Image

നോർക്ക - ലോക കേരള സഭയുടെ പതിനാലാമത്തെ വിമാനം ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു

Published on 10 October, 2020
നോർക്ക - ലോക കേരള സഭയുടെ പതിനാലാമത്തെ വിമാനം ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു
ദമ്മാം: സൗദി അറേബ്യയിലെ ഇന്ന് വരെയുള്ള ഏറ്റവും കുറഞ്ഞ ചാറ്റേർഡ്  വിമാനടിക്കറ്റ് നിരക്കായ 950 റിയാലിന്, 179 യാത്രക്കാരുമായി,  നോർക്ക - ലോക കേരള സഭയുടെ പതിനാലാമത്തെ ചാർട്ടേർഡ് വിമാനം, ദമ്മാം കിംഗ് ഫഹദ് വിമാനത്താവളത്തിൽ നിന്നും, കൊച്ചിയിലേയ്ക്ക് പറന്നു.

അഞ്ചു കൈകുഞ്ഞുങ്ങളും, ഇരുപത് കുട്ടികളും, 154 മുതിർന്നവരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ലോകകേരളസഭ അംഗങ്ങളും, വോളന്റീർമാരും യാത്രക്കാരെ സഹായിക്കാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു..

നോർക്ക - ലോക കേരളസഭയുടെ നേതൃത്വത്തിൽ, കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ, 14 ചാർട്ടേർഡ് വിമാനങ്ങളാണ് ദമ്മാമിൽ നിന്നും കൊച്ചിയിലേക്കും, കോഴിക്കോടേയ്ക്കും സർവ്വീസ് നടത്തിയത്.  

വളരെ പ്രൊഫഷണൽ ആയ രീതിയിൽ, ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങൾ വരെ ഒരുക്കി, സൗദി അറേബ്യയിലെ തന്നെ ഏറ്റവും കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കിൽ നടത്തിയ ഈ ചാർട്ടേർഡ് വിമാനസർവ്വീസുകൾ, കിഴക്കൻ പ്രവിശ്യയിലെ പാവപ്പെട്ട പ്രവാസികൾക്ക്  വലിയൊരു ആശ്വാസമാണ് നൽകിയത്.

ഒക്ടോബർ 22 ന് ദമാമിൽ നിന്നും കൊച്ചിയിലേയ്ക്കാണ്, അടുത്ത ലോകകേരളസഭ ചാർട്ടേർഡ് വിമാനം  ചാർട്ട് ചെയ്തിരിയ്ക്കുന്നത് എന്ന്  കൺവീനർ ആൽബിൻ ജോസഫ് അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക