Image

രാജ്‌ഞിയുടെ വജ്രജൂബിലി കൊയറില്‍ മലയാളി ബാലനും

ജോസ്‌ കുമ്പിളുവേലില്‍ Published on 07 June, 2012
രാജ്‌ഞിയുടെ വജ്രജൂബിലി കൊയറില്‍ മലയാളി ബാലനും
ലണ്‌ടന്‍: എലിസബത്ത്‌ രാജ്ഞിയുടെ സ്ഥാനാരോഹണത്തിന്റെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ സെന്റ്‌ പോള്‍സ്‌ കത്തീഡ്രലില്‍ നടന്ന ശുശ്രൂഷകളിലെ ക്വയര്‍ ഗ്രൂപ്പില്‍ മലയാളി ബാലനും. പന്ത്രണ്‌ടുകാരനായ കെവിന്‍ ജോണിനാണ്‌ അപൂര്‍വ അവസരം കൈവന്നത്‌.

ഡീന്‍ ഓഫ്‌ സെന്റ്‌ പോള്‍സ്‌ വെരി റവ. ഡോ. ഡേവിഡ്‌ ഐസണ്‍ ശുശ്രൂഷകള്‍ നയിച്ചു. കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്‌ പ്രഭാഷണം നടത്തി.

സെന്റ്‌ പോള്‍സ്‌ കത്തീഡ്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്‌ കെവിന്‍. പത്തനംതിട്ടയില്‍ നിന്നുള്ള ജോണിന്റെയും (ജിബു) സരോയുടെയും മകനാണ്‌. ക്വയര്‍ കാണാന്‍ മുത്തച്ഛനും മുത്തശിയും നാട്ടില്‍നിന്ന്‌ എത്തിയിരുന്നു.

യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നു തെരഞ്ഞെടുത്ത പതിനൊന്നിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള നാല്‍പ്പതു കുട്ടികളാണ്‌ സംഘത്തിലുണ്‌ടായിരുന്നത്‌.
രാജ്‌ഞിയുടെ വജ്രജൂബിലി കൊയറില്‍ മലയാളി ബാലനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക