Image

കോട്ടയത്തെ ഫിലിപ്പോസ് മങ്കരയിലെ നീതു ആയി.. നുണ ഇനിയും തുടരും. കട്ട വെയ്റ്റിംഗ്.. ബൈജു സ്വാമിയുടെ വൈറലായ പോസ്റ്റ്

Published on 29 September, 2020
കോട്ടയത്തെ ഫിലിപ്പോസ് മങ്കരയിലെ നീതു ആയി.. നുണ ഇനിയും തുടരും. കട്ട വെയ്റ്റിംഗ്.. ബൈജു സ്വാമിയുടെ വൈറലായ പോസ്റ്റ്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ വിവാദത്തിലായതോടെ വീട് എന്ന സ്വപ്‌നം നഷ്ടമായി എന്ന് കാണിച്ച് നീതു ജോണ്‍സന്‍ മങ്കര എന്നയാളുടെ പേരില്‍ പ്രചരിച്ച കത്തിനു പിന്നിലെ സത്യാവസ്ഥ അനില്‍ അക്കര എം.എല്‍.എ പൊളിച്ചടുക്കിയതിനു പിന്നാലെ കോട്ടയത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സമാനമായ ഒരു പ്രചാരണത്തെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് 'ബൈജു സ്വാമി' എന്നപേരില്‍ സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്ന ധനകാര്യ വിദഗ്ധന്‍. അദ്ദേഹത്തിന്റെ പോസ്റ്റ് ഇപ്രകാരമാണ്. 


നീതു മോൾ ഒരു തട്ടിപ്പ് കഥ ആണെന്ന് വ്യക്തമായി. അപ്പോൾ ആണ് ഇതേ പോലെയുള്ള വ്യാജ പ്രചാരണത്തിൽ എന്തൊക്കെ ചെയ്യുമെന്ന് ഒന്ന് കൂടി ഉറപ്പിച്ചത്. പഴയ കാലം ആണെങ്കിൽ പോകട്ടെ, ഈ യുഗത്തിൽ ഏത് നുണയും അര മണിക്കൂർ കൊണ്ട് പൊളിക്കാൻ പറ്റുമെങ്കിലും കമ്യുണിസ്റ്റുകളുടെ കൂടെപ്പിറപ്പ് ആയ നുണ അവരുടെ ആയുധം ആണ്. അത് സ്റ്റാലിനിസത്തിൽ ഉള്ള ആയുധം ആണ് എന്ന് ക്രൂഷ്‌ചേവ്, ഗോർബി പോലും പറഞ്ഞത് ഓർക്കുക. സ്വതന്ത്ര സമൂഹത്തിൽ ജീവിക്കുന്ന ആളുകളെ വഴിതെറ്റിക്കാൻ വരുമ്പോൾ ഉള്ള ലക്ഷ്യം ഒന്നേയുള്ളൂ.
കള്ള ചാരായം വിൽക്കുന്ന രീതി. ഒരു കുടിയനെയെങ്കിലും കസ്റ്റമർ ആക്കാൻ പറ്റിയാൽ അത്രയും ലാഭം..
ഇവരുടെ നുണ മൂലം എനിക്കും അബദ്ധം പറ്റിയിട്ടുണ്ട്. ആ സംഭവം അത്ര കണ്ട് നീചമായ ഒന്നായിരുന്നു എന്ന് പിൽകാലത്താണ് പിടി കിട്ടിയത്.
കോട്ടയം മണ്ഡലത്തിൽ തിരുവഞ്ചൂർ രാധ കൃഷ്ണൻ ആദ്യമായി ജയിച്ച മത്സരം. എതിരെ വി എൻ വാസവൻ. പൊരിഞ്ഞ മത്സരം. തിരഞ്ഞെടുപ്പിന്റെ ഒരാഴ്ച മുൻപേ നായർ കാർഡുമായി തിരുവഞ്ചൂർ കഷ്ടിച്ച് ആയിരം വോട്ടിനു ജയിക്കും എന്ന് പാർട്ടിയുടെ പേടി.
അപ്പോൾ എനിക്ക് അറിയാവുന്ന ഇന്നും ബന്ധമുള്ള ഒരു ടീം ഇറങ്ങി ഒരു പൂഴികടകൻ..
തിരുവഞ്ചൂർ ബാസെലിയാസ് കോളേജിൽ പഠിക്കുമ്പോൾ ഫിലിപ്പോസ് എന്ന മാഷിനെ കാരണക്കുറ്റിക്ക് അടിച്ച ആളാണത്രെ !!
A4 സൈസ് പോസ്റ്റർ, ഊരും പേരും ഇല്ലാത്ത പോസ്റ്റർ എല്ലായിടത്തും ഇവർ ഒട്ടിച്ചു. തിരുവഞ്ചൂർ എന്ന വ്യക്തിയെ ഞാനും സംശയിച്ചു. വസവനു ഇത്‌ കൊണ്ടല്ലെങ്കിലും കുത്തി.
തിരുവഞ്ചൂർ കഷ്ടിച്ച് 700 വോട്ടിനോ മറ്റൊ ജയിച്ചു.
പിന്നീട് ഈ സുഹൃത്തുക്കൾ തന്നെ എന്നോട് പറഞ്ഞു. ആ വകുപ്പിൽ കുറച്ചു അധ്യാപക വോട്ട് കുറയാൻ ഇറക്കിയ നമ്പർ ആണ്. ഞാനും എന്റെ രീതിയിൽ അന്വേഷണം നടത്തി. ഫിലിപ്പോസ് എന്ന് ഒരു അധ്യാപകൻ അക്കാലത്തു അവിടെ ഇല്ലായിരുന്നു.
വർഷങ്ങൾ കഴിഞ്ഞു. തിരുവഞ്ചൂർ കോട്ടയത്ത്‌ ഇനി തോൽക്കാൻ താടിക്കാരൻ വന്നാൽ നടക്കില്ല. ആ വ്യാജ പ്രചരണം മൂലം ഇനി തിരുവഞ്ചൂർ ന് മാത്രമേ ഞാനും വോട്ട് ചെയ്യൂ.
കോട്ടയത്തെ ഫിലിപ്പോസ് മങ്കരയിലെ നീതു ആയി.. നുണ ഇനിയും തുടരും. കട്ട വെയ്റ്റിംഗ്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക