Image

ടിജോ തോമസിനും കുടുംബത്തിനും ലിമയുടെ യാത്രയയപ്പ്‌ ജൂണ്‍ എട്ടിന്‌

നിഷ കുടിലില്‍ Published on 07 June, 2012
ടിജോ തോമസിനും കുടുംബത്തിനും ലിമയുടെ യാത്രയയപ്പ്‌ ജൂണ്‍ എട്ടിന്‌
ലിവര്‍പൂള്‍: സകുടുംബം ഓസ്‌ട്രേലിയയിലേക്ക്‌ കുടിയേറുന്ന ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും മുന്‍ പ്രസിഡന്റും, ലിവര്‍പൂളിന്റെ നിറ സാന്നിധ്യവുമായ ടിജോ തോമസിന്‌ ലിമ മലയാളികള്‍ യാത്രയയപ്പ്‌ നല്‍കുന്നു.

കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ ലിവര്‍പൂള്‍ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും, സംഘടന, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ധാരാളം സമയം കണെ്‌ടത്തിയിരുന്ന ടിജോ ഓസ്‌ട്രേലിയയിലേക്ക്‌ പോകുന്നതിലൂടെ ജനപ്രിയനായ ഒരു പ്രവര്‍ത്തകനെയാണ്‌ ലിവര്‍പൂളിന്‌ നഷ്‌ടമാവുന്നത്‌.

കഴിഞ്ഞുപോയ നല്ല നിമിഷങ്ങളെ അനുസ്‌മരിക്കാനും, ടിജോയ്‌ക്കും കുടുംബത്തിനും സ്‌നേഹാശംസകള്‍ അര്‍പ്പിക്കാനുമായി ലിമയൊരുക്കുന്ന സ്‌നേഹവിരുന്നും, യാത്രയയപ്പ്‌ സമ്മേളനവും വെള്ളി വൈകുന്നേരം ആറിന്‌ ലിവര്‍പൂള്‍ കെന്‍സിംഗ്‌്‌ടണ്‍ ഫീല്‍ഡ്‌ കമ്യൂണിറ്റി സെന്ററില്‍ നടക്കും. ടിജോയ്‌ക്ക്‌ മംഗളങ്ങള്‍ നേരാനും സ്‌നേഹത്തില്‍ പങ്കുചേരാനുമായി എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സാദരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

സെബാസ്റ്റ്യന്‍ ജോസഫ്‌ 07961047291, ഹരികുമാര്‍ ഗോപാലന്‍ 07963387035, ഇ.ജെ കുര്യാക്കോസ്‌ 07791350658. Venue: Kensington Field Community Centre L78 TQ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക