Image

ജില്ലയില്‍ ഇന്ന് 977 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു' 601 പേര്‍ക്ക് രോഗമുക്തി

Published on 30 September, 2020
ജില്ലയില്‍ ഇന്ന് 977 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു'  601 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 877 പേര്ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര് 83 പേര്
രണ്ട് ആരോഗ്യ പ്രവര്ത്തകര്ക്കും രോഗബാധ
രോഗബാധിതരായി ചികിത്സയില് 5,635 പേര്
ആകെ നിരീക്ഷണത്തിലുള്ളത് 39,283 പേര്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 83 പേര്ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. രണ്ട് ആരോഗ്യ പ്രവര്ത്തകര്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധയുണ്ടായവരില് ഒമ്പത് പേര് ഇതര സംസ്ഥാനങ്ങളില് നിന്നെത്തിയവരും ശേഷിക്കുന്ന ആറ് പേര് വിവിധ വിദേശ രാജ്യങ്ങളില് നിന്നെത്തിയവരുമാണ്. ഇന്ന് രോഗമുക്തി നേടിയ 601 പേരുള്പ്പടെ ഇതുവരെ 16,607 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില് വീടുകളിലേക്ക് മടങ്ങിയത്.
39,283 പേര് നിരീക്ഷണത്തില്
39,283 പേരാണ് ഇപ്പോള് ജില്ലയില് നിരീക്ഷണത്തിലുള്ളത്. 5,635 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളില് നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില് 536 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന് ട്രീറ്റ്മെന്റ് സെന്ററുകളില് 1,806 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര് വീടുകളിലും കോവിഡ് കെയര് സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില് നിന്ന് പരിശോധനക്കയച്ച 1,68,114 സാമ്പിളുകളില് 6,055 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക