Image

ഒരു വർഷമായി ട്രംപുമായി സംസാരിച്ചിട്ടില്ല : പെലോസി (ഇലക്ഷൻ രംഗം)

Published on 17 October, 2020
ഒരു വർഷമായി   ട്രംപുമായി സംസാരിച്ചിട്ടില്ല : പെലോസി  (ഇലക്ഷൻ രംഗം)
വാഷിംഗ്ടൺ, ഒക്ടോബർ 17: പ്രസിഡന്റ് ട്രംപുമായി ഒരു വർഷം മുഴുവൻ സംസാരിക്കാതിരുന്നതിനെ    സ്പീക്കർ നാൻസി പെലോസി ന്യായീകരിച്ചു. വൈറ്റ് ഹൌസ് ഉദ്യോഗസ്ഥരുമായി പ്രവർത്തിക്കുന്നത്  ആണ്  കൂടുതൽ ഫലപ്രദം എന്ന് പെലോസി അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച രാത്രി എം‌എസ്‌എൻ‌ബി‌സി  ചർച്ചയിൽ  പങ്കെടുക്കുന്നതിനിടെയാണ്  സ്പീക്കർ ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദി ഹിൽ  റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ സൈനികരെ സിറിയയിൽ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് 2019 ഒക്ടോബർ 16 ന് നടന്ന വൈറ്റ് ഹൌസ്  യോഗത്തിന് ശേഷം പെലോസിയും ട്രംപും സംസാരിച്ചിട്ടില്ല. മീറ്റിംഗിൽ  അപമാനിത ആകുകയും ഒടുവിൽ  സ്പീക്കർ  യോഗത്തിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തു .

ആൻ പെലോസി   എഴുന്നേറ്റു നിന്ന് വിരൽ ചൂണ്ടുന്നതായി ഉള്ള  ചിത്രം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. കോൺഫറൻസ് മുറിയിൽ ഒരു സ്മാർട്ട് വാച്ച് ധരിക്കാൻ പോലും അനുവാദം ഇല്ലാത്തപ്പോൾ തന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനോട് പെലോസി എതിർപ് പ്രകടിപ്പിച്ചു .

ട്രംപിനെ വീണ്ടും കാണാനോ സംസാരിക്കാനോ പെലോസി  തയ്യാറാണോ എന്ന ചോദ്യത്തിന് 'ഉദ്ദേശത്തെ ആശ്രയിച്ചായിരിക്കും'  അത്  എന്നാണ് മറുപടി പറഞ്ഞത്.

ഫെബ്രുവരിയിൽ നടന്ന ദേശീയ പ്രാർത്ഥന  സമ്മേളനത്തിൽ  പെലോസിയും ട്രംപും ഒരുമിച്ച് ഒരേ മുറിയിൽ ഉണ്ടായിരുന്നു എന്നതും പ്രസക്തമാണ് .

സമാധാനപരമായ കൈമാറ്റം ട്രംപ് അംഗീകരിക്കുമെങ്കിലും 'സത്യസന്ധമായ തിരഞ്ഞെടുപ്പ്' ആഗ്രഹിക്കുന്നു

നവംബർ 3 ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് സമാധാനപരമായ അധികാര കൈമാറ്റം അംഗീകരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞെങ്കിലും “സത്യസന്ധമായ തിരഞ്ഞെടുപ്പ്” വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സമാധാനപരമായ ട്രാൻസ്ഫർ   ആഗ്രഹിക്കുന്നു" എങ്കിലും വിജയം തന്നെ ആണ് ലക്‌ഷ്യം, അദ്ദേഹം മയാമി  എൻ ബി സി ന്യൂസ്  ടൗൺഹാളിൽ  അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽ സമാധാനപരമായ അധികാര കൈമാറ്റത്തിന്  ഒരു മാസത്തിനുള്ളിൽ താൻ പ്രതിജ്ഞാബദ്ധൻ ആണെന്ന് അദ്ദേഹം പറയുന്നു.

റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള  സെനറ്റ് സമാധാനപരമായ അധികാരമാറ്റത്തിനുള്ള പ്രതിജ്ഞാബദ്ധത സ്ഥിരീകരിക്കുന്ന പ്രമേയം ഇതിനകം പാസാക്കിയിട്ടുണ്ട്.

മെയിൽ-ഇൻ വോട്ടിംഗിനി ആദ്യം മുതൽ ട്രംപ് എതിർത്തിരുന്നു.


തോറ്റാൽ രാജ്യം വിടുമെന്ന് ട്രംപ് 

ഇലക്ഷനിൽ തോറ്റാൽ രാജ്യം വിട്ടേക്കുമെന്ന് പ്രസിഡണ്ട് തമാശരൂപേണ അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും ദുർബലനായ സ്ഥാനാർത്ഥിയോടാണ് താൻ മത്സരിക്കുന്നത്. തോറ്റാൽ പിന്നെ രാജ്യം വിടേണ്ടി വരും എന്നായിരുന്നു പരാമര്ശം.

എന്നതായാലും ബൈഡൻ ഇതൊനോട് പ്രതികരിച്ചു.  ഐ അപ്രൂവ് ദിസ് മെസേജ്, എന്ന ബൈഡൻ ട്വീറ്റ് ചെയ്തു. 
Join WhatsApp News
Rajan Abraham 2020-10-17 12:37:14
LOOKING FORWARD TO THE RECKONING FOR THE WHOLE TRUMP FAMILY, HIS ADMINISTRATION, MITCH MCCONNELL, THE GOP & CORRUPT ENABLERS!! The legal reckoning awaiting Donald Trump if he loses the election Article snippet: "If things don't go Donald Trump's way on Election Day, the President may face more serious matters than how to pack up the West Wing. Without some of the protections afforded him by the presidency, Trump will become vulnerable to multiple investigations looking into possible fraud in his financial business dealings as a private citizen -- both as an individual and through his company. He faces defamation lawsuits sparked by his denials of accusations made by women who have alleged he assaulted them, including E. Jean Carroll, the former magazine columnist who has accused him of rape. And then there are claims he corrupted the presidency for his personal profits."
truth and justice 2020-10-17 12:58:08
This is a bogus and fake report.Who these people are authoritatively commenting on first citizen of the country?Trump being a good citizen of America and he is a businessman for so many years and he has hotel business all over the world and the money he is getting not from food stamp and Medicaid as other jobless people coming from different countries.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക