Image

കോവിഡ് 19-ഉം പിന്നെ ഞാനും: എസ് എസ് പ്രകാശ്

എസ് എസ് പ്രകാശ് Published on 14 October, 2020
കോവിഡ് 19-ഉം  പിന്നെ ഞാനും: എസ് എസ് പ്രകാശ്
ദിവസങ്ങള്‍ കൊഴിയുമ്പോള്‍ വീര്‍പ്പുമുട്ടലുകളും ഭീതി നിര്‍ഭരങ്ങളായ തലോടലുകളും ഒരു വേള മനസ്സിന്റെ ഉള്ളറകളില്‍ ഉരുള്‍പൊട്ടലുകള്‍ക്ക് കളമൊരുങ്ങുന്ന പോലെ. കൊട്ടിയടക്കപ്പെടുന്ന ആശ്ലേഷങ്ങള്‍, സൗഹൃദത്തിന്റെ തായ്വഴികളില്‍ പോലും വിള്ളലുകള്‍. കോവിഡ് എന്ന മഹാമാരി ജനഹൃദയങ്ങളില്‍ ഉണ്ടാക്കിയ ചലനം വര്‍ണ്ണനാതീതമാണ്. നമ്മള്‍ മനുഷ്യരെ കണ്ടാല്‍ മിണ്ടാത്തവരാക്കി. കാണാന്‍ ആഗ്രഹിക്കാത്തവരാക്കി വഴിമാറി നടക്കുന്നവരാക്കി. തൊട്ട് കൂടാത്തവരും തീണ്ടികൂടാത്തവരും ആക്കി വീണ്ടും.
 
ആരാണ് ഞാന്‍ ആരാണ് നീയെന്ന് തിരിച്ചറിയാന്‍ സ്വയം പാടുപെടുകയാണ് പലരും. ഞാനും നീയും ഒന്നാണ് എന്ന സത്യത്തില്‍ നിന്നും പലരും ഒളിച്ചോടുന്നു. കോവിഡ് എന്ന മഹാമാരിയെ മാറാ രോഗത്തെക്കാള്‍ ഭയക്കുന്നു. പക്ഷെ ഢാന്‍ എന്നെ നീ അറിയാതെ പോകുന്നു വരാനിരിക്കുന്ന മാറാരോഗ മഹാമാരിയെ കുറിച്ച്, ഹേ മനുഷ്യാ! മറന്നുവോ കാത്തിരിക്കുന്ന മരണത്തെ. ഇലകൊഴിയും പോലെ കൊഴിഞ്ഞു വീഴുന്ന ജന്മങ്ങള്‍!
 
ഒരക്കല്‍ ഒരു ഡോക്ടര്‍ ഓഫീസില്‍ കയറി ചെല്ലുമ്പോള്‍ കണ്ട ദീര്‍ഘകാല സൗഹൃദത്തിന്റെ മുഖം മൂടി (മാസ്‌ക്) മുഖം പെട്ടന്ന് തിരിച്ചറിഞ്ഞില്ല. സംശയം ദൂരീകരിക്കാന്‍ ശ്രമിക്കാതെ കാതോര്‍ത്തിരുന്നു.
 
എക്‌സാം റൂമിലേക്ക് വിളിച്ച് കയറ്റുന്ന നഴ്‌സ് പേര് വിളിക്കുമ്പോള്‍ എന്റെ സംശയം പൂര്‍ണ്ണമായി. എഴുന്നേറ്റ് നടന്ന സുഹൃത്ത് മുന്നിലെത്തുമ്പോള്‍ ഞാനും സുഹൃത്തിന്റെ പേര് വിളിച്ചു സുഹൃത്ത് മാത്രം കേള്‍ക്കുന്ന തരത്തില്‍, തിരിഞ്ഞു നില്‍ക്കാതെ തന്നെ എന്നെ ബോദ്ധ്യപ്പെടുത്തി വിളികേട്ട സത്യം.
 
എന്റെ ഊഴം കാത്തിരുന്ന ഞാന്‍ പലതും ഓര്‍ത്തെടുക്കുകയായിരുന്നു. അടുത്തിടെ കോവിഡ് മൂലമല്ലാതെ തന്നെ പ്രീക്ഷിക്കാതെ മരണപ്പെട്ടു മറ്റൊരു ദീര്‍ഘകാലസുഹൃത്തിന്റെ ഭൗതിക ശരീരം കാണാന്‍ വീടിനടുത്തുള്ള പള്ളിയില്‍ എത്തി. ആ മുഖം അവസാനമായെന്ന് കണ്ട് ഒരു സുഹൃത്തിന്റെ മകന്‍ പറഞ്ഞു. അങ്കിളേ ഇവിടിരിക്കാം സീറ്റില്‍ കൊണ്ടിരുത്തി നിരസിക്കൊ ഉറങ്ങിക്കിടക്കുന്ന സുഹൃത്തിന്റെ മുഖത്ത് നോക്കി ഞാനിരുന്നു നിസ്സഹായനായി. പ്രാര്‍ത്ഥനയും അനുസ്മരണകളും കേട്ടിരിക്കുമ്പോള്‍ ഒരു അനൗണ്‍സ്‌മെന്റ് പള്ളി ട്രഷറര്‍ ആണ്. 'കോവിഡ് പോസിറ്റീവ് ആയവരോ കോറന്റൈനില്‍ ഉള്ളവരോ ആയിട്ടുള്ള ഇവരാരും ദയവ് ചെയ്ത് ഇവിടെയിരിക്കരുത്. ദയവായി ഇറങ്ങി പോകുക'.
 
ഞാന്‍ ചുറ്റിലും ഒന്ന് ഓടിച്ച് നോക്കി ആരും എഴുന്നേല്‍ക്കുന്നതായി കണ്ടില്ല. എന്നിലൂടെ കോവിഡ് നടത്തിയ താണ്ഡവം വള്ളി പുള്ളി തെറ്റാതെ ലോകത്തോട് വിളിച്ച് പറഞ്ഞ എന്നെയായിരിക്കില്ല ഉദ്ദേശിച്ചത് എന്ന് ഉറപ്പിച്ച ഞാന്‍ അതേ ദിവസം തന്നെ നടത്താനിരിക്കുന്ന സ്‌ട്രെസ്സ് ടെസ്റ്റിന് വേണ്ടി പ്രോട്ടോകോളെന്ന പോലെ കോവിഡ് ടെസ്റ്റും നടത്തി നെഗറ്റീവ് റിസല്‍റ്റുമായിരിക്കുന്ന എനിക്ക് കുറ്റബോധവും തോന്നിയില്ല. വീണ്ടും ചിന്തിച്ചപ്പോള്‍ എനിക്ക് തോന്നി എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ് എങ്കിലും വകവെക്കാതെ ഉറങ്ങിക്കിടന്ന സുഹൃത്തിന്റെ മുഖത്തേക്ക് നോക്കി അദ്ദേഹത്തിന്റെ സ്ഥിരമായി കണ്ടിട്ടുള്ള ആ ഊറിചിരികണ്ട് ഞാനും ഊറി ചിരിച്ചു.
 
കണ്ണ് നനയിക്കുന്ന മക്കളുടെ അനുസ്മരണങ്ങള്‍ കേട്ടതിന് ശേഷം വഴിമുടക്കാകാതെ ചാറ്റല്‍ മഴ കാഴ്ച മറക്കാതെ ഞാന്‍ പടികള്‍ ഇറങ്ങി.
 
ഓര്‍ത്തിരിക്കുമ്പോള്‍ ഡോക്ടറുടെ പരിശോധന കഴിഞ്ഞിറങ്ങിയ സുഹൃത്് എന്റെ മുഖത്തേക്ക് നോക്കിയിറങ്ങുന്നത് കണ്ടു തിരിഞ്ഞു നടന്നു അടുത്ത അപ്പോയിന്‍മെന്റും ശരിയാക്കി തിരിഞ്ഞി എന്നോടും ഹലോ എന്നൊന്ന് പറയും എന്ന് കരുതിയെങ്കിലും മോഹം വിഫലമായി.
 
ഡോക്ടറെ കണ്ട് മടങ്ങിവരുമ്പോള്‍ ഭാര്യ ചോദച്ചു എന്തിനാണ് പേര് വിളിച്ചത് നമ്മള്‍ അകത്ത് കടന്ന് ചെല്ലുമ്പോള്‍ നമ്മള്‍ പറയുന്നത് കേള്‍ക്കുകയും നോക്കുകയും, മനസ്സിലാക്കുകയും ചെയ്തിട്ട് അറിയാത്ത പോലെ ഇരുന്നത് തന്നെയായിരുന്നു. ശ്ശേ നമ്മളെ അറിഞ്ഞതുമില്ല കേട്ടതുമില്ല എന്ന് പറഞ്ഞു ഞാനും ഒന്ന് ഊറി ചിരിച്ചു ഭാര്യ അറിയാതെ.
 
സാമൂഹിക അകലവും സെല്‍ഫ് പ്രൊട്ടക്ഷനും ഒക്കെ ഒഴിവാക്കാനാകാത്തതാണ് എങ്കിലും മനസ്സ്‌കൊണ്ട് വെറുക്കാതിരിക്കുന്നത് നിങ്ങള്‍ നിങ്ങളെയെന്നപോലെ ഞാന്‍ എന്നെതന്നെയാണ് കോവിഡിനെ തോല്‍പിക്കാന്‍ നീയാകുന്ന എന്നെ കൊല്ലരുതേ...
Join WhatsApp News
Raju Mylapra 2020-10-14 14:04:32
Very touching story Prakash; especially when I can relate to this incident personally. Keep on writing. All the best. With regards, Raju.
Manohar Thomas 2020-10-15 04:09:49
പ്രകാശൻ ഹൃദയ തുടിപ്പുകൾ ഭംഗിയായി പറഞ്ഞു. രോഗം മാറിയാലും , രോഗിയായി കാണാനാണ് മനുഷ്യനിഷ്ടം. പിന്നെ ചില സഹജീവികളെ മനസ്സിലാക്കാൻ ഈശ്വരൻ തരുന്ന അവസരം കൂടിയാണിത് മനോഹർ
S S Prakash 2020-10-22 13:18:29
Thanks Raju Manoharthomas Sajive nandanam And Retnam Nathan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക