Image

അബുദാബി മാര്‍ത്തോമ പാരീഷ് മിഷന്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 7, 8, 9 തീയതികളില്‍

Published on 05 October, 2020
അബുദാബി മാര്‍ത്തോമ പാരീഷ് മിഷന്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 7, 8, 9 തീയതികളില്‍


അബുദാബി : മാര്‍ത്തോമ ഇടവകയിലെ പാരിഷ് മിഷന്‍ നേതൃത്വം നല്‍കുന്ന കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 7, 8, 9 (ബുധന്‍, വ്യാഴം, വെള്ളി) തീയതികളില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നടക്കും .

സഭയുടെ മലബാര്‍ കുന്നംകുളം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ , റവ . ഷാജി തോമസ് , സുവിശേഷകനായ പുഷ്പരാജ് എന്നിവരാണ് മുഖ്യപ്രാസംഗികര്‍ .

'അതിജീവനം ക്രിസ്തുവിനൊപ്പം' എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം . രാത്രി 7. 30 മുതല്‍ 9.30 വരെയാണ് കണ്‍വന്‍ഷന്‍ . വികാരി റവ . ബാബു പി. കുലത്താക്കല്‍ , സഹവികാരി സി.പി. ബിജു, ഇടവക മിഷന്‍ വൈസ് പ്രസിഡന്റ് ബിജു മാത്യു ,സെക്രട്ടറി ജോര്‍ജ് സി. മാത്യൂസ് ,ട്രഷറര്‍ സിബി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും .

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക