Image

മോശയുടെ വഴികള്‍ (നോവല്‍ -13: സാംസി കൊടുമണ്‍)

Published on 03 October, 2020
മോശയുടെ വഴികള്‍ (നോവല്‍ -13: സാംസി കൊടുമണ്‍)
അദ്ധ്യായം ഇരുപത്തിനാല്.

പുറപ്പാടിന്റെ രാണ്ടാം വര്‍ഷം, രണ്ടാം മാസം ഇരുപതാം ദിവസം അവര്‍ സീനായി മലയില്‍ നിന്നും പുറപ്പെട്ടു. അഹറോന്റെ മക്കള്‍ വെള്ളികൊണ്ട ുണ്ടാക്കിയ കാഹളനാദം മുഴക്കി. സമാപനകൂടാരവും അതിലെ നിയം പെട്ടകത്തിനു പിന്നിലായി യിസ്രായേല്‍ ഗോത്രങ്ങള്‍ മൂപ്പിള ക്രമത്തില്‍ അണിനിരന്നു, യഹൂദ്യര്‍ ആദ്യവും നഫ്താലിമക്കള്‍ ഏറ്റവും ഒടുവിലുമായി അണിചെര്‍ന്നുള്ള അവരുടെ യാത്ര മറ്റൊരു ചരിത്ര ഘട്ടമായി. യോശുവ പടനായകനും, അഹറോന്‍ പ്രധാന പുരോഹിയതനുമായി നിയമ പെട്ടകത്തെ അവര്‍ നയിച്ചു. മോശ അവര്‍ക്കുമുന്നില്‍ ഒരു രാജാവിന്റെ പ്രൗഡിയൊടും അധികാരത്തോടും നടന്നു. മേഘശകലങ്ങള്‍ അവര്‍ക്കു കുടയായി. യാത്രയുടെ തുടക്കവും ഒടുക്കവും അനേകം വിനാഴികയോളം പരന്നു കിടന്നു. തങ്ങളുടെ മരിച്ചുപോയവരെക്കുറിച്ചുള്ള വിലാപങ്ങളും, കൊല്ലപ്പെട്ടവര്‍ക്കു വേണ്ട ിയുള്ള തേങ്ങലുകളും അവര്‍ അവിടെ കുഴിച്ചുമൂടി.

അത്തിയുടെയും, ഒലിവിന്റെയും തണലുകളില്‍ നിന്നും അവര്‍ അകലങ്ങളിലായി. ആ മലയടിവാരത്തെ അവര്‍ സ്‌നേഹിക്കാന്‍ തുടങ്ങിയിരുന്നു. ഒന്നോ രണ്ടോ വേരുകള്‍ അവരില്‍ നിന്നും കിളിര്‍ക്കാന്‍ തുടങ്ങിയപ്പോഴേക്കും അവര്‍ പറിച്ചു മാറ്റപ്പെട്ടു. വീണ്ട ും മലകളും, കല്ലുകളും അവരുടെ ജീവിതത്തിന്റെ ഭാഗമായി. യാത്രയുടെ ദൈര്‍ഘ്യം കൂടുന്തോറും അവരില്‍ അമര്‍ഷം മുളപൊട്ടാന്‍ തുടിങ്ങി. യഹോവയുടെ വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്ര, ആരുടെ യഹോവ. അവന്‍ എവിടെ. ഇത് മോശക്കുവേണ്ട ിയുള്ള യാത്രയാണ്. വഞ്ചിതരോ നമ്മള്‍. പലരും തങ്ങളുടെ ഗര്‍ഭിണികളേയും, പിഞ്ചുകുട്ടികളേയും, രോഗികളേയും താങ്ങി, സ്വയം പിറുപിറുത്തു. മറ്റോരു കൂട്ടര്‍ യഗത്തിനുള്ള കാളക്കുട്ടികളേയും കോലാട്ടുകൊറ്റന്മാരേയും വഴി നടത്തി. ബലിമൃഗങ്ങള്‍ തങ്ങളുടെ യാത്രയുടെ നിരര്‍ത്ഥതതെയെ ഓര്‍ത്ത് തമ്മില്‍ തമ്മില്‍ നോക്കി ചിരിച്ചു.

സാറാ അങ്ങോളം ഇങ്ങോളം ഓടിനടന്നു പാട്ടുകള്‍ പാടിയും കിന്നരം വായിച്ചും എല്ലാവരേയും ഉത്സാഹിപ്പിച്ചുകൊണ്ടെ യിരുന്നു. പെണ്ണുങ്ങള്‍ക്കിടയില്‍ മിര്യ നൃത്തമാടി. അവള്‍ എന്നും മരുഭുമി പോലെ വരണ്ട വളും, അതൃപ്തയുമായിരുന്നു. മരുഭൂമിയിലെ കാറ്റവളുടെ മുഖകാന്തിയെ ചുരണ്ട ിമാറ്റിക്കൊണ്ട ിരുന്നു. അവളുടെ ശരീര്‍മാകെ വെളുത്ത പുള്ളികളും പാടുകളൂം രൂപപ്പെടുന്നുണ്ട ായിരുന്നു. അവള്‍ എപ്പോഴും ലഹരിയിലായിരുന്നു. മരുഭൂമിയിലെ ചില ഉണങ്ങിയ പുല്‍നാമ്പുകളും, പാറകളിലെ പായലുകളും അവള്‍ അണയില്‍ തിരുകി ഏതോലഹരിയില്‍ ചുവടുകള്‍ വെയ്ക്കും. അവള്‍ക്കു ചുറ്റും എപ്പോഴും പുരുഷന്മാരുടെ ഒരു വലയും ഉണ്ട ാക്കും. അതു കണ്ട ് അസൂയ മൂത്ത സ്ത്രികള്‍ അവള്‍ക്കെതിരെ എപ്പോഴും കുറ്റം ആരോപിക്കുന്നു. സാറാ തന്റെ ചുറ്റിനടപ്പിനിടെ ശേഖരിക്കുന്ന വാര്‍ത്തകളൊക്കെ മോശയെ അറീയിച്ചു കൊണ്ട ിരുന്നു.

സാറായുടെ വചനങ്ങളൊക്കേയും കേട്ട ശേഷം മോശ പറഞ്ഞു: ദൂശ്ശാഠ്യമുള്ള ഈ ജനത്തെ നയിക്കാന്‍ തക്കവണ്ണം ഞാന്‍ എന്തു ചെയ്തു. ഒരു പെറ്റമ്മയെപ്പോലെ ഇവരെയൊക്കെ പോറ്റിനടത്താന്‍ ഞാനിവരെ ഗര്‍ഭം ധരിച്ചുവോ. ഞാനിവരെ പ്രസിവിച്ചോ? എന്നിട്ടും ഒരു പരദേശികളായിരിക്കുന്ന ഇവര്‍ക്ക് ഒരു ദേശം കൊടുക്കുന്നതിനായി ഞാനവരെ കൂട്ടി. അവര്‍ക്കതു മനസ്സിലാകുന്നില്ല. അവരുടെ വിചാരം അവര്‍ എനിക്കുവേണ്ട ി എന്തൊക്കയോ ത്യാഗം സഹിക്കുന്നു എന്നാണ്. ഇപ്പോള്‍ അവര്‍ ഇറച്ചിക്കായി കരയുന്നു. ഞാന്‍ എവിടെനിന്നും ഈ ജനത്തിനെല്ലാം ഇറച്ചികൊടുക്കും. മോശ സാറായുടെ കണ്ണുകളിലേക്കു നോക്കി, എന്നിട്ട് മെല്ലെ പറഞ്ഞു: ഞാന്‍ ഒരിക്കലും ഈ ജനത്തെ ഒപ്പം കൂട്ടെരുതായിരുന്നു. എനിക്കു തെറ്റുപറ്റി. എന്റെ കണക്കുകള്‍ തെറ്റുന്നു. പതിനൊന്നു രാപകലുകൊണ്ട ് അക്കെരെയെത്തുമെന്നു ഞാന്‍ കരുതി, എന്നാല്‍ ഇനി എത്ര നാളെന്നെനിക്കറിയില്ല. ഇതില്‍ എത്ര പേര്‍ വാഗ്ദത്ത ഭൂമിയില്‍ കാലുകുത്തുമെന്നും എനിക്കറിയില്ല, ഏറിയാല്‍ ഒന്നോ രണ്ടേ ാ പേര്‍.

സാറ പരിഭ്രമത്തോട് മോശയെ നോക്കി. മോശ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. മിസ്രേമില്‍ നിന്നും തിരിച്ചവരില്‍ ഇരുപതു വയസ്സിനു മുകളിലുള്ള രണ്ട ുപേര്‍ മാത്രം പാലും തേനു ഒഴുകുന്ന കാനാന്‍ ദേശം കടക്കുകയുള്ള. യഹോവ അത്ര കണ്ട ് ഈ ജനത്തെ വെറുക്കുന്നു. മോശ ആകശത്തിലേക്കു നോക്കി. എല്ലാം അങ്ങേ ഇഷ്ടം എന്നു പറഞ്ഞ് കൂടാരത്തിലേക്കു പോയി. സാറ വിവിധ ചിന്തകളാല്‍ അവിടെ ഇരുന്നു. അവള്‍ ഒരിക്കലും കനാന്‍ ദേശം കൊതിച്ചിട്ടില്ല. മോശക്കുവേണ്ടി, അവന്‍ തന്റെ അപ്പനെ തല്ലിയവനെ കൊന്ന് കൊലയാളിയായി. അവന്‍ രാജ്യവും, സ്വന്തം ജനത്തേയും വിട്ട് ഓടി. അവനുവേണ്ട ി എന്തും ചെയ്യാന്‍ താന്‍ തയ്യാറായിരുന്നു. പക്ഷേ ഈ ജനമൊക്കേയും ഇതറിഞ്ഞാല്‍ അവര്‍ അവനെ കല്ലെറിഞ്ഞു കൊല്ലും. ഇതു ഞങ്ങള്‍ രണ്ട ാള്‍ മാത്രം അറിയുന്ന ഒരു രഹസ്യമായിരിക്കണം. അവള്‍ തീര്‍ച്ചപ്പെടുത്തി. അവള്‍ ആദ്യമായി പാളയത്തിനു ചുറ്റും ഒച്ചയും ബഹളവുമുണ്ട ാക്കുന്ന ജനങ്ങളെ നോക്കി നടന്നു. അവര്‍ ആഹാരത്തിനായി കരയുന്നു. അവര്‍ ഇറച്ചിക്കായി കേഴുന്നു. അവര്‍ക്ക് ഇറച്ചി കിട്ടും. കടല്പരപ്പിനു മുകളീല്‍ പറക്കുന്ന കാടപ്പക്ഷികളെ നോക്കി അവള്‍ നെടുവീര്‍പ്പിട്ടു. കടലില്‍ നിന്നും ചെറിയ കാറ്റ് അവളുടെ മുടിയിഴകളില്‍ തലോടി. അവള്‍ ശാന്തമായി നടന്നു.

അനന്തരം കാറ്റിനൊപ്പം കാടപ്പക്ഷികള്‍ അവരുടേ കൂടാരത്തിനു ചുറ്റും പറന്നു നടക്കാന്‍ തുടങ്ങി. ഇറച്ചിക്കുവേണ്ട ി നിലവിളിച്ചവര്‍ രാത്രിമുഴുവന്‍ പക്ഷികളെ വെട്ടിപ്പിടിച്ചു. പകല്‍ അവര്‍ ആവോളം തിന്നു. മരുഭൂമിയില്‍ കിട്ടുന്ന അല്പാഹാരം കഴിച്ചിരുന്നവര്‍, ആവശ്യത്തില്‍ കൂടുതല്‍ മാംസം കഴിച്ചതിനാല്‍ അജീര്‍ണ്ണം പിടിച്ചവരായി, താന്താങ്ങളുടെ കൂടാരത്തില്‍ കിടന്നു. പലരും മരിച്ചു. അങ്ങനെ കാടപ്പക്ഷികള്‍ അവര്‍ക്കു മരണഹേതുവായി. ചിലരൊക്കെ, അശ്രദ്ധ മൂലം പടര്‍ന്ന തീയ്യല്‍ കത്തിയ കൂടാരാങ്ങളില്‍ വെന്തു മരിച്ചു. അങ്ങനെ നഷ്ടങ്ങളുടെ ഒരു വലിയ മനസ്സുമായായിരുന്നു അവരുടെ യാത്ര. കിബ്രോത്ത് അവരുടെ വിലാപങ്ങളുടെ പട്ടണമായി അറിയപ്പെട്ടു. കാടപ്പക്ഷികളെ ഭക്ഷിച്ചു മരിച്ചവരെ അടക്കിയസ്ഥലാമാണത്.

യോശുവായുടെ യോദ്ധാക്കള്‍ അവര്‍ക്കു വഴിയൊരുക്കി. പിടിച്ചു പറിയും കൊള്ളയും അവര്‍ നടത്തി. യാത്രയുടെ സമീപപ്രദേശത്തെ ഗ്രാമങ്ങളും ചെറൂപട്ടണങ്ങളും ചെറുത്തു നില്‍പ്പിനു ബലമില്ലാതെ നിലവിളിച്ചു. അവര്‍ അവിടും കൊള്ളയടിച്ചും, തീവെച്ചും നശിപ്പിച്ചു. ഭയം ജനിപ്പിച്ച് വേണ്ട തൊക്കെ അവര്‍ നേടി. സ്ത്രികളെ ബലാക്കാരം ചെയ്തും ദാസിമാരായി കൂടെകൂട്ടിയും, കന്നുകാലികളേയും ആട്ടിന്‍ കൊറ്റന്മാരേയും സ്വന്തമാക്കിയും പടയാളികള്‍ മുന്നേറി. ഒരോ ഗ്രാമങ്ങള്‍ പിന്നിടുമ്പോഴും, അടുത്ത ഗ്രാമങ്ങളില്‍ യിസ്രായേല്‍ പടയുടെ യാത്രയേക്കുറിച്ചുള്ള ഭീതി പടരുന്നു. പലരും ചെറുത്തു നില്‍പ്പില്ലാതെ കീഴടങ്ങുന്നു. അവര്‍ക്കുള്ളതൊക്കേയും കഴ്ച വെയ്ക്കുന്നു. യോദ്ധാക്കള്‍ യുദ്ധവീരന്മാരയി ഒരു നിഗളിപ്പോട് തങ്ങളുടെ വാള്‍ ഉറയില്‍ ഇടുന്നു. ഗ്രാമീണര്‍ ഒരു ബാധ ഒഴിഞ്ഞതുപോലെ അവരുടെ ദൈവങ്ങള്‍ക്ക് ബലിനള്‍കുന്നു.

എന്നാല്‍ കുശ്യാക്കുകളുടെ ശ്രാമത്തില്‍ ചെറുത്തു നില്‍പ്പിനെ നേരിടേണ്ട ിവന്ന യോശുവായുടെ സൈന്യം ഒന്നു പതറി. വിഷം പുരട്ടിയ അമ്പുകള്‍ ഏറ്റ അവന്റെ സൈന്യം ചിതറി. മലകളിലും, വിള്ളലുകളിലും, കുറ്റിക്കാടുകളില്‍ നിന്നും വിഷമുള്ളുകള്‍ വന്നുകൊണ്ടേ യിരുന്നു. യോശുവ യുദ്ധ തന്ത്രം മാറ്റി. മലയുടെ മറുവശത്തുകൂടി നിനച്ചിരിക്കാത്ത യുദ്ധതന്ത്രത്താല്‍ കുശ്യാക്കുകളെ വളഞ്ഞു കീഴ്‌പ്പെടുത്തി. ഗ്രാമമുഖ്യനും കുടുംബവും ബന്ധിതരായി മോശയുടെ മുന്നില്‍ ആനയിക്കപ്പെട്ടു. യജമാനനേ ഞാനും എന്റെ കുലവും എന്നേക്കും അങ്ങേക്ക് അടിമായിരുന്നുകൊള്ളാം എന്റെ ജനത്തെ വിട്ടയയക്കണമേ..എനിക്കുള്ളതൊക്കേയും അങ്ങേക്കുള്ളതാകുന്നു.. അവര്‍ കരഞ്ഞു. ഗ്രാമമുഖ്യന്റെ പ്രാത്ഥനയില്‍ മോശയുടെ മനസ്സൊന്നലിഞ്ഞു. മുഖ്യന്റെ സുന്ദരിയായ മകളുടെമേല്‍ അവന്റെ കുണ്ണുകള്‍ ഉടക്കി. അവന്റെ ഉള്ളില്‍ നിന്നും എന്തിനുവേണ്ട ിയോ ഉള്ള ഒരു നിലവിളിയുയര്‍ന്നു. ഇത്ര സുന്ദരിയായ ഒരുവളെ ഞാന്‍ ഇതിനു മുമ്പ് കണ്ട ിട്ടില്ലല്ലോ എന്നവന്‍ ഓര്‍ത്തു. യഹോവ അവനോടു പറയുന്നു: നിന്റെ യാത്രയുടെ കഷ്ടങ്ങള്‍ക്കും, നീ എനിക്കുവേണ്ട ി സഹിച്ച ത്യാഗങ്ങള്‍ക്കും പകരമായി ഞാന്‍ ഇവിളെ നിനക്കു തരുന്നു. ഇനിയുള്ള യാത്രയില്‍ അവള്‍ നിന്റെ യൗവ്വനത്തെ കാക്കും. നിന്റെ കാലുകള്‍ക്ക് അവള്‍ പരിമളതൈലം പൂശും.

മോശയുടെ കണ്ണുകളിലെ പ്രകാശം കണ്ട ഗ്രാമ മൂഖ്യന്‍ പറഞ്ഞു: ഇതാ എന്റെ കന്യകയായ മകള്‍. യജമാനനു ബോധിച്ചപോലെ അവളോടു ചെയ്താലും. മോശ സാറയെ നോക്കി. അവന് അവളുടെ സമ്മതം വേണമായിരുന്നു. മോശയുടെ മനസ്സറിയുന്ന സാറ അവനു മൗന സമ്മതം കൊടുത്തു. ബന്ധിതര്‍ മോചിതരായി. സാറാ സുന്ദരിയായ ആ കുശ്യാനകന്യകയെ മോശയുടെ കൂടാരത്തിലേക്കു കൂട്ടി. ഒരമ്മയിയമ്മ മരുമകളെ സ്വീകരിക്കുന്നതുപോലെ സാറായുടെ ഉള്ളം സന്തോഷം കൊണ്ട ു നിറഞ്ഞു. മോശ അവള്‍ക്കു പ്രിയപ്പെട്ടവന്‍ തന്നെ എങ്കിലും അവനു കിട്ടുന്ന ഒരു സന്തോഷവും അവളെ മുഷിപ്പിച്ചില്ല. എന്നാല്‍ മറ്റൊരു കലാപം തിരി തെളിഞ്ഞത് സാറ മറ്റുസന്തോഷങ്ങള്‍ക്കിടയില്‍ അറിഞ്ഞതേയില്ല.

മിര്യാം ചില പിറുപിറുപ്പുകളിലും അത്മഗതത്തിലും തുടങ്ങിയ സന്ദേഹങ്ങള്‍ അഹറോനേയും കടന്ന് കൂടാരത്തിലാകെ പടരുന്നു. അബ്രഹാമിന്റേയും, യാക്കോബിന്റേയും, യിസഹാക്കിന്റേയും കുലത്തില്‍ ജനിച്ചവന്‍, കുലത്തില്‍ കലര്‍പ്പിന്റെ രക്തം കൊണ്ട ുവന്നിരിക്കുന്നു. അല്ലെങ്കില്‍ എന്നാണവന്‍ കുലത്തെ സ്‌നേഹിച്ചിട്ടുള്ളത്. കൊലപാതകിയായ ഒളിച്ചോട്ടക്കാരന്‍ എവിടെനിന്നെല്ലാം ഭാര്യമരെ സ്വീകരിച്ചു. ഇടയക്കുടിലുകളില്‍ ജീവിച്ചവനെങ്ങനെ കുലമഹിമയറിയാന്‍ കഴിയും. ഇപ്പോള്‍ അവന്‍ യഹോവയുടെ പ്രവാചകനത്രെ... അവന്‍ മാത്രമേ പ്രവാചകനായിട്ടുള്ളോ. യഹോവ നമ്മോടൂം സംസാരിക്കാറില്ലെ. എല്‍ദാദും, മേദാദും യഹോവയുടെ ആത്മാവില്‍ പ്രവചിക്കുന്നതു നമ്മള്‍ കേട്ടതല്ലെ. മോശമാത്രമോ ദൈവത്തിന്റെ പ്രവാചകന്‍. മിര്യാം ഒച്ചയില്ലാതെ തുടങ്ങിയ ചിന്തകള്‍ അഹറോനോടുള്ള ചോദ്യങ്ങളായി ശബ്ദം വെച്ചു. അഹറോന്‍ മിര്യാമിനെ ശരിവെക്കുകമാത്രം ചെയ്തു, ഉറച്ചു പറയാന്‍ അവനിപ്പോഴും മോശയെ ഭയപ്പെടുന്നു. മിര്യാം അവനോടായി ചോദിച്ചു: നീ യഹോവയുടെ പ്രധാനപുരോഹിതനായിരിക്കെ, നീ യഹോവയെക്കാള്‍ ഒരല്പമാത്രമല്ലെ താഴെ. യഹോവക്കുള്ളതൊക്കേയും നിനക്കുള്ളതല്ലേ. പിന്നെ ആ കന്യകയെ നീ എന്തിനു വിട്ടുകൊടുത്തു. മിര്യാമിന്റെ ചോദ്യം അഹറോന്റെ മനസ്സില്‍ കിടന്നു തിളച്ചു. ആ സുന്ദരിയുടെ മുഖം അവനെ അസ്വസ്ഥനാക്കി. ഭൂമിയില്‍ സുന്ദരമായതൊക്കെ ദൈവത്തിനും രാജാവിനുമുള്ളതല്ലെ. മഹാപുരോഹിതനായ താന്‍ രാജാവിന്റെയും ദൈവത്തിന്റേയും പ്രതിപുരുക്ഷന്‍ തന്നെയല്ലയോ? എന്നും താന്‍ മോശക്കു താഴെ മാത്രം.

മിര്യാമിന്റെ വാക്കുകള്‍ കേട്ട് മോശയുടെ ഉള്ളൊന്നു കിടുങ്ങി. അവന്‍ കോപിച്ചു. പണ്ട ് തന്റെ മുട്ടാടിനെ പിടിക്കാന്‍ വന്ന കുറുക്കനെ ഒറ്റയേറിനു ചിതറിപ്പിച്ചപ്പോഴുണ്ട ായ അ തരിപ്പ് തന്നിലേക്കിരച്ചു കയറുന്നതവന്‍ അറിഞ്ഞു. എങ്കിലും അവന്‍ സ്വയം നിയന്ത്രിച്ച് അഹറോനോടും മിര്യാമിനോടൂം തന്റെ കൂടാരത്തിലേക്കു വരുവാന്‍ പറഞ്ഞു. അതൊരു കല്പനയായിരുന്നു. അവന്‍ നടന്നു. മിര്യാമും, അഹറോനും പരസ്പരം നോക്കി അനുസരണയുള്ള കുഞ്ഞാടുകളെപ്പോലെ അവന്റെ പിറകില്‍ നടന്നു.

മോശ തന്റെ പീഠത്തിന്മേല്‍ ഇരുന്നു. അവന്റെ കണ്ണുകള്‍ കോപത്താല്‍ ചുവന്നിരുന്നു. അവന്‍ വിളിച്ചു. അഹറോനെ... നി എന്നോടു കലഹിക്കുന്നുവോ..? അവന്റെ ശബ്ദം ഇടിമുഴക്കം പോലെ ആയിരുന്നു. അവന്‍ തുടര്‍ന്നു. നീ എന്റെ അപ്പന്റെ മകന്‍ തന്നെ അതിനാല്‍ എന്റെ വാള്‍ അതിന്റെ ഉറയില്‍ ഇരിക്കുന്നു. എത്രനാള്‍...? മിര്യാമേ...നീയും എന്റെ അപ്പന്റെ മകള്‍ തന്നെ. എന്റെ അപ്പനുവേണ്ട ി ഞാന്‍ നിങ്ങളോട് ക്ഷമിക്കുന്നു. പിന്നെ അവന്‍ മിര്യാമിനെ നോക്കി അഹറോനോടു പറഞ്ഞത്: അഹറോനെ നീ ഇവളുടെ കുഷ്ഠത്തെ കാണുന്നില്ലെ. ഇവളുടെ ചുണ്ട ിലും, തൊലിയിലും കുഷ്ഠ്ം കണ്ട ിട്ടും നീ തിരിച്ചറിയുന്നില്ല. നീ മഹാപുരോഹിതനല്ലേ... നീയല്ലേ ജനത്തിന്റെ കുഷ്ഠം തിരിച്ചറിയേണ്ട വന്‍. ഇവളെ ജനത്തിന്റെ മുന്നില്‍ കൊണ്ട ുപോയി ഏഴു ദിവസം അടച്ചിടാന്‍ വിധിക്കു,. അഹറോന്‍ ശബ്ദിക്കാന്‍ കെല്പില്ലാത്തവനായി മിര്യാമിനേയും കൂട്ടി പുറത്തേക്കു പോയി. അപ്പോള്‍ അഹറൊനു തോന്നി മിര്യാം ഹിമംപോലെ വെളുത്തു വരുന്നതായിട്ട്.

മോശയുടെ കോപം മെല്ല ആറി. സാറാ നവ വധുവിനെ സുഗന്ധതൈലങ്ങള്‍ പൂശി മോശയുടെ മുന്നില്‍ നിര്‍ത്തി. ഒരു നിമിഷം അവരെ മാറി മാറി നോക്കി പുറത്തേക്കു നടന്നു. സാറയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മോശയും സാറയുടെ വിചാരത്തില്‍ ഒരു നിമിഷം അവളുടെ പിറകില്‍ നോക്കി. അവന്‍ മറ്റെന്തൊക്കയോ ഓര്‍മ്മയില്‍ പുഞ്ചിരിച്ചു.

മിര്യാമിനെ ഒരാഴ്ച പാളയത്തിനു വെളിയില്‍ അടച്ചിട്ടു. അഹറോന്‍ അവള്‍ക്കായി കുഷ്ഠത്തിന്റെ യാഗങ്ങള്‍ കഴിച്ചു. പിന്നെ അവര്‍ ഹസേരോത്തില്‍ നിന്നും പുറപ്പെട്ട് പാരാന്‍ മരുഭൂമിയില്‍ പാളയമടിച്ചു.
മോശ പാരാന്‍ മരുഭൂമിയില്‍ അസ്വസ്ഥന്‍ ആയിരുന്നു. തന്റെ കണക്കുകൂട്ടലുകളെ ഒക്കെ തെറ്റിച്ച്, ഇനിയും തന്റെ മനസ്സില്‍ വിരിഞ്ഞ ആ പ്രദെശത്ത് എത്താന്‍ എത്ര നാള്‍ എന്നറിയില്ല, പുറപ്പാടിന്റെ കാലം നീണ്ടുപോകുന്നു. ജനമൊക്കേയും ലക്ഷ്യബോധമില്ലാതെ അലയുന്നു. അവര്‍ പരസ്പരം കലഹിക്കുന്നു. . വാഗ്ദത്ത ഭൂമി എവിടെ എന്നവര്‍ ഒന്നായി ചോദിക്കുന്നു. ഇനി ഇവര്‍ക്ക് ഒരടി മുന്നോട്ടു പോകാന്‍ കഴിയുമെന്നു തോന്നുന്നില്ല. ജനമൊക്കേയും രോഗത്താലും, പിഡകളാലും, പ്രായത്താലും അവശരായിരിക്കുന്നു. നാല്പതു വര്‍ഷം മുമ്പ് യാത്ര തിരിക്കുമ്പോഴുള്ള ഉത്സാഹം അവര്‍ക്കിന്നില്ല. എന്തിനുവേണ്ട ി ഈ യത്ര എന്നവര്‍ മറന്നിരിക്കുന്നു. യാത്രയില്‍ കൊഴിഞ്ഞു പോയവരുടെ തലമുറയെയാണു താനിന്നു നയിക്കുന്നതെന്നു മോശ ഓര്‍ത്തു. അവര്‍ക്ക് അടിമത്വം എന്താണന്നറിയില്ല. താനിന്നവര്‍ക്ക് ഏതോ ഒരു ഗോത്ര പിതാവു മാത്രം. സഹിച്ച ത്യാഗങ്ങളും, നടന്ന വഴികളും ആരറിയുന്നു. കാലം പുതിയ നേതാവിനെ കണ്ടെ ത്തും. പക്ഷേ തനിക്ക് ഇവരെ ഉപേക്ഷിക്കാന്‍ കഴിയുന്നില്ല. അവന്‍ സര്‍വ്വ മൂപ്പന്മാരേയും വിളിച്ചുവരുത്തി, ഒരോ ഗോത്രത്തില്‍ നിന്നും ബുദ്ധിമാന്മാരായാ ഒരോരുത്തരെ തിരഞ്ഞെടുത്തു.

നിങ്ങള്‍ ഈ വഴി തെക്കേദേശത്തു മലമുകളില്‍ കയറി, ദേശം ഏതു വിധമുള്ളതെന്നും, അവിടെയുള്ള ജനം എങ്ങനെയെന്നും അറിവിന്‍. അവര്‍ ശക്തരോ ബലഹീനരോ എന്നറിവിന്‍. നിങ്ങള്‍ അവിടെ പോയി എന്നതിനു തെളിവായി അവിടെയുള്ള ഫലങ്ങളും കൊണ്ട ുവരീന്‍.

അവര്‍ നല്പതു ദിവസം കൊണ്ട ് ദേശം പരിശോദിച്ച് തിരിച്ചു വന്നു. മോശ വിണ്ട ും സഭ വിളിച്ചു കൂട്ടി. സഭയോടവര്‍ പറഞ്ഞത്: നീ ഞങ്ങളെ അയച്ച ദേശത്തേക്ക് ഞങ്ങള്‍ പോയി. അതു പാലും തേനും ഒഴുകുന്ന ദേശം തന്നെ. എങ്കിലും ദേശത്തു പാര്‍ക്കുന്ന ജനങ്ങള്‍ ബലവാന്മാര്‍ തന്നെ. പട്ടണങ്ങള്‍ കോട്ടകെട്ടി ഉറപ്പിച്ചതുമാകുന്നു. അവര്‍ നമ്മേക്കാള്‍ ബലവാന്മാര്‍. അവരെ കീഴടക്കാന്‍ ഉപായങ്ങള്‍ കണ്ടെ ത്തേണ്ട ിയിരിക്കുന്നു.

പെട്ടന്ന് ജനത്തിന്റെ ഇടയില്‍ നിന്നും ഒരു കൂട്ടക്കരച്ചില്‍ ഉയര്‍ന്നു. വാളാല്‍ വീഴേണ്ട തിന് നീ ഞങ്ങളെ എന്തിനങ്ങോട്ടു കൊണ്ട ു പോകുന്നു. ഞങ്ങളുടെ ഭാര്യമാരും മക്കളും അവരുടെ വാളിനിരാകുമല്ലോ. അവര്‍ വിലപിച്ചു. മോശക്കും അഹറോനും എതിരായി അവര്‍ ശബ്ദിച്ചു. ഞങ്ങളെ മിസ്രേമിലേക്ക് തിരിച്ചുകൊണ്ട ുപോകാന്‍ ഒരു തലവനില്ലേ. അവര്‍ ഉച്ചത്തില്‍ നിലവിളിച്ചു. അപ്പോള്‍ യോശുവയും, കാബേലും തങ്ങളുടെ വാള്‍ ഉറയില്‍ നിന്നും ഊരി.

മോശയുടെ ഹൃദയം നുറുങ്ങി. അപ്പത്തിനു വേണ്ട ി മാത്രം ജീവിക്കുന്ന ഈ ജനത്തിന്റെ ഹൃദയകാഠിന്യമോര്‍ത്തവന്റെ കണ്ണുകള്‍ നിറഞ്ഞു. ഇത്ര നാളത്തെ തന്റെ ജിവിതം ഇവര്‍ക്കുവേണ്ട ിയായിരുന്നല്ലോ എന്നോര്‍ത്തവന്റെ ഉള്ളം കലങ്ങി. അവന്‍ അവരുടെ മുന്നില്‍ സാഷ്ടാംഗം വീണു. ഒരു വാക്കുപോലും പറയാതെ തന്റെ കൂടാരത്തിലേക്കു നടന്നു. സാറാ അവനു പിന്നാലെ നടന്നു. അഹറോന്‍ എന്തു ചെയ്യണമെന്നറിയാതെ അവിടെ നിന്നു. തോറ്റോടുന്ന മോശയെ നോക്കി മിര്യാം സന്തോഷിച്ചു.

യഹോവ നമ്മോടു കൂടെ...നമ്മള്‍ അവരെ കീഴടക്കും. വഗ്ദത്ത ഭൂമി നമ്മുടേതാണ്. യോശുവാ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. മോശ ആ വാക്കുകളിലെ ഉറപ്പ് തിരിച്ചറിയുന്നുണ്ട ായിരുന്നു. എന്തേ തനിക്കതു പറയാന്‍ കഴിഞ്ഞില്ല. ഉള്ളില്‍ എവിടെയോ ഒരു പരാജിതന്റെ തേങ്ങല്‍. യോശുവയുടെ ശബ്ദത്തിലെ നിശ്ചയം അവനെ സന്തോഷിപ്പിച്ചു. യോശുവ ഇനി ഇവരെ നയിക്കട്ടെ. അവന്‍ ഉള്ളില്‍ ഉറപ്പിച്ചു.

മിര്യാമിന്റെ മരണം അഹറോനെ സങ്കടപ്പെടുത്തി. അവനു ബുദ്ധി ഉപദേശിച്ചു കൊടുക്കാനും, കൈത്താങ്ങിനും അവള്‍ എപ്പോഴു കൂടെയുണ്ട ായിരുന്നു. മിര്യാം എപ്പോഴു സാറയെ ശത്രുവായി കണ്ട ിരുന്നുവെങ്കിലും, സാറായ്ക്കവള്‍ കളിക്കുട്ടുകാരിയായിരുന്നു. ആ മരണം സാറയില്‍ ശൂന്യതയുടെ മറ്റൊരു മരുഭൂമി ജനിപ്പിച്ചു. മോശയോ തന്റെ അപ്പന്റെ മകളെ ഓര്‍ത്തു കരഞ്ഞില്ല. നിര്‍വികാരതയുടെ ഒരു മൂടുപടം അവന്‍ അണിഞ്ഞു. അശാന്തിയുടെ ഒരു എരിച്ചില്‍ അവനെ ബാധിക്കാന്‍ തുടങ്ങിയിരുന്നു. ഉരുക്കായിരുന്നവന്‍ അലിയാന്‍ തുടങ്ങുന്നപോലെ. തീരുമാനങ്ങളിലൊന്നും ഒരുറപ്പില്ലാഴ്മ. ചെയ്യുന്നതൊക്കേയും ശരിയോ എന്നൊരെടുത്തു ചോദ്യം. യോശുവായെ എപ്പോഴും അടുത്തുവിളിച്ച് ഉപദേശങ്ങള്‍ ചോദിക്കുന്നു. യജമാനനെ കല്പിച്ചാലും എന്നേ അവന്‍ പറയാറൂള്ളുവെങ്കിലും അവന്റെ ഉള്ളില്‍ ഒരു ചിരി ഉയരുന്നപോലെ സാറക്കു തോന്നും. ഇമ്മിണി വലിയവനായപോലെ അവന്‍ നടക്കും.

ജനമൊക്കേയും വെള്ളത്തിന്നായി കേഴുന്നു. അവരുടെ നിലവിളി അധി കഠിനമായിരുന്നു. യോശുവ അവന്റെ അടുക്കല്‍ വന്നു. യജമാനനെ ജനമൊക്കേയും വെള്ളത്തിനായി നിലവിളിക്കുന്നു എന്നു പറഞ്ഞു. മോശ ഒന്നും പറഞ്ഞില്ല. തന്റെ വടിയുമെടുത്തവന്‍ നടന്നു. അഹറോനെ നീ എവിടെ. ഈ ജനത്തിനു കുടിക്കാന്‍ കൊടുക്കാന്‍ വെള്ളം എവിടെ എന്നു പറയുക. അഹറോന്‍ മോശക്കു മുന്നേ നടന്നു. ഗോത്ര മൂപ്പന്മാരൊക്കേയും അവരെ അനുഗമിച്ചു. മലയടിവാരത്തില്‍ ഒരു പാറക്കു മുന്നില്‍ നിന്ന് മോശ പറഞ്ഞു അഹറോനെ നില്‍ക്കു. നിന്റെ കാതുകളെ തുറക്ക. നീ എന്തു കേള്‍ക്കുന്നു. പാറയുടെ അടിത്തട്ടിലെവിടെയോ ജലം ഒഴുകുന്നതവന്‍ കേട്ടു. യജമാനനെ പാറയോടു ജലത്തെ വിട്ടുതരാന്‍ പറയുക. അഹറോന്‍ പറഞ്ഞു. മോശയോ അഹറോന്റെ വാക്കുകളെ ശ്രദ്ധിക്കാതെ തന്റെ കയ്യിലെ വടിയുടെ തരിപ്പറിഞ്ഞ്, വടികൊണ്ട ് പാറമേല്‍ ആഞ്ഞടിച്ചു. അടിയുടെ ശക്തിയാല്‍ പാറ പിളര്‍ന്നു. അവിടാകെ വെള്ളം ചിതറി. ജനം ആര്‍പ്പു വിളിച്ചു. അവര്‍ അതിനെ മെരീബ ജലം എന്നു വിളിച്ചു.

മോശ ആരേയും നോക്കാതെ തിരിഞ്ഞു നടന്നു. അവന്‍ ഈ ജനത്തെക്കൊണ്ട ് പൊറുതിമുട്ടിയിരുന്നു. മോശയില്‍ പ്രകടമായ ചില മാറ്റങ്ങള്‍ സാറാ കാണുന്നുണ്ട ്. അവള്‍ ചോദിച്ചു: അങ്ങ് ക്ഷീണിതനും ദുഃഖിതനുമായി കാണുന്നു. എന്താണെങ്കിലും എന്നോടു പറയാന്‍ പാടില്ലെ.

മോശ സാറയുടെ കണ്ണുകളിലേക്കു നോക്കി. അവളുടെ കണ്ണുകളിലെ ആദ്രതയും, കരുണയും അവന്‍ കണ്ടു. അവന്‍ അവളെ വിളിച്ചു; എന്റെ സ്‌നേഹിതെ. സാറ അവനെ ഒരപരിചനെ എന്നപോലെ നോക്കി പറഞ്ഞു: അങ്ങ് എന്റെ യജമാനന്‍. അവന്‍ പറഞ്ഞു: അല്ല നീ എന്റെ കൂട്ടുകാരിയാണ്. നിന്നില്‍ ഞാന്‍ അവകാശങ്ങള്‍ സ്ഥാപിച്ചില്ല. പകരം നീ എനിക്കു നിന്നില്‍ എല്ലാ അവകാശങ്ങളും തന്നു, ഞാന്‍ നിന്നെ ഭാര്യയായി സ്വീകരിച്ചില്ല. പക്ഷേ നീ എനിക്കു ഭാര്യയെക്കാള്‍ പ്രിയപ്പെട്ടവളായി, എനിക്കു ഭാര്യയായി. നീ എനിക്കനേകം കൂട്ടുകള്‍ ഒരിക്കി. ഒന്നും ഞാന്‍ നിഷേധിച്ചില്ല. കാരണം എനിക്കു ദോഷകരമായി നീ ഒന്നും ചെയ്യുകയില്ലെന്നെനിക്കറിയാം. എന്റെ ജീവിതത്തെ വഴിതിരിച്ചു വിട്ടവള്‍ നീയാണ്. നീയാണ് എന്റെ വഴിയും വെളിച്ചവും. പ്രീയപ്പെട്ടവളെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നീ എന്റെ മനസ്സിന്റെ ഇണക്കങ്ങളും പിണക്കങ്ങളും അറിയുന്നവള്‍. എന്റെ കണ്ണുകളിലെ ഭയത്തിന്റെ നിഴലുകള്‍ നീ തിരിച്ചറിയുന്നു. എന്റെ ഉള്ളം പതറുന്നു. ഞാന്‍ എന്തിന് ഈ സാഹസത്തിനു മുതിര്‍ന്നു. നീയും എന്നെ കുറ്റം വിധിക്കുമോ..? സത്യമായം എന്റെ ജനത്തോടുള്ള സ്‌നേഹവും കരുതലും മൂലമാണ് അവരെ ഞാന്‍ ഈ മരുഭുമിയിലേക്കു നടത്തിയത്. ഇപ്പോള്‍ അവര്‍ എനിക്കെതിരെ ഗൂഡാലോചന നടത്തുന്നു.

സേനാപധിയുടെ കണ്ണിലെ നിഴലുപോലും സേനയെ ബാധിക്കും. ഇനി അധികദൂരം ഇല്ല നമ്മുടെ ലക്ഷ്യത്തിലെത്താന്‍. ഒരപേക്ഷ എന്നതിനുപരി ഒരു മുന്നറീപ്പെന്നപോലെ സാറ പറഞ്ഞു.

സാറാ... നീ പറയുന്നതെന്തന്നു ഞാന്‍ അറിയുന്നു. പക്ഷേ എനിക്കി ജനതയെ വാഗ്ദത്ത ഭൂമിയിലെത്തിക്കാന്‍ കഴിയില്ല. അതു യോശുവായുടെ നിയോഗമാണ്. പരസ്പരം കലഹിക്കുന്ന ഒരു ജനതയെ എങ്ങനെ നയിക്കും. ആ കുട്ടി വീണ്ട ുവിചാരങ്ങള്‍ക്ക് വഴിപ്പെടുന്നവനല്ല. അവന്റെ ഭുജബലത്താല്‍ അവന്‍ അവരെ നയിക്കും. മോശ പറഞ്ഞു. പിന്നെ ഒരു പ്രവാചകന്റെ ദീര്‍ഘദര്‍ശനം പോലെ അവന്‍ തുടര്‍ന്നു. യിസ്രായേല്‍ മക്കളില്‍ ഇരുപതു വയസ്സിനു മുകളിലുള്ളവരില്‍ യോശുവായും, കാലേബും ഒഴികെ മറ്റാരും പാലും തേനും ഒഴുകുന്ന ആ പ്രദേശത്തു കാലുകുത്തുകയില്ല. മോശ സാറയെ നോക്കാന്‍ ഭയപ്പെടുന്നതുപൊലെ വിദൂരതയില്‍ എവിടെയോ കണ്ണുനട്ടു, തുടരര്‍ന്നു; യുദ്ധത്താലും, രോഗത്താലും, അല്ലെങ്കില്‍ പരസ്പര കലഹത്താല്‍ അവര്‍ വാളാല്‍ വീഴ്ത്തപ്പെടും. ആ ദിവസം ഞാന്‍ കാണുന്നു.

അവന്റെ ഉള്ളിലെ കലക്കം അറിഞ്ഞിട്ടെന്നപോലെ അവന്റെ നെറുകയില്‍ തലോടി, അവന്റെ നെഞ്ചിനെ തണുപ്പിച്ചു. അവര്‍ ഏറെനേരം ഒന്നും പറയതെ, എന്നാല്‍ എല്ലാം പങ്കുവെച്ച് ഇരുന്നു.

മോശയുടെ മനസ്സിലെ ചിന്തകള്‍ സാറയോടല്ലാതെ മറ്റാരോടൂം അവന്‍ പങ്കുവെയ്ക്കാറില്ല. അഹറോനോട് ഇപ്പോള്‍ ഒന്നും തന്നെ ആലോചിക്കാറില്ല. മിര്യാമിന്റെ മരണശേഷം അഹറോന്‍ എപ്പോഴും മൗനിയാണ്. മുഖ്യപുരോഹിതന്റെ കര്‍മ്മങ്ങള്‍ക്കായി അവന്‍ ബലിപീഡത്തില്‍ ബലിയര്‍പ്പിക്കുമെങ്കിലും, ആരുടേയും പാപഹോമങ്ങളില്‍ പങ്കെടുക്കാറില്ല. ബലിയുടെ പങ്കിനായി കാത്തുനില്‍ക്കാറുമില്ല.

അവര്‍ കാദേശില്‍ നിന്നും പുറപ്പെട്ട് ഹോര്‍പര്‍വ്വതത്തില്‍ എത്തി. മോശ അഹറോനേയും അവന്റെ മകനായ എലെയാസാരിനേയും കൂട്ടി അടുത്തുള്ള ഒരു പര്‍വ്വതത്തിലേക്കു കയറി. മോശ അഹറൊനെ ചുംബിച്ചു. എന്നിട്ടു പറഞ്ഞു: അഹറോനെ നിന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഇത്ര നാളും നീ എന്റെ നാവും ശബ്ദവും ആയിരുന്നു. നിന്റെ നാവിന്റെ ബലത്താന്‍ അവര്‍ എന്നെ കേട്ടു. നീ അവരെ നടത്തി. ഇനി നിന്റെ മകന്‍ മുഖ്യ പുരോഹിതനാകട്ടെ. മോശ അഹറോന്റെ അങ്കികള്‍ അഴിച്ച് എലെയാസാരിനെ അണിയിച്ച്, അവനെ വാഴ്ത്തി അനുഗ്രഹിച്ചു. അഹറോന്‍ ഒന്നും പറഞ്ഞില്ല. അവന്റെ കണ്ണുകള്‍ പ്രകാശിച്ചു. അവന്റെ കണ്ണുകള്‍ ഉറവയാല്‍ നിറയുന്നു. അവന്‍ മോശയുടെ കവിളുകളില്‍ ചുംബിച്ചു. പിന്നെ അവന്റെ തോളിലേക്കു ചരിഞ്ഞ് പ്രാണനെ വെടിഞ്ഞു. മോശ അവനെ പാറമേല്‍ കിടത്തി. യിസ്രായേല്‍ മുപ്പതു ദിവസം അവനുവേണ്ടി വിലപിച്ചു.

അഹറോന്റെ മരണം മോശയേയും സാറയേയും വല്ലാതെ നിരാശരാക്കി. മോശ മൗനത്തിലായി. അവന്റെ ഉള്ളില്‍ ഓര്‍മ്മകളുടെ വേലിയേറ്റമാണന്നു സാറ തിരിച്ചറിഞ്ഞു. അവന്‍ ഉള്ളീല്‍ കരയട്ടെ എന്നവള്‍ ഉറച്ചു. ഒരോ ദുഃഖങ്ങളും വിലപിച്ചുതന്നെ തീരണം. സാറക്ക് കരയാന്‍ കഴിയുന്നില്ല. ഇനി അഹറൊനില്ലാതെ മോശ എങ്ങനെ എന്ന ചിന്തയായിരുന്നു അവള്‍ക്ക്. മോശ നിമിത്തം മാത്രമായിരുന്നു. അഹറോനോ വഴികാട്ടിയും. അഹറോന്റെ വാക്‌സാമര്‍ത്ഥ്യം ഒന്നുകൊണ്ട ു മാത്രമാണ് ഈ ജനമത്രയും, എവിടെയെന്നറിയാത്ത ഒരു വാഗ്ദത്തഭൂമി തേടീ പുറപ്പെട്ടത്. അതുകൊണ്ട ു തന്നെ സാറ ഒരിക്കലും അഹറോന്റെ അധികാരത്തില്‍ അസൂയപ്പെടുകയോ, പരാതിപ്പെടുകയോ ഉണ്ട ായിട്ടില്ല.

അവര്‍ വീണ്ടും പുറപ്പെട്ടു. നേര്‍വഴികള്‍ അവര്‍ക്കു വിലക്കപ്പെട്ടു. യുദ്ധങ്ങളുടേയും, മരണങ്ങളുടേയും കാലം. യുദ്ധത്താലും, യാത്രയാലും വലഞ്ഞ ജനം പാളയമടിക്കുന്നിടത്തൊക്കെ അഴിഞ്ഞാടി അവരുടെ മനസ്സിന്റെ കാലുഷ്യത്തെ ഒഴുക്കിക്കളയാന്‍ ശ്രമിച്ചു. അവര്‍ കിട്ടുന്ന സ്ത്രികളുമായി വേഴ്ചയിലേര്‍പ്പെട്ടു. ആ പ്രദേശങ്ങളിലെ ദൈവത്തെ ആരാധിച്ചു. എവിടേയും അസ്വസ്ഥതയുടെ നാമ്പുകള്‍ മുളയ്ക്കുന്നു. ഗോത്ര മൂപ്പന്മാര്‍തന്നെ നിയമങ്ങള്‍ ലംഘിക്കാന്‍ തുടങ്ങിയിരുന്നു. അച്ചടക്കം ഇല്ലാത്ത ഒരു കൂട്ടമായി അവര്‍ മാറി. മോശ തന്റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നു. അവന്‍ യോശുവായുടെ വാളിനു മൂര്‍ച്ച കൂട്ടി. യോശുവായുടെ യുദ്ധവീരന്മാര്‍ തങ്ങള്‍ക്കു ബോധിച്ചവരെയൊക്കെ ഛേദിച്ചു. യോശുവായെ അവന്‍ തന്റെ പിന്‍ഗാമിയായി വാഴിച്ചു.

മ്മോശ തന്റെ പ്രവൃത്തികളെ പൂര്‍ത്തിയാക്കി. അപ്പോള്‍ അവര്‍ മോവാബ് ദേശത്തായിരുന്നു. അവന്‍ സാറയെ കൈ പിടിച്ച് നെബോപര്‍വ്വതത്തിനു മുകളിലേക്കു കയറി. സാറ അവനെ കരുണയോടു നോക്കി. അവനു നൂറ്റിയിരുപതു വയസ്സായിരുന്നെങ്കിലും, അവന്റെ കാഴ്ച മങ്ങുകയോ, കായബലം കുറയുകയോ ചെയ്തിരുന്നില്ല. സാറയുടെ കാലുകള്‍ക്ക് ബലക്ഷയം തോന്നി. നീ ഇപ്പോഴും എന്നെ ഒരു യവ്വനക്കാരിയായി കാണുന്നുവോ? സാറാ കളിയായി ചോദിച്ചു. മോശ ദീര്‍ഘനേരം എന്തോ ആലോചനയിലായിരുന്നു. അവന്‍ പറഞ്ഞു: നിന്റെ യൗവ്വനകാലം എനിക്കായി കാത്തു. പക്ഷേ നിന്നില്‍ എനിക്കൊരു തലമുറയെ യഹോവ തന്നില്ല. എല്ലാം നിയോഗങ്ങളാണ്. അവര്‍ അപ്പോള്‍ മലമുകളില്‍ എത്തിയിരുന്നു. അവന്‍ സാറയെ കൈകളില്‍ ഉയര്‍ത്തി. ഒരു കൊച്ചുകുട്ടിയെ അക്കരെയുള്ള കാഴ്ചകള്‍ കാണിക്കുന്നപോലെ ദൂരേക്കു ചൂണ്ടി പറഞ്ഞു. ആ കാണുന്നതൊക്കെ യഹോവ നമുക്കായി വാഗ്ദത്തം ചെയ്ത ഭൂമിയാണ്. ഒരു നാള്‍ അവര്‍ അവിടെ എത്തും. സാറാ വാഗ്ദത്ത ഭൂമിയുടെ നാലതിരുകളും കണ്ടു. എന്നിട്ട് മോശയുടെ കയ്യില്‍ അവള്‍ ജീവനെ വെടിഞ്ഞു. മോശ ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു. അവന്‍ അവളേയും പേറി താഴ്‌വാരങ്ങളിലേക്കു നടന്നു. താഴ്‌വരയിലെ നദി അവരെ ഏറ്റുവാങ്ങി.
(തുടരും)
മോശയുടെ വഴികള്‍ (നോവല്‍ -13: സാംസി കൊടുമണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക