Image

അവതാരിക (കഥ-സ്നേഹജ കരിങ്ങനേഴി)

Published on 01 October, 2020
അവതാരിക (കഥ-സ്നേഹജ കരിങ്ങനേഴി)

അയാൾ ആ വീടിന്റെ മുന്നിലെത്തി വീട് അടഞ്ഞ് കിടന്നു ആരേയും കണ്ടില്ല. കോളിംങ് ബെല്ലിൽ വിരലമർത്തി.ജന്നൽ കമ്പികൾക്കിടയിലൂടെ കർട്ടൻ മെല്ലെ മാറ്റി ഒരു സ്ത്രി രൂപം പ്രത്യക്ഷപ്പെട്ടു  ആരാണ് .? അവർ ചോദിച്ചു.'ഞാൻ പണിക്കർ സാറിനെ ഒന്ന് കാണാൻ വന്നതാ സാർ ഇവിടെ ഉണ്ടോ' ? അയാൾ ചോദിച്ചു. സാർ ഇവിടെ ഇല്ലല്ലോ നിങ്ങൾ ആരാ എന്താണ് കാര്യം . അവർ ചോദിച്ചു. അപ്പോഴും അവർ വാതിൽ തുറക്കാതെയാണ് ഇത് എല്ലാം പറഞ്ഞത് ' . 'ഏയ് ഒന്നുമില്ല ഞാൻ സാറിന്റെ ഒരു ആരാധകൻ ആണ്.' ഒന്നു കാണാൻ വന്ന താ പെട്ടന്ന് ആ സ്ത്രീ വാതിൽ തുറന്നു. അപരിചിതനായ അയാളേ അകത്തേ വരു എന്നു പറഞ്ഞു. അയാൾ അവരെ അനു ഗമിച്ചു ഒന്നും ചോദിക്കാതെ .   വിശലമായ ആ മുറിയിലെ പതുപതുത്ത സോഫയിൽ അയാളോട് ഇരിക്കാൻ ആവശ്യപ്പെട്ടു. അയാൾ  എന്തോ വലിയ കാര്യം സാധിച്ച മട്ടിൽ ആ സോഫായിൽ ഇരുന്നു.കുടിക്കാൻ എന്താ വേണ്ടത് അവർ ചോദിച്ചു.ഏയ് ഒന്നും വേണ്ട അയാൾ വിനയത്തോടെ പറഞ്ഞു. സാർ ഉടനെ വരുമോ അയാൾ ചോദിച്ചു.'' വരും ഇപ്പോൾ''  അവർ പറഞ്ഞു. ആട്ടെ സാറിന്റെ ഏതു കഥയാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടമായത്. അവർ ചോദിച്ചു; ''പിടയുന്ന മാനസം '' എന്ന കഥയാണ് കൂടുതൽ ഇഷ്ടമായത്.സാറിന്റെ ഒരു പാട് കഥകൾ ഞാൻ വായിക്കാറുണ്ട് അയാൾ പറഞ്ഞു നിർത്തി. അത് ഒരു സാധാരണക്കാരന്റെ ജീവിത കഥയാണ്. ആർക്കും ഇഷ്ടപ്പെടും. അവർ പറഞ്ഞു. സാർ ഉടനെ വരുമോ അയാൾ അക്ഷമയോടെ വീണ്ടും ചോദിച്ചു.ഇപ്പോൾ വരും.. അവർ പറഞ്ഞു. ഇരിക്കു. അവർ കല്ല്യാണി എന്ന് നീട്ടി വിളിച്ചു. കല്ല്യാണി യാരാണ്  മകളോ' അതോ വേലക്കാരിയോ. അയാൾ ചിന്തിച്ചു.അത അകത്ത് നിന്നും ഒരു സ്ത്രീ  ഇതാ വന്നു എന്നു പറഞ്ഞ് വന്നു.ഒരു ഗസ്റ്റ് ഉണ്ട് നീ എന്തെങ്കിലും എടുക്കു. ഓ ഇത് വേലക്കാരിയാണ് അല്ലേ കണ്ടാൽ അങ്ങനെ പറയില്ലല്ലോ. അയാൾ മനസിൽ വിചാരിച്ചു. സുന്ദരിയായ അവർ അന്നനട പോൽ തിരിഞ്ഞ് പോകുന്നത് നോക്കി ഒരു നിമിഷം അയാൾ ഇരുന്നു പോയ്.
അവർ വീണ്ടും അയാളോട് സാറിന്റെ ഏതെല്ലാം കഥകൾ വായിച്ചിട്ടുണ്ടെന്ന് ചോദിച്ചു. അയാൾ ഇഷ്ടപ്പെട്ട കുറേ കഥകളുടെ പേര് പറഞ്ഞു.എനിക്ക് സാറിനെ ഒന്ന് നേരിൽ കാണം. അതിനു വേണ്ടി വന്നതാ ഞാൻ അയാൾ പറഞ്ഞു. 'നിങ്ങളുടെ പേര് ?  അവർ ചോദിച്ചു. മാധവൻ എന്നാണ് എന്റെ പേര് അയാൾ പറഞ്ഞു.സാറിനെ ഒന്നു കാണുക മാത്രമാണോ നിങ്ങൾക്ക് വേണ്ടത് അവർ ചോദിച്ചു.അങ്ങനെ ചോദിച്ചാൽ അല്ല ഒരു കാര്യം കൂടിയുണ്ട്. അയാൾ പറഞ്ഞു. അത് എന്താണ് അവർ ആകാംക്ഷയോടെ ചോദിച്ചു. അയാൾ ലേശം നാണത്തോടെ പറഞ്ഞു. ഞാനും കുറേ കഥകൾ എഴുതി സാറിന്റെ കഥകൾ ആണ് എനിക്ക് പ്രചോദനം തന്നത്. അതിനാൽ സാറിനെ കൊണ്ട് തന്നെ അതിന് അവതാരിക എഴുതിപ്പിക്കണം അയാൾ പറഞ്ഞു നിർത്തി.അവർ അയാളെ ആശ്ചര്യത്തോടെ നോക്കി.ഓ നിങ്ങളും കഥാകാരൻ ആണോ .എവിടെ നിങ്ങളുടെ കഥകൾ നോക്കട്ടെ .അവർ പറഞ്ഞു. അപ്പോഴേക്കും കല്യാണി ചായയും പരിപ്പു വടയുമായി വന്നു. അയാൾക്ക് നേരേ ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ച് കൊണ്ട് ചായ അവിടെ വച്ച് അവർ ഉള്ളിലേക്ക് പോയി.  അയാൾ തന്റെ കൈയിൽ കരുതിയ കവറിൽ നിന്നു ഒരു ബണ്ടിൽ കടലാസ് കെട്ടുകൾ എടുത്തു അവർക്ക് നേരേ നീട്ടി  ഇതാണ് എന്റെ കഥകൾ. അയാൾ പറഞ്ഞു. അവർ അത് സന്തോഷത്തോടെ വാങ്ങി നോക്കി.
അപ്പോഴും കല്ല്യാണി വാതിൽ മറവിൽ നിന്ന് അയാളെ തന്നെ ആരാധനയോടെ നോക്കുകയായിരുന്നു.എവിടെ നിന്നോ കൂട്ടം തെറ്റി പറന്നു വന്ന ഒരു കിളി മുറ്റത്തെ മാവിൻ കൊമ്പിൽ ഇരുന്ന് കരയുന്നുണ്ടായിരുന്നു. സാർ വരാറായോ വീണ്ടും അയാൾ അക്ഷമയോടെ ചോദിച്ചു,സാർ വരും ഇപ്പോൾ ,അവർ പറഞ്ഞു.ചായ കുടിക്കു. അവർ കഥകൾ നോക്കി കൊണ്ടിരുന്നു.അയാൾ ചായ കപ്പ് പതുക്കെ എടുത്തു. അപ്പോഴും കല്യാണി ഒളികണ്ണാൽ അയാളെ തന്നെ നോക്കി കൊണ്ടിരുന്നു. അയാൾ അത് ശ്രദ്ധിക്കാത്ത മട്ടിൽ ചായ കുടിച്ചു.അയാൾ വാച്ചിലേക്ക് നോക്കി ഇപ്പോൾ വന്നിട്ട് ഒരു മണിക്കൂർ മേലെ ആയി. ഇതുവരെ സാറ് വന്നില്ല അവർ ഇപ്പോൾ വരും എന്ന് ആശ്വസിപ്പിക്കാൻ എന്ന മട്ടിൽ പറഞ്ഞ് കൊണ്ടിരുന്നു. അയാൾ പതുക്കെ എണിറ്റു.എനിക്ക് ഒരു പാട് ദൂരം പോകാൻ ഉണ്ട്. ഇപ്പോൾ തിരിച്ചാലെ അവിടെ എത്തു. നിങ്ങൾ ഈ കഥകൾ സാറിനെ കാണിക്കു. ഞാൻ അടുത്ത ആഴ്ച വീണ്ടും വരാം. അയാൾ വാതിൽ പൊളിയിലേക്ക് നോക്കി അവിടെ അപ്പോഴും കല്യാണി അയാളെ തന്നെ  നോക്കി നിൽപ്പുണ്ടായിരുന്നു. അയാൾ മൗനാനുവാദത്തിനായ് അവളുടെ നേരേ നോക്കി തലയാട്ടി.അവൾ തിരിച്ചും വിഷാദ മുഖത്തോടെ തലയാട്ടി. അയാൾ അവരുടെ മുഖത്തേക്ക് നോക്കി  എന്നാൽ ശരി ഞാൻ പോയി വരാം.അവർ അങ്ങനെയാവട്ടെ എന്ന് തല കുലുക്കി. അയാൾ മെല്ലെ പുറത്തിറങ്ങി നടന്നു.  സൂര്യൻ ഈറൻ മിഴികളോടെ വിടവാങ്ങാൻ തുടങ്ങുന്നു.പടിഞ്ഞാറൻ ആകാശം ചുവന്നപട്ട് ഉടുത്ത് സുന്ദരിയായി സൂര്യനേ കൊണ്ട് പോകാൻ കാത്ത് നിൽക്കുന്നു.അയാൾ നടത്തത്തിന്റെ വേഗത കൂട്ടി. എവിടെ നിന്നോ ഒരു കുളിർക്കാറ്റ് വന്ന് അയാളെ തഴുകി  അയാളെ പുതച്ച വിഷദത്തിന്റെ പുതപ്പ് കൊണ്ട് അത് പോയി.ഇടുങ്ങിയ നടപ്പാതയിലൂടെ തെരുവു വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ അയാൾ നടന്നു. വീട്ടിലെത്തി വാതിൽ മുട്ടി. ഭാര്യ വന്ന് വാതിൽ തുറന്നു.അവളുടെ മുഖത്തേ ചോദ്യം അയാൾക്ക്  അറിയാമായിരുന്നു .എന്നിട്ടും അയാൾ മിണ്ടാതെ അകത്തേക്ക് പോയി. ഭാര്യ പിന്നാലെ അനുഗമിച്ചു. എന്താണ് ഒരു വിഷമം. പോയ കാര്യം എന്തായി ?കാണാൻ പറ്റിയില്ല. അയാൾ പറഞ്ഞു.ഇനി അടുത്ത ആഴ്ച്ച വീണ്ടും പോണം. ഓ ഇനിയും വണ്ടിക്കൂലി ചിലവാക്കി അത്രയും ദൂരം പോകണോ. അവൾ ചോദിച്ചു.  പിന്നെ പോകാതെ എന്റെ കഥ എല്ലാം ഞാൻ അവിടെ കൊണ്ടു കൊടുത്തു.അതിനെന്താ അതിന്റ കോപ്പികൾ ഇവിടെ വേറേയുണ്ടല്ലോ. അതല്ലടി   അ അവതാരിക എങ്ങനെ എങ്കിലും ഒന്ന് എഴുതി കിട്ടട്ടേ. ഇത്ര പ്രശസ്തനായ ഒരാൾ അവതാരിക എഴുതിയാൽ എനിക്ക് ഒരു പാട് പബ്ലിസിറ്റി ആവില്ലേ.പിന്നെ നമ്മുടെ കഷ്ടപാട് ഒക്കെ മാറും. അയാൾ കുളിമുറിയിലേക്ക് കയറി. ഭാര്യ ആയാൾക്ക് ഉള്ള ഭക്ഷണം എടുത്തു വച്ചു. ഇതൊന്നുമറിയാതെ രണ്ട് പിഞ്ചു ബാല്യങ്ങൾ കട്ടിലിൽ ഉറങ്ങുന്നുണ്ടായിരുന്നു. കൂടാതെ ഒന്ന് തൊട്ടിലിലും.ഒരാഴ്ച കഴിഞ്ഞു അയാൾ വീണ്ടും പണിക്കർ സാറിനെ കാണാൻ പുറപ്പെട്ടു ഇപ്രാവശ്യമെങ്കിലും ഒന്ന് കണ്ടാൽ മതിയായിരുന്നു അയാൾ മനസിൽ വിചാരിച്ചു കോളിങ്ങ് ബെല്ലിൽ വിരലമർത്തി  ഇപ്രാവശ്യം കർട്ടൻ നിക്കി തല പുറത്ത് വന്നത് കല്യാണിയുടേത് ആണ്. അയാളെ കണ്ടതും അവൾ സന്തോഷത്തോടെ വാതിൽ തുറന്നു. വരു  സാർ ഉണ്ടോ അകത്ത് അയാൾ ചോദിച്ചു. ഏത് സാറ് അവൾ അമ്പരപ്പോടെ ചോദിച്ചു. അയാൾ തെല്ല് അമ്പരപ്പോടെ ചോദിച്ചു. പണിക്കര് സാറ് ..... അവൾ അയാളുടെ മുഖത്തേക്ക് നോക്കി തെല്ല് വിഷമത്തോടെ നോക്കി പറഞ്ഞു. ഞാൻ നിങ്ങളോട് കുറച്ച് കാര്യങ്ങൾ പറയാം നാരായണ പണിക്കർ എന്ന  കഥ കാരൻ മരിച്ചിട്ട് കാലങ്ങളായി. അദ്ദേഹത്തിന്റെ ഭാര്യയായ ദാക്ഷായണി അമ്മയാണ് പണിക്കർ എന്ന തൂലിക നാമത്തിൽ കഥകൾ എഴുതുന്നത്.
പിടയുന്ന മാനസം എന്ന കഥ എഴുതിയതും  അവർ ആണ്.   ഇതെല്ലാം കേട്ട് അയാൾ സ്തബിച്ച് നിന്ന് പോയി. 'എന്ത് ഞാൻ കേട്ടത് എല്ലാം സത്യമാണോ  ഇനി ഒരു സത്യം കൂടി പറയാം. പണിക്കർ സാറിന്റെ കഥകൾ എനിക്കും ഒരു പാട് ഇഷ്ടമായിരുന്നു അങ്ങനെയാണ് ഞാൻ ഇവിടെ എത്തിയതു അദ്ദേഹത്തിന്റെ സുഹൃത്ത് ആയ ഞാൻ വേലക്കാരിയായി ഇവിടെ താമസിക്കുകയായിരുന്നു ഇതെല്ലാം ദാക്ഷ യണിഅമ്മക്ക് അറിയാം. അവർ എന്നേ സ്നേഹത്തോടെ ഇവിടെ നിർത്തി. അദ്‌ദേഹത്തിന്റെ മരണത്തോടെ ഞാൻ കഥ എഴുത്ത് ഏറ്റെടുത്തു പക്ഷേ അത് ദക്ഷാണിയമ്മയുടെ ആഗ്രഹപ്രകാരം. പണിക്കർ എന്ന തൂലിക നാമത്തിൽ പ്രസിദ്ധീകരിച്ചു അയാൾക്ക്   വല്ലാത്ത അത്ഭുതം തോന്നി. ഒരോ കഥയിലെയും കഥപാത്രങ്ങളെയും. മനസിൽ ആഴത്തിൽ ഇറക്കിയ ആ കഥാകാരിയാണോ തന്റെ മുന്നിൽ നിൽക്കുന്നത് അയാളുടെ മനസിൽ ആഹ്ളാദം തിരതല്ലി അപ്പോൾ ദക്ഷായണിയമ്മ എവിടെ അയാൾ ചോദിച്ചു. അമ്മ ഇപ്പോൾ ഇവിടെ ഇല്ല. അവർ മകന്റെ അടുത്ത് അമേരിക്കയിലേക്ക് പോയി. നിങ്ങൾ വന്നതിന്റെ പിറ്റേ ദിവസം എല്ലാ കാര്യങ്ങളും എന്നേ ഏൽപ്പിച്ചിട്ടാണ് പോയത്. അവർ ഇനി 3 മാസം കഴിഞ്ഞേ മടങ്ങിവരു  അപ്പോൾ എന്റെ അവതാരിക  നിങ്ങളുടെ അവതാരിക ഇനി ഞാൻ ആയിരിക്കും ഇനികല്യാണി എന്ന പേരിതന്നെ ഞാൻ കഥകൾ എഴുതും.     അയാളുടെ മനസിൽ കാർ മേഖങ്ങൾ മാറി പുതിയ സൂര്യൻ ഉദിച്ചു .അപ്പോഴും  പനിനിർ പൂവ് പോലെ സുന്ദരമായ അവളുടെ മുഖത്ത് നീന്ന് കണ്ണെടുക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല വീണ്ടും പുതിയ പുതിയ പ്രഭാതങ്ങൾ ഒരോ കഥക്കു വേണ്ടിയും ജനിച്ചു കൊണ്ടിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക