Image

ബ്രിട്ടനില്‍ കോവിഡ് തരംഗം വീണ്ടും, ഒറ്റദിവസം ഏഴായിരത്തിലേറെ കേസുകള്‍, 71 മരണം

Published on 30 September, 2020
ബ്രിട്ടനില്‍ കോവിഡ് തരംഗം വീണ്ടും, ഒറ്റദിവസം ഏഴായിരത്തിലേറെ കേസുകള്‍, 71 മരണം
ലണ്ടന്‍:  ആശ്വാസ വാര്‍ത്തകള്‍ക്ക് വിരാമമായി ബ്രിട്ടന്‍ വീണ്ടും കോവിഡിന്റെ പിടിയില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 7,143 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ ഒന്നിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കും ഇന്നലെ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 71 പേരാണ്. യൂറോപ്പിലെ ഏതെങ്കിലും ഒരു രാജ്യത്ത് ഈ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന മരണനിരക്കാണിത്.

നിയന്ത്രണത്തിലായിരുന്ന കോവിഡ് രാജ്യത്ത് വീണ്ടും വ്യാപകമായതിന്റെ തെളിവുകളാണ് ഈ കണക്കുകള്‍. ഏപ്രില്‍- മേയ് മാസത്തിലേതിനു തുല്യമായി ആശുപത്രികളും കോവിഡ് രോഗികളെക്കൊണ്ട് നിറയുകയാണ്.

കൂടുതല്‍ പ്രാദേശിക ലോക്ക്‌ഡൌണുകള്‍ പ്രഖ്യാപിച്ചും സാമൂഹിക അകലം ഉറപ്പുവരുത്താനുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കിയും രോഗവ്യാപനം തടയാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ സ്കൂളുകളും ഓഫിസുകളും തുറന്നു പ്രവര്‍ത്തിക്കുകയും പൊതു ഗതാഗത സംവിധാനങ്ങള്‍ അതേപടി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പഴയപടി ഫലപ്രദമാകുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക