Image

ചികിത്സയ്ക്ക് ശേഷം ടൊവിനോ ആശുപത്രി വിട്ടു

Published on 12 October, 2020
ചികിത്സയ്ക്ക് ശേഷം ടൊവിനോ ആശുപത്രി വിട്ടു

സിനിമാ ചിത്രീകരണത്തിനടിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നടന്‍ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് താരം വീട്ടിലേക്ക് മടങ്ങിയത്.

രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമായ 'കള'യുടെ സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് ടോവിനോയ്ക്ക് പരിക്കേറ്റത്. 


എന്നാല്‍ ഇത് കാര്യമാക്കാതെ തുടര്‍ന്നും സെറ്റിലെത്തിയ താരം വേദന കലശലായതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആന്തരിക രക്തശ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നടനെ തീവ്രപരിചരണ വിഭാ​ഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആഞ്ചിയോ​ഗ്രാം പരിശോധനയില്‍ ആരോ​ഗ്യനില മെച്ചപ്പെട്ടതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പിന്നീട് മുറിയിലേക്ക് മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക