Image

ഇലക്ഷന്‍ പ്രചാരണം ശക്തമാക്കി ചോദ്യങ്ങളെ നേരിട്ട് ട്രംപ്

Published on 16 October, 2020
ഇലക്ഷന്‍ പ്രചാരണം ശക്തമാക്കി ചോദ്യങ്ങളെ നേരിട്ട്  ട്രംപ്

മിയാമി:  പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിടെ മാദ്ധ്യമങ്ങളുടെ വിവാദ ചോദ്യങ്ങളെ നേരിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  എന്‍ബിസി ന്യൂസ് സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദങ്ങള്‍ക്ക് ട്രംപ് മറുപടി നല്‍കിയത്. 

പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് എതിരാളി ജോ ബൈഡനും വിവിധ നഗരങ്ങളിൽ വോട്ടർമാരുടെ ചോദ്യങ്ങളെ  നേരിട്ടു.

തിരഞ്ഞെടുപ്പ് ദിനത്തിന് മൂന്നാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ രണ്ടാം പ്രസിഡന്റ്  സംവാദം വ്യാഴാഴ്ച മിയാമിയിൽ ഷെഡ്യൂൾ ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. 

'നമ്മൾ നന്നായി വർക്  ചെയ്തിരിക്കുന്നു, അതുകൊണ്ടു തന്നെ ആളുകൾ തനിക്കു വോട്ട് ചെയ്യണം' ട്രംപ് അഭ്യർത്ഥിച്ചു . 

കൊവിഡ് 19 , രാജ്യത്തെ രാഷ്‌ട്രീയ സാമൂഹിക പ്രശ്‌നങ്ങള്‍, ഇലക്ഷന്‍ പ്രചാരണത്തിനിടയിലെ പ്രശ്‌നങ്ങള്‍ എന്നിവയെ സംബന്ധിച്ച്‌ ചോദ്യങ്ങള്‍ ട്രംപിന് നേരെയുണ്ടായി.

കഴിഞ്ഞമാസം 26ന് വൈറ്റ് ഹൗസില്‍ നടന്ന വലിയ സമ്മേളനത്തില്‍ ധാരാളം ആളുകള്‍ പങ്കെടുത്തതിനെയും ഇതിനു പിന്നാലെ ട്രംപിനും ഭാര്യ മെലാനിയയ്ക്കുമടക്കം കോവിഡ് സ്ഥിരീകരിച്ചതിനെക്കുറിച്ചും ചോദ്യമുയര്‍ന്നപ്പോഴാണ് ട്രംപ് മാസ്‌ക് ധാരികള്‍ക്കെതിരെ തിരിഞ്ഞത്.

ആഭ്യന്തര ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് എഫ്ബിഐ പ്രഖ്യാപിച്ച QAnon   എന്ന  തീവ്ര വലതുപക്ഷ സംസ്കാരത്തെ അപലപിക്കാൻ തയ്യാറാകാതിരുന്ന ട്രമ്പ്‌  പ്രസ്ഥാനത്തെ ഭാഗികമായി പ്രശംസിച്ചു. ഒസാമ ബിൻ ലാദൻ കോൺസ്പിരസി വാദത്തെ റീട്വീറ്റ് ചെയ്തതിനെ ന്യായീകരിക്കാനും ട്രംപ് ശ്രമിച്ചു 

കൊവിഡ് കാലത്തെ വിവിധ സംസ്ഥാനങ്ങളിലെ ലോക്ഡൗണ്‍ പ്രഖ്യാപനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. രാഷ്‌ട്രീയപരമായ കാരണങ്ങളാലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നാണ് ട്രംപിന്റെ വാദം. ഫേസ് മാസ്‌ക് ധരിക്കുന്ന ചോദ്യങ്ങളെ നേരിട്ട ട്രംപ് രോഗ കാരണമായത് ചൈനയാണെന്ന് കു‌റ്റപ്പെടുത്തി.

 മാസ്‌ക് ധരിക്കാത്തതുകൊണ്ട് തനിക്ക് കുഴപ്പമൊന്നുമുണ്ടായില്ലെന്ന് ട്രംപ് പറയുന്നു. ആര്‍ജിത പ്രതിരോധ ശേഷിയെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് രോഗത്തെക്കാള്‍ കുഴപ്പമാകരുത് രോഗപ്രതിരോധ ശേഷി.

അമേരിക്കന്‍ ഭരണകൂടം ശരിയായ രീതിയിലാണ് കൊവിഡിനെ നേരിട്ടതെന്നും നിലവില്‍ 2,10,000 പേര്‍‌ മരണമടഞ്ഞെന്നും 20 ലക്ഷം പേര്‍ വരെ മരിക്കാനിടയുണ്ടെന്നാണ് പ്രവചനമെന്നും ട്രംപ് പറഞ്ഞു. ഇതിനെല്ലാം കാരണം ചൈനയാണെന്നും ട്രംപ് കു‌റ്റപ്പെടുത്തി.

രാജ്യത്ത് ശക്തിപ്രാപിച്ച വെള‌ളക്കാരുടെ അധിനിവേശ സ്വഭാവത്തെയും ട്രംപ് തള‌ളിക്കളഞ്ഞു. ശക്തമായി അത്തരം നടപടികളെ അപലപിക്കുന്നതായി ട്രംപ് പറഞ്ഞു. അമേരിക്കയില്‍ നഗരങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് കാരണം ഡെമോക്രാ‌റ്റുകളാണെന്നും ട്രംപ് കു‌റ്റപ്പെടുത്തി.

നമ്മളേര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളിലും  നിരോധനങ്ങളിലും പെട്ട് ചൈന പ്രതിരോധത്തിലാണ്. 2019 മുതല്‍ വ്യാപാര രംഗത്തെ ചൈനയുടെ നയം നാം പ്രതിരോധിച്ചു തുടങ്ങി. ഇന്നവര്‍ നമ്മുടെ സമീപത്ത് പോലും എത്താനാകാത്ത അവസ്ഥയിലാണ്' 'ട്രംപ് പറഞ്ഞു.

തന്റെ കീഴില്‍ അമേരിക്ക മുന്നേറുകയാണ്. നാം വാക്‌സിനുകള്‍ അതിവേഗമാണ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുകയാണ്. ലോകത്തിലെ ഈ പ്രതിസന്ധിഘട്ടത്തിലും സാമ്ബത്തികമായി തിരിച്ചുവരുന്നവരില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണെന്നും ട്രംപ് പറഞ്ഞു. 

മലിനീകരണ കാര്യത്തില്‍ അമേരിക്ക ഏറെ പിന്നാക്കം വന്നുവെന്നും ഉര്‍ജ്ജോത്പാദനത്തില്‍ അമേരിക്ക മുന്നേറിയെന്നും ട്രംപ് പറഞ്ഞു
Join WhatsApp News
Revathy, NY 2020-10-16 10:51:25
ISIS, Proudboys, trump മിലീഷ്യ -ഇവയൊക്കെ തമ്മിൽ എന്ത് വിത്യാസം ? *ഇനിയും ആർക്കു വോട്ട് ചെയ്യണം എന്ന് ആർകെങ്കിലും കൺഫ്യൂഷൻ ഉണ്ടെങ്കിൽ അവരുടെ മുന്നിൽ കഴിഞ്ഞ നാല് വർഷം ഒന്നും തന്നെ രാജ്യത്തിനുവേണ്ടി ചെയ്യാൻ സാധിച്ചില്ല എന്ന് ട്രംപ് തെളിയിച്ചു. പരാജയ ഭരണം തുടരാൻ അടുത്ത നാല് വർഷം കൂടി വേണം എന്നും തെളിയിച്ചു. കടം വീട്ടാൻ വേണ്ട പണം സമ്പാദിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ട്രംപിന്റ്റെ ഇലക്ഷൻ വെബ് സയിറ്റിൽ ഒന്നും ഇല്ല. ട്രംപിന്; അപ്പപ്പോൾ തോന്നുന്നത് ചെയുക, അതിനെ അന്ധമായി സപ്പോർട് ചെയ്യുക അതാണ് റിപ്പപ്ലിക്കൻ അജണ്ട.
Political View 2020-10-16 09:54:18
The Republican Party adopted no platform at its convention this year. They basically just pledged to do whatever Trump wants to do. That's a fairly honest admission about the state of the party, but it also signals we'd have another four years of the national agenda being whatever an addled and paranoid old man saw on Fox News that morning and decided to tweet about. Oh, and strengthening and consolidating corporate power, through the conservative-stacked courts if need be.
Thomas Abraham 2020-10-16 09:59:47
Surely we've had enough. Surely it's time for someone to govern the country again, not just to make money, payoff his Loans & drive the country bankrupt as he did to his Businesses. Man who makes Business Deals with foreign countries need to be investigated. trump is the greatest con artist of all time, even with this country's rich history of snake oil and Ponzi schemes. He's deep into One Last Job, but surely we know the trick by now. We all know Mexico ain't paying for that wall. Surely this country has had enough of this ugly bullshit. Good God almighty, enough. Vote for Democrats.
Prof G.F.N Phd 2020-10-16 13:10:07
ബൈഡൻ ചേട്ടനും കമലമ്മയും # 26 ബൈഡൻ: കാര്യങ്ങളുടെ കിടപ്പു മോശമാണല്ലോ കമലമ്മേ. കമലമ്മ: അതെന്ന ചേട്ടാ, അങ്ങിനെ? ബൈഡൻ: അത്, അതെങ്ങനാ ഞാൻ തന്നെ പറയുന്നത്? കമലമ്മേ: എന്നെ തീ തീ റ്റിക്കാതെ ചേട്ടൻ പറയൂ. എന്താ ഇത്രക്ക് മോശമായത്. നമ്മടെ രഹസ്യ ഇമെയിൽ വല്ലതും...? ബൈഡൻ: അതിനേക്കാൾ ഗുരുതരമായ കമലമ്മേ, അവരെല്ലാം പൊക്കി. ആ ചെറുക്കന്റെ കംപ്യൂട്ടറിന്റെ ഹാർഡ്‌വെയർ കൊടുത്ത കടയിൽ നിന്നും അവരെല്ലാം പൊക്കി കമലം, പൊക്കി. എന്റെ റെപ്യൂട്ടേഷൻ തകർന്നു. കമലമ്മ: (ആൽമഗതം - തനിക്കു എന്തോ റെപ്യൂട്ടേഷനാ. തന്നെ ചുമന്നാൽ ചുമക്കുന്ന ഞാനും വല്ലാതെ നാറുമെന്നാ നാട്ടുകാര് പറയുന്നതു. വെറുതെയല്ല തന്നെ ""മണ്ടൻ ബൈഡനെന്നു ""വിളിക്കുന്നത് ) എന്റെ ചേട്ടനെ ഞാൻ എങ്ങനെ ആശ്വസിപ്പിക്കും. കാര്യങ്ങളുടെ കിടപ്പും നടപ്പുമെല്ലാം മോശമായി. നമ്മടെ കാര്യം കട്ടപ്പൊക. ബൈഡൻ: (ആൽമഗതം - നിന്റെ കാര്യം വെറും തന്കാര്യം. നിനക്ക് നിന്റെ കാര്യമല്ലാതെ മറ്റൊന്നില്ലല്ലോ? കാര്യം കാണാൻ ഏതു കഴുതയുടെ കാലും നീ പിടിക്കുമെന്നു നാട്ടുകാരു പറയുന്നത് വെറുതെയല്ല.) കമലമ്മേ , ബ്ലിം പിള്ളേരോട് ഒന്ന് പറയുമോ ഒരു പ്രതിഷേധ സമരം നടത്തി നോക്കാൻ. ആൾക്കാരുടെ ശ്രദ്ധ മാറ്റാൻ മറ്റൊരു വഴിയും കാണുന്നില്ല. കമലമ്മ: ഓ കെ ചേട്ടാ. ഗതികെട്ടാൽ അതും അതിനപ്പുറവും ചെയ്താലല്ലേ ഒക്കൂ. ചേട്ടാ.
കൃത്യമാകുന്ന പ്രവചനം 2020-10-16 14:16:58
പ്രസിഡന്റ്റ് സ്ഥാനത്തേക്ക് ജയിക്കാൻ വേണ്ട ഇലക്ടറൽ വോട്ടുകൾ 270 : 2016ൽ ട്രംപിന് കിട്ടിയത് 304, ഹിലരി ക്ലിന്റൺ 227 2020ൽ ട്രംപിന് കിട്ടുമെന്ന് കണക്ക് കൂട്ടപ്പെടുന്നത് 323, കൊറോണ 208 ((ട്രംപ് മത്സരിക്കുന്നത് ബൈഡനുമായല്ല, കൊറോണയാണ് യഥാർത്ഥ എതിരാളി))
Pakaran 2020-10-16 15:30:23
ഫേക്ക് Phd അസ്സോസിയേഷൻ്റെ ആഭിമുഖിത്തിൽ 2 മത് നാടകോത്സവം തീയതി : നവംബർ 3 സ്ഥാലം : വെള്ള വീട് മലയാളീ റിപ്പോ അവതരിപ്പിക്കുന്നു തമ്പൂത് സംവിധാനം : പ്രൊഫ : ജി. ഫ്. എൻ . Phd (Phd from തംബുസ് യൂണിവേഴ്‌സിറ്റി) രംഗം : 1 (ശോകമുഖമായ വെള്ള വീട് ) രംഗത് (തംബു, മെലി, ക്രിസ്റ്റി ) പശ്ചാത്തല സംഗീതം : പാമ്പുകൾക്ക് മാളമുണ്ട് .... തമ്പു: എല്ലാം കഴിഞ്ഞു ഇനിയെങ്കിലും മാസ്‌ക് വെക്കാം. മെലി: എപ്പോഴെങ്കിലും നാല്ല ബുദ്ധി തോന്നിയല്ലോ. (ക്രിസ്റ്റി: എനിക്ക് ഈ ബുദ്ധി നേരത്തേ തോന്നിയിരുന്നെകിൽ എന്ന് നെടുവീർപ്പ്) തമ്പു: ഇനിയും ഉള്ള കടം തന്നവർ എല്ലാരും കൂടി വരുമല്ലോ എന്തുചെയ്യും, ഒരു നാല് വർഷം കൂടി പിടിച്ചു നിക്കാമെന്നു കരുതി. മെലി: എങ്ങനെയെങ്കിലും നാലു വർഷം കൂടി കിട്ടടിയാരുംന്നെങ്കിൽ കൊച്ചുചെറുക്കനെ കൂടി ഒരു ക്യാബിനറ്റ് പദവില് ഇരുത്തമായിരുന്നു. തമ്പു: ഇനിയും ഒരു വഴിയേയുള്ളു കോടതി കേസുകൊടുക്കാം! രംഗം : 2 (കോടതി ഇടപെടുമോ, ബ്ലേഡുകാർ വരുമോ ഉദ്യോഗജനകമായ കഥക്കായി കാത്തിരിക്കുക )
Sunitha Abraham-cpa 2020-10-16 18:16:30
Trump’s business has been the subject of more speculation than his debt load. Lots of people believe trump owes only $400 million, especially after Trump seemed to agree with that figure on national television Thursday night. In reality, however, he owes more than $2.4 - 3 billion. Some experts are saying it is 10 Billion. The loans are spread out over more than a dozen different assets—hotels, buildings, mansions and golf courses. Most are listed on the financial disclosure report Trump files annually with the federal government. All of them has 80 +% mortgages. They are not making money enough to pay the mortgage. He is not worried about they being taken by the lenders. They are actually financial burdens for him.
Rossy Chacko.NY 2020-10-16 19:20:56
Russia targeted Giuliani to feed Trump misinformation. The White House was warned by U.S. officials that Rudy Giuliani was targeted by Russia to funnel misinformation to President Trump. Yahoo Finance’s Rick Newman shares the details.
Annamma Mathew. TX 2020-10-16 19:28:27
Evangelist Franklin Graham was a strong supporter of Donald Trump. Now he is saying he feels sorry and he is afraid he will go to hell for supporting Trump.
Biju George. N.C 2020-10-16 20:55:49
മീഡിയകൾ പറയുന്നതുപോലെ തനിക്കു 400 മില്യണിൽ അധികം കടം കൊടുക്കുവാൻ ഉണ്ട് എന്ന് ട്രംപ് ടൌൺ ഹാൾ മീറ്റിംഗിൽ സമ്മതിച്ചു. ചോദ്യം ട്രംപിന് ഗുണമാണ് ചെയ്തത്; കാരണം 2 .4 ബില്യൺ ആണ് ട്രംപ് കൊടുക്കുവാനുള്ള ലോൺ. ഇവയിൽപലതും 2022 ൽ കൊടുക്കണം. കൂടാതെ ടവറുകൾ എല്ലാം കടത്തിൽ ആണ്. അവയെല്ലാം ബാങ്ക് എടുക്കും. ട്രംപിനെ സപ്പോർട്ട് ചെയ്തു പല പേരിൽ ഒരാൾ ആണ് പ്രതികരണ കോളത്തിൽ എഴുതുന്നത്. ഇയാൾ ആരാണെന്നും അറിയാം. മലയാളി വായനക്കാരെ അകറ്റുവാൻ ആണ് ഇ ബേസ്മെന്റ്റ് ജീവി ഇങ്ങനെ പല പേരിൽ ഒരേ വൊക്കാബുലറിയിൽ എഴുതുന്നത്. ഇയാളുടെ കമന്റ്റ് വായിച്ചു ആൾക്കാർ ട്രംപിന് വോട്ട് ചെയ്യും എന്നാണ് ഇ മണ്ട മന്ദ ബുദി കരുതുന്നത്. റിപ്പപ്ലിക്കൻസ് കൂട്ടമായി ട്രമ്പിൽ നിന്നും അകലുന്നു. ട്രംപിനെ കൂട്ട് പിടിച്ചവർ എല്ലാം പരാജപ്പെടും എന്നും തീർച്ചയായി. മിച് മക്കോണൽ, ലിൻസി ഗ്രഹാം, ഒക്കെ തോൽക്കുമെന്ന് ഉറപ്പായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക