Image

മഹാരാഷ്ട്രയില്‍ 18,317 പേര്‍ക്കുകൂടി കോവിഡ്

Published on 30 September, 2020
മഹാരാഷ്ട്രയില്‍ 18,317 പേര്‍ക്കുകൂടി കോവിഡ്


മുംബൈ: മഹാരാഷ്ട്രയില്‍ 18,317 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13,84,446 ആയി വര്‍ധിച്ചു. ബുധനാഴ്ച 481 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 36,662 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

ബുധനാഴ്ച 19,163 പേര്‍ രോഗമുക്തി നേടി. ഇതുവരെ 10,88,322 പേരാണ് പൂര്‍ണമായും കോവിഡ് മുക്തരായത്. 78.61 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 2,59,03രോഗികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ തുടരുകയാണ്.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 6,93,484 ആയി വര്‍ധിച്ചു. പുതുതായി 48 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 5,828 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 7,075 പേര്‍ രോഗമുക്തരായി. ഇതുവരെ 6,29,211 പേരാണ് സംസ്ഥാനത്തുടനീളം രോഗമുക്തി നേടിയത്. നിലവില്‍ 58,445 പേരാണ് ആന്ധ്രയില്‍ ചികിത്സയില്‍ തുടരുന്നത്. തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് അടുക്കുന്നു. ബുധനാഴ്ച 5,659 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 5,97,602 ആയി ഉയര്‍ന്നു. ആകെ മരണം 9,520 ആയി. ഇന്ന് മാത്രം 67 മരണം റിപ്പോര്‍ട്ട് ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക