Image

അടല്‍ തുരങ്കത്തിലൂടെ സഞ്ചരിച്ചപ്പോള്‍: ചിത്രം പങ്കുവച്ച് പ്രിയദര്‍ശന്‍

Published on 10 October, 2020
അടല്‍ തുരങ്കത്തിലൂടെ സഞ്ചരിച്ചപ്പോള്‍: ചിത്രം പങ്കുവച്ച് പ്രിയദര്‍ശന്‍


ഒക്ടോബര്‍ 3നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന റോഹ്താങ്ങിലെ അടല്‍ തുരങ്കം ഉദ്ഘടനം ചെയ്തത്. 

ഇപ്പോള്‍ ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈവേ തുരങ്കമായ അടല്‍ തുരങ്കം സന്ദര്‍ശിച്ച വിശേഷം പങ്കുവയ്ക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.  പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹിമാചലിലേക്ക് പോകുന്ന വഴി അടല്‍ തുരങ്കത്തില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് പ്രിയദര്‍ശന്‍ പങ്കുവെച്ചത്

9.02 കിലോമീറ്റര്‍ നീളമുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈവേ തുരങ്കമാണ് ഹിമാചല്‍ പ്രദേശിലെ അടല്‍ ടണല്‍. സമുദ്രനിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. ഈ തുരങ്കം മണാലിയെ ലാഹോള്‍-സ്പിതി താഴ്വരയുമായി ബന്ധിപ്പിക്കുന്നു. 46 കിലോമീറ്റര്‍ ദൂരമാണ് ഈ തുരങ്കം കുറയ്ക്കുന്നത്. അതായത് മണാലിക്കും ലേയ്ക്കും ഇടയിലുള്ള 5 മണിക്കൂര്‍ യാത്രാ സമയം.  ഹിമാചലില്‍ ചിത്രീകരിക്കുന്ന തന്റെ സിനിമയ്ക്കായി അടല്‍ ടണലിലൂടെ സഞ്ചരിക്കാന്‍ ഭാഗ്യമുണ്ടായി എന്ന കുറിപ്പിനൊപ്പമാണ് പ്രിയദര്‍ശന്‍ ചിത്രം പങ്കുവെച്ചത്.

2016ലാണ് മലയാളത്തില്‍ ഏറ്റവുമൊടുവില്‍ പ്രിയദര്‍ശന്‍ ഒരുക്കിയ ഒപ്പം റിലീസിന് എത്തിയത്. പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റേയും സ്വപ്ന ചിത്രമായ 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' റിലീസിന് തയ്യറെടുക്കുമ്പോഴാണ് കൊവിഡ് സൃഷ്ടിച്ചത്. മോഹന്‍ലാല്‍ മരക്കാറായി എത്തുന്ന ചിത്രം മാര്‍ച്ച് 26ന് റിലീസ് നിശ്ചയിച്ചിരുന്നു. എന്നാല്‍ ചിത്രം കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക