Image

മണ്ണിന്‍റെ മക്കള്‍ നടത്തുന്ന കര്‍ഷകസമരത്തിന് പിന്തുണ അര്‍പ്പിച്ചും, ഗാന്ധി സ്മൃതി ഉണര്‍ത്തിയും ചാരിറ്റി ഓഫ് പ്രവാസി മലയാളി

Published on 03 October, 2020
മണ്ണിന്‍റെ മക്കള്‍ നടത്തുന്ന കര്‍ഷകസമരത്തിന് പിന്തുണ അര്‍പ്പിച്ചും, ഗാന്ധി സ്മൃതി ഉണര്‍ത്തിയും ചാരിറ്റി ഓഫ് പ്രവാസി മലയാളി
റിയാദ്: രാജ്യത്തിന്‍റെ നട്ടെല്ലായ കര്‍ഷകര്‍ നടത്തുന്ന അവകാശ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ചും അഹിംസയുടെ പ്രവാചകനും  രാഷ്ട്രപിതാവുമായ മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പത്തിയൊന്നാം ജന്മദിനവും അദ്ദേഹം ചര്‍ക്ക ആരംഭിച്ചതിന്‍റെ നൂറ്റിയൊന്നാം വാര്‍ഷികവും, ഭാരതത്തിന്‍റെ രണ്ടാമത്തെ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ നൂറ്റി പതിനേഴാം ജന്മദിനവും സ്മരിച്ചുകൊണ്ട് ചാരിറ്റി ഓഫ് പ്രവാസി മലയാളിയും ക്ഷമ സ്ത്രീ കൂട്ടായ്മയും ഒത്ത് ചേര്‍ന്ന് “ഗാന്ധി സ്മൃതി” സംഘടിപ്പിച്ചു.

ഗാന്ധിജി കേവലമൊരു രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല  ലോകത്താകമാനം ആദരിക്കപ്പെട്ട ദാർശനികൻ കൂടിയായിരുന്നു.നമ്മുടെ രാജ്യത്ത് കോറോണയെക്കാൾ ഭീതിതമായി പടർന്നുകൊണ്ടിരിക്കുന്ന വർഗീയതയുടെ തീ .ഊതിക്കെടുത്താൻ നമുക്ക് കഴിയേണ്ടതുണ്ട് . സഹനത്തിലും സഹോദര്യത്തിലും അഹിംസയിലും അധിഷ്ഠിതമായിരിക്കുന്ന ഗാന്ധിസമെന്ന ദിവ്യ ഔഷധത്തെക്കാൾ മികച്ചൊരു പരിഹാരം കാലുഷ്യമേറിവരുന്ന ഭാരത സാഹചര്യത്തിൽ മറ്റൊന്നില്ല എന്ന് നാം തിരിച്ചറിയണമെന്നും ഗാന്ധി സന്ദേശം നല്‍കി മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു.

ക്ഷമ പ്രസിഡണ്ട്  തസ്‌നീം റിയാസ് ജോൺസൺ മാർക്കോസ്, ജലീൽ കൊച്ചിൻ . റിയാസ് റഹ്മാൻ, മുജീബ് ചാവക്കാട്, നിസ്സാർ കൊല്ലം, സിമി ജോൺസൺ, എന്നിവര്‍ രാഷ്ട്രപിതാവിനെ സ്മരിച്ച് സംസാരിച്ചു ചടങ്ങിന്  ജനറല്‍സെക്രട്ടറി കുഞ്ചു  സി നായർ സ്വാഗതവും ക്ഷമ ജനറല്‍സെക്രട്ടറി ഷമി ജലീൽ നന്ദിയും പറഞ്ഞു.
മണ്ണിന്‍റെ മക്കള്‍ നടത്തുന്ന കര്‍ഷകസമരത്തിന് പിന്തുണ അര്‍പ്പിച്ചും, ഗാന്ധി സ്മൃതി ഉണര്‍ത്തിയും ചാരിറ്റി ഓഫ് പ്രവാസി മലയാളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക