Image

മനുഷ്യരോടും പ്രകൃതിയോടും പ്രതിബദ്ധതയുള്ളവരായി ജീവിക്കുക. ഡോ. വി.വി. ഹംസ

Published on 04 October, 2020
 മനുഷ്യരോടും പ്രകൃതിയോടും പ്രതിബദ്ധതയുള്ളവരായി ജീവിക്കുക. ഡോ. വി.വി. ഹംസ

ദോഹ. മനുഷ്യരോടും പ്രകൃതിയോടും പ്രതിബദ്ധതയുള്ളവരായി ജീവിക്കണമെന്നും സാമൂഹ്യ പ്രതിബദ്ധതയാണ് മനുഷ്യനെ വ്യതിരിക്തമാക്കി നിര്‍ത്തുന്നതെന്നും അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ. ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കമ്പനിയുടെ സിഎസ്ആര്‍ (കോര്‍പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റി ) ക്ലബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ പ്രതിബദ്ധതയോടെ പെരുമാറാനും സമൂഹത്തിനും പ്രകൃതിക്കും മാത്രമല്ല മുഴുവന്‍ ജീവജാലങ്ങള്‍ക്കും ഗുണകരമായ രീതിയില്‍ നാം ജീവിക്കുവാന്‍ പഠിക്കുമ്പോഴാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനില്‍ക്കുക. നിത്യവും പുതുതായി എന്തെങ്കിലും പഠിക്കുക, പരസ്പര സ്നേഹ ബഹുമാനങ്ങളോടെ ജീവിക്കുക, വളരുവാനുള്ള ഓരോ അവസരങ്ങളും പ്രയോജനപ്പെട്ടുക എന്നിവയാണ് ജീവനക്കാര്‍ക്കുള്ള സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക