Image

എമ്പുരാന്‍ തുടങ്ങാന്‍ ഞാനും കാത്തിരിക്കുകയാണ്, ഒരു ആരാധകനായും ഒരു സംവിധായകനായും: പൃഥ്വി പറയുന്നു

Published on 30 September, 2020
എമ്പുരാന്‍ തുടങ്ങാന്‍ ഞാനും കാത്തിരിക്കുകയാണ്, ഒരു ആരാധകനായും ഒരു സംവിധായകനായും: പൃഥ്വി പറയുന്നു


നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി രണ്ടാമത് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാന്‍. ഇരുവരും ഒന്നിച്ച ആദ്യ ചിത്രമായ ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി മുന്നേറുന്നതിന്റെ ഓരോ ഘട്ടവും പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. 

ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജും മുരളി ഗോപിയും ഇപ്പോള്‍. മുരളി ഗോപിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജ് ഇപ്പോള്‍ എമ്പുരാന്റെ പുതിയ വിശേഷം പങ്കിട്ടിരിക്കുന്നത്. എമ്പുരാന്റെ ആദ്യ പടി പേപ്പറില്‍ കണ്ടപ്പോള്‍ മുതല്‍ താന്‍ ഒരു ആരാധകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും വളരെ ആവേശത്തിലാണെന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വി പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എമ്പുരാന്റെ മുഴുനീള ബ്രീഫ് നല്‍കിയെന്നും തന്റെ പ്രിയപ്പെട്ട സംവിധായക സഹോദരനാണ് ഒപ്പമുള്ളതെന്നും കുറിച്ചു കൊണ്ട് മുരളി ഗോപിയും ചിത്രം പങ്കുവെച്ചിട്ടുണ്ട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക