Image

ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

Published on 08 October, 2020
ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കൊച്ചി: പരിക്കേറ്റ നടന്‍ ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. നാളെ രാവിലെ 11 മണിവരെ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും. തുടര്‍ന്ന് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറഞ്ഞു. കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.


'കള' എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. പിറവത്തെ സെറ്റില്‍ വച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. സംഘട്ടനരംഗങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. അവിടെ വച്ച്‌ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാവിലെയോടെ കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക