസ്. ചൈനയിലും വിയറ്റ്‌നാമിലും ക്യൂലക്‌സ് കൊതുകുകളിലും പന്നികളിലും ഇതിനകം ക്യാറ്റ് ക്യൂ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക