Image

കെഎം സി സിയുടേത് പകരം വയ്ക്കാനില്ലാത്ത ജീവകാരുണ്യം'

Published on 05 October, 2020
 കെഎം സി സിയുടേത് പകരം വയ്ക്കാനില്ലാത്ത ജീവകാരുണ്യം'


അബുദാബി: വര്‍ത്തമാന കാലത്ത് കെഎംസിസി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ പകരം വയ്ക്കാനില്ലാത്തതും സ്ഥിരം വിമര്‍ശിക്കുന്നവര്‍ പോലും പ്രശംസിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നു പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനിഫാ മൂന്നിയൂര്‍. പത്തനംതിട്ട ജില്ലയില്‍ നിന്നും ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കെഎംസിസി പ്രവര്‍ത്തകരും അനുഭാവികളും ഒത്തുചേര്‍ന്ന് രൂപീകരിച്ച പത്തനംതിട്ട ജില്ാല ഗ്ലോബല്‍ കെ എം സി സി കമ്മിറ്റി രൂപീകരണ ഓണ്‍ലൈന്‍ മീറ്റില്‍  മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തര്‍ സൗത്ത് സോണ്‍ കെഎംസിസി ജനറല്‍ സെക്രട്ടറി താഹിര്‍ തിരുവല്ലയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സൗദി ജിദ്ദാ കെഎംസിസി അംഗം ഷറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ യോഗം ഉദ്ഘാടനം ചെയ്തു. യു എ ഇ നാഷണല്‍ കെഎംസിസി ട്രഷറര്‍ യു. അബ്ദുല്ല ഫാറൂഖി, ഖത്തര്‍ കെഎംസിസി അധ്യക്ഷന്‍ എസ്.എ.എം ബഷീര്‍, ബഹ്റൈന്‍ കെഎംസിസി വൈസ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം, മക്ക കെഎംസിസി ജനറല്‍ സെകട്ടറി മുജീബ് പൂക്കോട്ടൂര്‍, കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, പ്രവാസി ലീഗ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍ മഹല്‍ എന്നിവര്‍ ആശംസള്‍ നേര്‍ന്നു സംസാരിച്ചു .

പുതിയ ഭാരവാഹികളായി ഇബ്രാഹിം കുട്ടി (ചെയര്‍മാന്‍), അബ്ദുല്‍കരീം (വൈസ് ചെയര്‍മാന്‍), ഷറഫുദീന്‍ ബാഖഫി (പ്രസിഡന്റ്), താഹിര്‍ തിരുവല്ല (ജനറല്‍ സെക്രട്ടറി), ഫിറോസ് ഖാന്‍ (ട്രഷറര്‍), ഹബീബ് റഹ്മാന്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്), എ.കെ. ബൈജു , സിറാജ് അടൂര്‍, ഇബ്രാഹിം ചാത്തന്തറ, റഹ്മത്തലി ഒമാന്‍ (വൈസ് പ്രസിഡന്റുമാര്‍), ഷാനവാസ് പുളിക്കല്‍, ഷാജുദീന്‍ മാങ്കോട്, വഹാബ് പി എ, ഷാന്‍ മാല്‍ദീപ് (സെക്രട്ടറിമാര്‍), ശാഹുല്‍ ഹമീദ് ചിറക്കല്‍, നജീബ് ചുങ്കപ്പാറ ( എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

അബുദാബി സൗത്ത് സോണ്‍ കെഎംസിസി പ്രസിഡന്റ് ഷാനവാസ് പുളിക്കല്‍ സ്വാഗതവും ഫിറോസ് ഖാന്‍ പന്തളം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക