Image

യു.എസ്. ഇലക്ഷനിൽ സംഘപരിവാർ സ്ഥാനാർത്ഥികൾ; അവരെ പിന്തുണക്കണോ?

Published on 14 October, 2020
യു.എസ്. ഇലക്ഷനിൽ സംഘപരിവാർ സ്ഥാനാർത്ഥികൾ; അവരെ പിന്തുണക്കണോ?
അമേരിക്കയിൽ സാമ്പത്തിക  രംഗത്തു മുന്നിൽ വന്ന സംഘ പരിവാർ അനുകൂലികൾ പല സ്ഥാനങ്ങളിലേക്കും തങ്ങളെ അനുകൂലിക്കുന്നവരെ സ്ഥാനാർത്ഥികളാക്കിയിരിക്കുന്നു. അവർ ആരൊക്കെയെന്ന് അടുത്തയിടക്ക് വിവിധ മാധ്യമങ്ങൾ ചുണ്ടിക്കാട്ടുകയുണ്ടായി.

പലരും സംഘപരിവാർ ബന്ധം അത്രയൊന്നും പുറത്തു കാട്ടാതെയാണ് രംഗത്തുള്ളത്. ചിലർ യാതൊരു മറയുമില്ലാതെ പരിവാർ ബന്ധം പറയുന്നു.

ഇവിടെ ചില കാര്യങ്ങൾ. മലയാളികളിൽ നല്ലൊരു പങ്ക് ഇന്ത്യയിൽ ബി.ജെ.പി.ക്ക് വോട്ട് ചെയ്യുന്നവരല്ല. അവർ ഇവിടെ സംഘ പരിവാർ അനുകൂലികളെ  തുണക്കണോ? ഇലക്ഷന് നിൽക്കുന്ന എല്ലാ ഇന്ത്യാക്കാരെയും അനുകൂലിക്കാനോ?

ഇന്ത്യയിലെ രാഷ്ട്രീയം ഇവിടെ വേണോ എന്ന് ചോദിക്കുന്നവരുണ്ട്. അതെ ഇന്ത്യയിലെ രാഷ്ട്രീയം  ഇവിടെ എന്തിനാണ് കൊണ്ടുവരുന്നത്?  ഇവിടെ ഇലക്ഷനിൽ നിൽക്കുന്നവർ ഈ രാജ്യത്തെ  കാര്യമാണ് ശ്രദ്ധിക്കേണ്ടത്. ഇവിടത്തെ  ജനാധിപത്യ  ആശയങ്ങളെ ആണ് പിന്തുടരേണ്ടത്. പകരം ഇന്ത്യയിലെ ഭിന്നതയുടെ രാഷ്ട്രീയം ഇവിടെ കൊണ്ട് വരികയല്ല വേണ്ടത്. 

ഇതിൽ വിരോധാഭാസം ഇവിടെ വലിയ ഇടതു പക്ഷം, ഡമോക്രാറ്റ് , എന്നൊക്കെ  പറയുന്നവർ ഇന്ത്യയിൽ തീവ്ര വലതു പക്ഷത്തിന്റെ വക്താക്കളാണ്. ഇരട്ടമുഖം. അത് തന്നെ എതിർക്കപ്പെടണം.

ഇന്ത്യാക്കാരായ സ്ഥാനാർത്ഥികളോട് അവരുടെ സംഘപരിവാര ബന്ധം അന്വേഷിച്ച് മാത്രം വോട്ട് ചെയ്യുക. സംഘപരിവാർ ഗ്രുപ്പിനു അമേരിക്കയിൽ ആളും അർത്ഥവും ഉണ്ട്. പക്ഷെ ഈ രാജ്യം വിശ്വസിക്കുന്ന ചില തത്വസംഹിതകളുണ്ട്. അതിനെ രഹസ്യമായി എതിർക്കുന്നവരെ നാം എന്തിനു അനുകൂലിക്കുന്നു? 

സ്ഥാനാർത്ഥി  ഇന്ത്യാക്കാരനായാൽ മാത്രം പോരാ 
Join WhatsApp News
Humanist 2020-10-14 16:52:49
ഇലെക്ഷനിൽ എന്നല്ല യു എസ് ഇൽ തന്നെ സംഘ പരിവാർ ക്യാൻവാസിംഗ് ആവശ്യമില്ല . അഭ്യസ്ത വിദ്യരായ ആളുകൾ ധാരാളം ഹിന്ദുത്വ വാദവുമായി നടക്കുന്നു എന്നത് ഏറെ ആശങ്ക ജനിപ്പിക്കുന്നു . സവർണ്ണ കലകളെ പ്രോത്സാഹിപ്പിക്കുക പ്രാചീന അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും തിരികെ വിളിക്കുക തുടങ്ങി പുറകോട്ടുള്ള സഞ്ചാരം പ്രോത്സാഹിപ്പിക്കലാണ് ഇവരുടെ ആക്ഷൻ പ്ലാൻ .. എന്ത് രീതിയിലും അതിനെ ചെറുക്കേണ്ടത് ആവശ്യമാണ്
varghese 2020-10-14 17:02:22
ക്രിസ്ത്യാനി എന്ന ലേബലിൽ നിൽക്കുമ്പോൾ മാത്രമാണ് ട്രംപിന്റെ മുസ്ലിം വിരോധം ഒരു പ്രശ്‌നമാകുന്നത്. അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണ് കൃത്യമായി പറഞ്ഞാൽ ക്രിസ്ത്യൻ മൂല്യങ്ങളിൽ സ്ഥാപിതമായ ഒരു കുടിയേറ്റ രാജ്യം. ഇന്ത്യയെ ഹിന്ദുരാജ്യം ആക്കുന്നതിൽ എതിർക്കുന്ന മലയാളികൾ ആണ് അമേരിക്കയെ ക്രിസ്ത്യൻ രാജ്യം ആകണം എന്ന് പറഞ്ഞു നിർബന്ധം പിടിക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസം. പൊതുവെ ക്രിസ്ത്യാനികൾ എന്ന് പറഞ്ഞു അഹങ്കരിച്ചു നടക്കുന്ന ഒരു ചെറിയ കൂട്ടം ആണ് ഇങ്ങനെ ഇരട്ടത്താപ്പ് കാണിക്കുന്നത്. ഒരു മനുഷ്യന് എത്രത്തോളം ക്രിസ്ത്യാനി ആകാമോ അത്രത്തോളം അവനു ഒരു ഹിന്ദുവോ മുസ്സൽമാനൊ അല്ലെങ്കിൽ ഒരു മതമില്ലാത്തവനൊ ആകാൻ ഈ കുടിയേറ്റ രാജ്യം അനുവാദം നൽകുന്നുണ്ട്. പിന്നെ എന്തിനാണ് ഈ മലയാളി സ്വയസ്വയനീതികരണ വക്താക്കൾ ഈ കുടിയേറ്റ രാജ്യത്തെ ഒരു ക്രിസ്ത്യൻ രാജ്യം എന്ന് പറഞ്ഞു നടക്കുന്നത്?
Palakkaran 2020-10-14 22:17:48
Trump നെ മോദിയും സംഘപരിവാറും സപ്പോർട്ട് ചെയ്യുന്നു. അപ്പോൾ Trump ഉം ഒരു സംഘപരിവാർ സ്ഥാനാർത്ഥി തന്നെ.
ജീവൻ ചാക്കോ 2020-10-14 22:21:42
മലയാളികളെ ഒന്നിപ്പിക്കാനുള്ള ശ്രമം നടത്തുന്ന നാഷണൽ അസ്സോസിയേഷനുകളിൽ വരെ സംഘപരിവാർ ഹിഡൻ അജണ്ട ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ആർക്കും വേണ്ടാത്ത അസോസിയേഷനുകൾ അവർ വോട്ടിന് വേണ്ടി പിടിച്ചെടുത്തു. ഇരുട്ടിനു നേരെ കണ്ണടക്കാം, പക്ഷേ പകലില്ലന്നു മാത്രം പറയരുത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക