Image

സൗദിയില്‍ ഈ അധ്യയന വര്‍ഷം ഓണ്‍ലൈന്‍ ക്ലാസ് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി

Published on 09 October, 2020
സൗദിയില്‍ ഈ അധ്യയന വര്‍ഷം ഓണ്‍ലൈന്‍ ക്ലാസ് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി

റിയാദ്: സൗദി സ്‌കൂളുകളില്‍ ഡിസംബറില്‍ അവസാനിക്കുന്ന ഈ അധ്യയന വര്‍ഷത്തിന്റെ ഫസ്റ്റ് ടേം അവസാനം വരെ വിദൂര പഠനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷെയ്ഖ് ട്വിറ്ററിലൂടെ അറിയിച്ചു.

കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ എന്ന നിലയില്‍ ഓഗസ്റ്റ് 30 ന് ആരംഭിച്ച പുതിയ ടേമിന്റെ ആദ്യ ഏഴു ആഴ്ച പൊതുവിദ്യാലയങ്ങള്‍ വിദൂര പഠനം നടപ്പാക്കുമെന്ന് ഓഗസ്റ്റില്‍ മന്ത്രി പറഞ്ഞിരുന്നു.

ഈ വര്‍ഷം തുടക്കത്തില്‍ ഗള്‍ഫില്‍ പകര്‍ച്ചവ്യാധി തുടങ്ങിയതിനുശേഷം സൗദി അറേബ്യയില്‍ 338,000 ലധികം വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഈ വര്‍ഷം ആദ്യം രാജ്യത്തിനകത്തുള്ളവര്‍ക്കുമാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഹജ്ജ് തീര്‍ഥാടനത്തില്‍ ഒക്ടോബര്‍ 4 വരെ 30 ശതമാനം പേര്‍ക്കോ അല്ലെങ്കില്‍ ഒരു ദിവസം 6,000 പേര്‍ക്കോ പങ്കെടുക്കാന്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അനുവാദം നല്‍കിയിട്ടുണ്ട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക