Image

കയ്യാമം വച്ച പ്രതി പോലീസിന്റെ വെടിയേറ്റു മരിച്ച കേസിൽ 20 മില്യൻ ഡോളർ നഷ്ടപരിഹാരം

പി.പി.ചെറിയാൻ Published on 30 September, 2020
കയ്യാമം വച്ച പ്രതി പോലീസിന്റെ വെടിയേറ്റു മരിച്ച കേസിൽ 20 മില്യൻ ഡോളർ നഷ്ടപരിഹാരം
മേരിലാന്റ് :- നിരായുധനായ വില്യം ഗ്രീൻ (43) പോലീസിന്റെ പിടിയിൽ വാഹനത്തിനു സമീപം വെടിയേറ്റു മരിച്ച സംഭവത്തിൽ 20 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകുന്നതിന് മേരിലാന്റ് കൗണ്ടി അധികൃതർ ധാരണയിലെത്തിയതായി സെപ്റ്റംബർ 28 തിങ്കളാഴ്ച പ്രിൻസ് ജോർജ് കൗണ്ടിയുടെ പത്രക്കുറിപ്പിൽ അറിയിച്ചു.
ജനുവരി 27 നായിരുന്നു സംഭവം. പോലീസ് ഓഫീസർ മൈക്കിൾ ഓവൻ വാഹനപകടത്തെ തുർന്ന് അന്വേഷണത്തിനെത്തിയതായിരുന്നു. അതേസമയം വില്യം ഗ്രീൻ സ്വന്തം വാഹനത്തിൽ ഡ്രൈവർ സീറ്റിൽ ഇരുന്നുറങ്ങുന്നത് പോലീസ് ഓഫീസറുടെ ശ്രദ്ധയിൽ പെട്ടു. ഏതോ മയക്കുമരുന്നിന്റെ ലഹരിയിലായിരിക്കുമെന്ന് വില്യം ഗ്രീനെന്നു കരുതി കൈരണ്ടും പുറകിലേക്കു ചേർത്തു വിലങ്ങു വച്ച് പോലീസ് കാറിന്റെ മുൻ സീറ്റിൽ ഇരുത്തി.
പിന്നീട് വില്യമുമായി ബലപ്രയോഗം നടന്നുവെന്നും ഇതിനെ തുടർന്ന് 7 തവണ നിറയൊഴിക്കുകയുമായിരുന്നുവെന്നാണ് ഓഫീസർ നൽകിയ വിശദീകരണം. എന്നാൽ പോലീസ് കാമറ പരിശോധിച്ചപ്പോൾ ബലപ്രയോഗം നടന്നതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അധികൃതർ പറയുന്നു.
പോലീസ് ഓഫീസറിനെതിരെ സെക്കൻഡ് ഡിഗ്രി മർഡറിന് കേസ്സെടുത്തു. പത്തു വർഷത്തെ സേവനമുണ്ടായിരുന്ന ഓഫീസറെ അറസ്റ്റു ചെയ്തു പൊതു ജയിലിലടച്ചു. കേസിന്റെ വിചാരണ അടുത്ത വർഷം നടക്കാനിരിക്കെയായിരുന്നു കൗണ്ടി അധികൃതർ വില്യമിന്റെ കുടുംബാംഗങ്ങളുമായി ധാരണയിലെത്തിയത്. ഡ്യൂട്ടിയിലിരിക്കെ പ്രതിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ആദ്യമായാണ് ഒരു പോലീസ് ഓഫീസർ അറസ്റ്റിലാകുന്നതെന്ന് കൗണ്ടി എക്സിക്യൂട്ടിവ് ആഞ്ജല ആൾസൊബൂക്ക പറഞ്ഞു. ഈ സംഭവത്തിൽ ഞാൻ വേദനിക്കുന്നു. ആഞ്ജ
ല വാർത്താ സമ്മേളനത്തിൽ കുടുംബാംഗങ്ങളെ അറിയിച്ചു.
വെടി വെച്ചു എന്ന് പറയപ്പെടുന്ന ഓഫീസർ ഇതിനു മുമ്പ് രണ്ടു വെടിവയ്പു സംഭവങ്ങളിൽ ഉൾപ്പെട്ടിരുന്നു.
കയ്യാമം വച്ച പ്രതി പോലീസിന്റെ വെടിയേറ്റു മരിച്ച കേസിൽ 20 മില്യൻ ഡോളർ നഷ്ടപരിഹാരംകയ്യാമം വച്ച പ്രതി പോലീസിന്റെ വെടിയേറ്റു മരിച്ച കേസിൽ 20 മില്യൻ ഡോളർ നഷ്ടപരിഹാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക