Image

ഉഗ്മ മിസ്‌ ഇന്ത്യാ യൂറോപ്‌ മല്‍സരം വര്‍ണാഭമായി

Published on 07 June, 2012
ഉഗ്മ മിസ്‌ ഇന്ത്യാ യൂറോപ്‌ മല്‍സരം വര്‍ണാഭമായി
ബോഹൂം (ജര്‍മനി): യൂണിയന്‍ ഓഫ്‌ ജര്‍മന്‍ മലയാളി അസോസിയേഷന്‍സ്‌ (ഉഗ്മ) ജര്‍മനിയില്‍ നടത്തിയ ഇന്ത്യാ ഫെസ്‌റ്റിവലിനോടനുബന്ധിച്ച്‌ നടന്ന മിസ്‌ ഇന്ത്യാ യൂറോപ്‌ മല്‍സരം വര്‍ണാഭമായി. മല്‍സരത്തില്‍ ഇന്ത്യയുടെ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള ഏഴ്‌ യുവസുന്ദരികള്‍ പങ്കുചേര്‍ന്നു.

മൂന്നു റൗണ്ടുകളിലായാണ്‌ പ്രതിഭകളെ കണ്ടെത്താന്‍ മല്‍സരം നടന്നത്‌. വിഭിന്ന വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട സുന്ദരികള്‍ കാണികളുടെ മനംകവര്‍ന്നു. യുവസുന്ദരിമാരുടെ ബുദ്ധിവൈഭവം തിരിച്ചറിയാന്‍ മല്‍സരത്തോടൊപ്പം ചോദ്യങ്ങളും ഉണ്ടായിരുന്നു.

മല്‍സരത്തില്‍ ഹാനോവറില്‍ നിന്നുള്ള കുശ്‌ബു ഒന്നാം സ്‌ഥാനവും മാന്‍സോട്ട്‌ രണ്ടാം സ്‌ഥാനവും നേടി. ഇരുവരും പഞ്ചാബ്‌ സ്വദേശികളാണ്‌. മൂന്നാം സ്‌ഥാനം മലയാളിയായ ജെസി കുറ്റിക്കാട്ടുകുന്നേലിന്‌ ലഭിച്ചു. തോമസ്‌ ചക്യത്ത്‌ അധ്യക്ഷനായ മൂന്നംഗ ജൂറിയാണ്‌ വിജയികളെ കണ്ടെത്തിയത്‌. സദസ്യരുടെ അഭിപ്രായ വോട്ടുകളും നിര്‍ണായകമായിരുന്നു.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ എംഡിയും സിഇഒയുമായ ഡോ. വി.എ. ജോസഫിന്റെ ഭാര്യ റോസ്‌ലി ജോസഫ്‌ വിതരണം ചെയ്‌തു.
ബിയോണ്‍ കാട്ടിലേത്ത്‌, നിക്കോള്‍ ചെറുതോട്ടുങ്കല്‍ എന്നിവര്‍ മല്‍സരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

ജര്‍മന്‍ മാധ്യമങ്ങള്‍ നിറപ്പകിട്ടാര്‍ന്ന ചിത്രങ്ങളോടെ റിപ്പോര്‍ട്ട്‌ ചെയ്‌തു. മിസ്‌ ഇന്ത്യാ യൂറോപ്‌ മല്‍സരത്തിന്‌ മാറ്റുകൂട്ടാന്‍ ഫ്രാങ്കോ, ഡോ. രോഹിണി, റെക്‌സ്‌ ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത സദസ്സും ജര്‍മന്‍ യുവതലമുറയുടെ ബോളിവുഡ്‌ ഷോയും ഉണ്ടായിരുന്നു.

മല്‍സരത്തിന്റെ വിജയത്തിനായി ഉഗ്മ പ്രസിഡന്റ്‌ ഏബ്രഹാം ജോണ്‍ നെടുംതുരുത്തിമ്യാലില്‍, സെക്രട്ടറി മാത്യു ചെറുതോട്ടുങ്കല്‍, മാണി തോമസ്‌ ചേലക്കോട്ടുശേരി, ഇട്ടിച്ചന്‍ ചിറമ്മേല്‍, ചാക്കോ താന്നിമൂട്ടില്‍, ജോസഫ്‌ രാമനാട്ട്‌, കത്രീന താന്നിമൂട്ടില്‍, ബിന്തോഷ്‌ പോള്‍ മണവാളന്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു.
ഉഗ്മ മിസ്‌ ഇന്ത്യാ യൂറോപ്‌ മല്‍സരം വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക