Image

വിനാശകാലേ വിപരീതബുദ്ധി (ഷോളി കുമ്പിളുവേലി)

Published on 16 October, 2020
വിനാശകാലേ വിപരീതബുദ്ധി (ഷോളി കുമ്പിളുവേലി)
ജോസ്‌മോന്‍ അതാത് നമ്മുടെ സാക്ഷാല്‍ ജോസ് കെ. മാണിയും കൂട്ടരും അടിമുടി "ചുവക്കുവാന്‍' തീരുമാനിച്ചുകഴിഞ്ഞു. എ.കെ.ജി സെന്ററിന്റെ വാതിലുകള്‍ തുറന്നിട്ടുകൊണ്ട്, "അഞ്ഞൂറാന്‍' ബാലകൃഷ്ണന്‍ സഖാവിന്റെ, "കേറി വാടാ മക്കളേ' എന്ന വിളി വന്നുകഴിഞ്ഞു. ചിലര്‍ പറയുന്നു- സ്വന്തം അപ്പനെ കള്ളെന്നു വിളിച്ച്, നാടുനീളെ ചെണ്ട കൊട്ടിവരോടുള്ള പ്രതികാരം ചെയ്യുന്നതിനുവേണ്ടിയാണ് സ്വ:പുത്രന്‍, നേരിട്ടു തന്നെ "പുലിമടയിലേക്ക്' കയറി ചെല്ലുന്നതെന്ന്.

എന്നാല്‍ അതല്ല, കുറച്ചു നാളുകളായി എല്‍ഡിഎഫുമായി ബന്ധപ്പെട്ട് സ്വപ്ന, സ്വര്‍ണം തുടങ്ങിയ "നല്ല' വാര്‍ത്തകളാണ് കേള്‍ക്കുന്നതെന്നും (സത്യം എന്തുമാകട്ടെ!). നെല്ലുള്ള പത്തായം നോക്കി എലി പോകുന്നതുപോലെയാണ് ജോസിന്റെ എല്‍ഡിഎഫ് പ്രവേശനമെന്നും, "ഇല്ലാക്കഥ' പറയുന്നവരുമുണ്ട്!!

സത്യമെന്തായാലും പിണറായി വിജയനും, കൊടിയേരി ബാലകൃഷ്ണനും കൂടി ഒരുക്കി വച്ചിരിക്കുന്ന "എലിപ്പെട്ടിയില്‍' ജോസ് വീഴും എന്നുറപ്പാണ്.

ആദ്യമൊക്കെ പറഞ്ഞു കേട്ടതു പ്രകാരം "സ്വര്‍ണ്ണത്തില്‍' പൊതിഞ്ഞ 12 സീറ്റുകളാണ് ജോസിനും കൂട്ടര്‍ക്കും നല്‍കേണ്ടിയിരുന്നത്. എന്നാല്‍ തലയെണ്ണിയപ്പോള്‍, 12 സീറ്റില്‍ മത്സരിക്കാന്‍ ആളില്ലാത്തതുകൊണ്ട് പിന്നീട് അത് 6 ആക്കി കുറച്ചു. കുറ്റം പറയരുതല്ലോ, "വന്‍ വിജയസാധ്യത"യുള്ള തൊടുപുഴയും കടുത്തുരുത്തിയുമെല്ലാം അതില്‍പ്പെടും!! ഇനി ഒരു സീറ്റ് കിട്ടിയില്ലെങ്കിലും "തനി തങ്കമായ' എല്‍ഡിഎഫിനു പിന്തുണ പ്രഖ്യാപിക്കാന്‍ ജോസ് മോന് ലവലേശം മടിയില്ല!

സത്യത്തില്‍ ജോസ്‌മോന്റെ എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് കഥകള്‍ കേട്ട്, കേരളാ കോണ്‍ഗ്രസിന്റെ നട്ടെല്ലായ മധ്യ തിരുവിതാംകൂറിലെ ജനാധിപത്യ വിശ്വാസികള്‍ കുടുത്ത ഞെട്ടലിലാണ്. കേരളാ കോണ്‍ഗ്രസിന്റെ സര്‍വ്വസുവുമായിരുന്ന ശ്രീ കെ.എം. മാണിയെ ജീവിതത്തിന്റെ സായാഹ്നത്തില്‍ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ചവരുടെ കൂടെ, സ്വ:പുത്രന്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കുവേണ്ടി കൂട്ടുകൂടുന്നത് ഒരു തരത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ന്യായീകരിക്കാന്‍ കഴിയുന്നില്ല.

അതല്ല, യുഡിഎഫിനേക്കാള്‍ മെച്ചം എല്‍ഡിഎഫ് ആണെങ്കില്‍, ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള ഒരു ശ്രമം എല്‍ഡിഎഫ് പക്ഷത്തുനിന്നും ഉണ്ടായപ്പോള്‍ അതിന് തുരങ്കംവെച്ചതും ഈ പുത്രന്‍ തന്നെയാണ്.

ജോസ് കെ. മാണിയെപ്പോലുള്ള ഒരു രാഷ്ട്രീയ ശിശുവിന് യു.ഡി.എഫ് തന്നെയായിരുന്നു നല്ലത്. ഒന്നുമല്ലെങ്കിലും തങ്ങളുടെ 'മാണി സാറിന്റെ മകന്‍' എന്നൊരു പരിഗണനയെങ്കിലും അവിടെ കിട്ടിയേനെ. കാനം രാജേന്ദ്രന് പോലും നേരേചൊവ്വെ അഭിപ്രായം പറയാന്‍ കഴിയാത്ത എല്‍ഡിഎഫില്‍, ജോസ് മോനും കൂട്ടര്‍ക്കും എന്തു പരിഗണനയാണ് ലഭിക്കുക? ആദ്യം കടന്നുചെല്ലുമ്പോള്‍ കിട്ടുന്ന ചുവന്ന പരവതാനിയൊന്നും കുറച്ചു നാള്‍ കഴിയുമ്പോള്‍ അവിടെ കാണില്ല. കണ്ടറിയാത്തവന്‍ കൊണ്ടറിയും!

ജോസ് കെ. മാണി എന്തു നിലപാട് സ്വീകരിച്ചാലും ജനാധിപത്യ വിശ്വാസികളായ കേരളാ കോണ്‍ഗ്രസുകാര്‍, ശ്രീ പി.ജെ. ജോസഫിനൊപ്പം ജനാധിപത്യ ചേരിയില്‍ തന്നെ തുടരും. സ്വന്തം അളിയന്‍ പോലും ഇന്ന് ജോസിനെ തള്ളിപ്പറഞ്ഞുകഴിഞ്ഞു. നാളെ സ്വന്തം കുടുംബം തള്ളിപ്പറഞ്ഞാലും അതിശയപ്പെടാനില്ല!

"വിനാശകാലേ ജോസിന് വിപരീതബുദ്ധി' അല്ലാതെന്തുപറയാന്‍!!

Join WhatsApp News
കേരള കോൺഗ്രസ് കാരൻ 2020-10-16 13:23:40
സ്വന്തം തന്തയോടുപോലും നീതി പുലർത്താത്ത മകൻ LDF ഇൽ പിടിച്ചുനിൽക്കാൻ ജോസിന്റെ കൈലെ ആടാപിടി പോരാ . ആര് മാസംകൊട് നിന്റെ പൂതി തീരും മോനെ !!
josecheripuram 2020-10-16 13:40:25
To get back PALA, Now you need LDF help, Kerala congress alone can't win any more .So Josemon thinks that next election he can be a candidate in PALA&Win.In politics anything is possible.There is no restriction in dreaming.
True man 2020-10-16 14:55:25
Kambili puthappe....
M. A. George 2020-10-17 18:43:23
"സ്വന്തം തന്തയോട് നീതി പുലർത്താത്ത മകൻ" ഇതെന്താണെന്ന് ഒന്നു വിവരിക്കാമോ കേരള കോൺഗ്രസ് കാരാ. അറിയാനുള്ള ആഗ്രഹം അത്രമാത്രം.
Ajai Alex 2020-10-17 21:09:01
Very correct assessment. sholy 👏👏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക