Image

'തലൈവി'യുടെ ഒരു ഷെഡ്യൂള്‍ കൂടി പൂര്‍ത്തിയാക്കി: ജയലളിതയുടെ രൂപത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കങ്കണ

Published on 11 October, 2020
'തലൈവി'യുടെ ഒരു ഷെഡ്യൂള്‍ കൂടി പൂര്‍ത്തിയാക്കി: ജയലളിതയുടെ രൂപത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കങ്കണ


ജയലളിതയുടെ ജീവിതം പറയുന്ന 'തലൈവി' സിനിമായുടെ വിശേഷങ്ങള്‍ പങ്കുവെച്ച് കങ്കണ. ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ കൂടി പൂര്‍ത്തിയാക്കിയ സന്തോഷമാണ് താരം പങ്കുവെച്ചത്. അതിനോടൊപ്പം, ജയലളിതയുടെ രൂപത്തിലുള്ള ചിത്രങ്ങളും താരം പങ്കുവച്ചു.
ലോക്ക് ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നപ്പോള്‍ ആരംഭിച്ച ചിത്രീകരണം വളരെ വേഗത്തിലാണ് 'തലൈവി' ടീം പൂര്‍ത്തിയാക്കിയത്. ജയലളിതയുടെ തനിപ്പകര്‍പ്പ് പോലെ സെറ്റില്‍ നിന്നും ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും നടി പങ്കുവെച്ചു.

ജയലളിതയുടെ യൗവ്വന കാലഘട്ടം അവതരിപ്പിച്ച ചിത്രങ്ങളാണ് കങ്കണ പങ്കുവെച്ചിരിക്കുന്നത്. പാര്‍ലമെന്ററി സമ്മേളനത്തില്‍ പങ്കെടുക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ട്വിറ്ററില്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കങ്കണ എഴുതി.' ജയ മായുടെ അനുഗ്രഹത്താല്‍ ഞങ്ങള്‍ വിപ്ലവ നേതാവായ 'തലൈവി'യുടെ ഒരു ഷെഡ്യൂള്‍ കൂടി പൂര്‍ത്തിയാക്കി. കൊറോണയ്ക്ക് ശേഷം പലതും വ്യത്യസ്തമാണ്'. അതോടൊപ്പം തന്നെ ടീമിനും നടി നന്ദി അറിയിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക