Image

കോവിഡ് വ്യാപനം: യൂറോപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

Published on 11 October, 2020
കോവിഡ് വ്യാപനം: യൂറോപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

ബ്രസല്‍സ്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ കടുത്ത നിയന്ത്രണ നടപടികള്‍ പ്രഖ്യാപിച്ചു. ജര്‍മനി, സ്‌പെയ്ന്‍, പോളണ്ട്, ഫിന്‍ലന്‍ഡ്, ചെക്ക് റിപ്പബ്‌ളിക്, സ്‌ളോവാക്യ , ഫ്രാന്‍സ്എ, ഓസ്ട്രിയ എന്നിവിടങ്ങളിലെല്ലാം വെള്ളിയാഴ്ച തന്നെ പുതിയ നിയന്ത്രണങ്ങളില്‍ പ്രാബല്യത്തിലായി.

നെതര്‍ലന്‍ഡ്‌സ്, വടക്കന്‍ അയര്‍ലന്‍ഡ്, ചെക്ക് റിപ്പബ്‌ളിക്, ലാത്വിയ, സ്‌ളോവാക്യ, റോമാനിയ എന്നിവിടങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം റെക്കോഡുകള്‍ ഭേദിച്ചു. ഫ്രാന്‍സില്‍ വീണ്ടും പ്രതിദിന രോഗബാധ പതിനായിരം പിന്നിട്ടു.സ്‌പെയിനിലെ മാഡ്രിഡില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

ജര്‍മനിയില്‍ 4000 ല്‍ അധികം പേര്‍ക്കാണ് വെള്ളിയാഴ്ച പുതിയതായി രോഗം സ്ഥിരീകരിച്ചത്. യുകെയില്‍ നേരത്തെ തന്നെ കടുത്ത നിയന്ത്രണങ്ങളില്‍ നിലവില്‍ വന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക