ലഖ്നൗ: ഹത്രാസ് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മരണവും സംസ്കാരവും പ്രതിഷേധജ്വാലയായി ഉയരുന്നതിനിടെ യു.പിയില്‍ വീണ്ടും കൂട്ടബലാത്സംഗവും കൊലപാതകവും. ബല്‍റാംപുരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് കുത്തിവച്ച ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തുടര്‍ന്ന് ദളിത് പെണ്‍കുട്ടിയുടെ കാലുകള്‍ തല്ലിയൊടിച്ചു. അവശനിലയിലായ പെണ്‍കുട്ടി പിന്നീട് മരണമടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റു ചെയ്തു.