പുലിമുരുകന് ശേഷം മോഹന്‍ലാലും ഉദയകൃഷ്ണയും വീണ്ടുമൊന്നിക്കുന്നു; സംവിധാനം ബി ഉണ്ണികൃഷ്ണന്
Published on 12 October, 2020
2016ല്‍ ഹിറ്റ് ആയി മാറിയ ചിത്രമായിരുന്നു ഉദയകൃഷ്ണ -വൈശാഖ് -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന 'പുലിമുരുകന്' . നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുകയാണ്. ബി ഉണ്ണികൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്യുക.
ഗ്രാമീണാന്തരീക്ഷത്തിലുള്ള ചിത്രമായിരിക്കും ഇത്. നര്‍മരംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ഒരു മാസ് എന്റര്‍ടെയ്‍നറായിട്ടാവും ചിത്രം സ്ക്രീനിലെത്തുക. 30 കോടി എന്ന ബിഗ് ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങാന്‍ പോവുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.
പാലക്കാടും ഹൈദരബാദുമാവും ചിത്രത്തിന്റെ ലൊക്കേഷന്‍. നവംബര്‍15ന് ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തില്‍ 20മുതല്‍ മോഹന്‍ലാലും ഭാഗവമാവും. 'മാടമ്ബി' 'ഗ്രാന്‍ഡ് മാസ്റ്റര്‍' എന്നീ ചിത്രങ്ങള്‍ ബി ഉണ്ണികൃഷ്ണന്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രങ്ങളാണ്. 'വില്ലന്‍' ആണ് ബി. ഉണ്ണികൃഷ്ണന് ഒടുവില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല