Image

കോവിഡ് അതിവ്യാപനം; കുവൈറ്റില്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ നീക്കം

Published on 29 September, 2020
കോവിഡ് അതിവ്യാപനം; കുവൈറ്റില്‍  ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ നീക്കം
കുവൈറ്റ് സിറ്റി: കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീണ്ടും ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്ത് എട്ട് പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ഐ.സി.യുവില കഴിയുന്ന രോഗികളുടെ എണ്ണവും വര്‍ദ്ധിച്ചത്തിന്റെ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം വീണ്ടും ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടി എടുക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

നേരത്തെ രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരുടെ ക്വാറന്റൈന്‍ കാലാവധി 14 ദിവസത്തില്‍ നിന്ന് 7 ദിവസമായി ചുരുക്കാനുള്ള നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് തള്ളിയിരുന്നു. വേനല്‍ക്കാലം കഴിഞ്ഞ് രാജ്യം  ശീതകാലത്തേക്ക് മാറുന്നതിനാല്‍   കാലാവസ്ഥാ മാറ്റത്തോട് അനുബന്ധിച്ച് പനി , ജല ദോഷം എന്നീ രോഗങ്ങള്‍ ഉണ്ടാകുന്നത് കൊവിഡ് പരിശോധനയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും ആരോഗ്യ വ്യക്തമാക്കി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം പുറപ്പെടുവിക്കുന്ന സുരക്ഷാ  മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക