Image

വരാനിരിക്കുന്നത് കടുപ്പമേറിയ സമയം: മെര്‍ക്കല്‍

Published on 02 October, 2020
വരാനിരിക്കുന്നത് കടുപ്പമേറിയ സമയം: മെര്‍ക്കല്‍


ബര്‍ലിന്‍: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ കടുപ്പമേറിയ മാസങ്ങളാണ് വരാനിരിക്കുന്നതെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. എംപിമാരെ അഭിസംബോധന ചെയ്യവേയാണ് മെര്‍ക്കലിന്റെ മുന്നറിയിപ്പ്.

പ്രതിസന്ധി മറികടക്കാന്‍ ഏറ്റവും നല്ല മാര്‍ഗം പണം കടമെടുക്കുക തന്നെയാണെന്നും സര്‍ക്കാര്‍ ആ വഴിക്കാണ് മുന്നോട്ടു പോകുന്നതെന്നും മെര്‍ക്കല്‍ വ്യക്തമാക്കി. ബജറ്റ് നയത്തിനെതിരായ കടുത്ത പ്രതിപക്ഷ വിമര്‍ശനത്തിനു മറുപടി പറയുകയായിരുന്നു ചാന്‍സലര്‍.

സര്‍ക്കാരിന്റെ ഫലപ്രദമായ നടപടികളാണ് കോവിഡിന്റെ സാന്പത്തിക പ്രത്യാഘാതം പരമാവധി കുറയ്ക്കാന്‍ രാജ്യത്തെ സഹായിച്ചതെന്നും അവര്‍ അവകാശപ്പെട്ടു.

2021ല്‍ സര്‍ക്കാര്‍ 96.2 ബില്യന്‍ യൂറോയാണ് വായ്പയെടുക്കാന്‍ പോകുന്നത്. വര്‍ഷങ്ങളായി ജര്‍മനി തുടര്‍ന്നു പോരുന്ന കടമില്ലാ നയത്തില്‍ നിന്നുള്ള വ്യതിചലനം എന്ന നിലയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിന് ഈ തീരുമാനം കാരണമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക