Image

അനൂപ് മേനോന്‍ ചിത്രം കിംഗ് ഫിഷിനെ പ്രശംസിച്ച്‌ മോഹന്‍ലാല്‍

Published on 30 September, 2020
അനൂപ് മേനോന്‍ ചിത്രം കിംഗ് ഫിഷിനെ പ്രശംസിച്ച്‌ മോഹന്‍ലാല്‍

അനൂപ് മേനോന്‍ സംവിധായകനാകുന്ന ആദ്യ ചിത്രം കിംഗ് ഫിഷ്. ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങളും, ട്രെയ്‌ലറുമെല്ലാം മികച്ച പ്രതികരണം ആണ് നേടിയത്. ഇപ്പോള്‍ ഇതാ ചിത്രത്തിനെ പ്രശംസിച്ച്‌ നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്. അതിമനോഹരവും വ്യത്യസ്ഥവുമാണ് ചിത്രമെന്ന അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ചിത്രം സഞ്ചരിക്കുന്ന വഴികള്‍ അസാധാരണമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


രാജകുടുംബാംഗമായ ഭാസ്‌കര വര്‍മ എന്ന നെയ്മീന്‍ ഭാസിയായാണ് അനൂപ് മേനോന്‍ എത്തുന്നത്. മറ്റൊരു പ്രധാന വേഷത്തില്‍ രഞ്ജിതും എത്തുന്നു. മുംബൈയും പത്തനാപുരവുമാണ് പ്രധാന ലൊക്കേഷനുകള്‍. അനൂപിന്റെ തിരക്കഥയില്‍ വി കെ പ്രകാശ് സംവിധാനം ചെയ്യാനിരുന്നതാണ് ഈ ചിത്രം. എന്നാല്‍ തിരക്കുകള്‍ മൂലം വികെപി പിന്‍മാറിയതിനെ തുടര്‍ന്നാണ് സംവിധാനവും അനൂപ് മേനോന്‍ ഏറ്റെടുത്തത്. 


‘ഒരു രാജാവിന്റെ തോന്നിവാസങ്ങള്‍’ എന്നാണ് സിനിമയുടെ ടാഗ്‌ലൈന്‍. രതീഷ് വേഗയാണ് സംഗീതം നല്‍കുന്നത്. ടെക്‌സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ അംജിത് കോയയാണ് ചിത്രം നിര്‍മിക്കുന്നത്. ദുര്‍ഗ കൃഷ്ണ, ദിവ്യ പിള്ള, നിരഞ്ജന്‍ അനൂപ് എന്നിവരാണ് ചിറാഹ്ര്തിലെ നായികമാര്‍.


മോഹന്‍ലാലിന്‍റെ ഫേസ്ബുക് പോസ്റ്റ്:

ഇന്നലെ ഒരു പ്രൈവറ്റ് സ്‌ക്രീനിംഗില്‍ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ‘കിംഗ് ഫിഷ്’ എന്ന സിനിമ കണ്ടു. അതിമനോഹരവും വ്യത്യസ്ഥവുമായ സിനിമ. ഈ സിനിമ സഞ്ചരിയ്ക്കുന്ന വഴികള്‍ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്… കാലങ്ങളോളം ഇത്തരം സിനിമകള്‍ ഉണ്ടാവട്ടെ. ഇത്തരം ചിത്രങ്ങളുടെ ഭാഗമാവാന്‍ എല്ലാ കലാകാരന്മാര്‍ക്കും സാധിയ്ക്കട്ടെ.. അനൂപിനും ടീമിനും വിജയാശംസകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക