Image

ജര്‍മനിയില്‍ ഭാര്യയെ വെട്ടിനുറുക്കിയ യുവാവ്‌ ഭ്രാന്താശുപത്രിയില്‍ അഭയംതേടി

ജോസ്‌ കുമ്പിളുവേലില്‍ Published on 07 June, 2012
ജര്‍മനിയില്‍ ഭാര്യയെ വെട്ടിനുറുക്കിയ യുവാവ്‌ ഭ്രാന്താശുപത്രിയില്‍ അഭയംതേടി
ബര്‍ലിന്‍: ഭാര്യയുടെ തലവെട്ടിയശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വീടിനു മുകളില്‍ നിന്നു താഴേക്കെറിഞ്ഞ മുപ്പത്തിരണ്‌ടുകാരനെ ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതികളുടെ ആറു കുട്ടികള്‍ അടുത്ത മുറിയിലുള്ളപ്പോഴാണ്‌ കൊലപാതകം.

ഓര്‍ഹന്‍ എസ്‌. എന്നു മാത്രമാണ്‌ ഇയാളുടെ പേര്‌ പുറത്തുവിട്ടിരിക്കുന്നത്‌. മുപ്പതുകാരിയായ സെമാനറാണ്‌ കൊല്ലപ്പെട്ടത്‌. ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം.

ഓര്‍ഹന്‌ ഡിപ്രഷനും സ്‌കീസോഫ്രീനിയയും അടക്കം പല മാനസിക പ്രശ്‌നങ്ങളും മുന്‍പുണ്‌ടായിട്ടുണ്‌ടെന്ന്‌ ബന്ധുക്കള്‍ പറയുന്നു. ആറു മുതല്‍ 13 വരെ പ്രായമുള്ള കുട്ടികളെയൊന്നും ഉപദ്രവിച്ചിട്ടില്ല. സംഭവത്തിനു മുന്‍പ്‌ അമ്മ തന്നെ അവരെ മുറിയില്‍ പൂട്ടുകയായിരുന്നു എന്നാണ്‌ സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക