Image

ഫോമാ എമ്പയര്‍ ആര്‍.വി.പി: മോളമ്മ വര്‍ഗീസും ഷോബി ഐസക്കും സ്ഥാനം പങ്കിടണം. കോടതിയില്‍ പോകുമെന്ന് റീജിയന്‍ നേതാക്കള്‍

Published on 17 October, 2020
ഫോമാ എമ്പയര്‍ ആര്‍.വി.പി: മോളമ്മ വര്‍ഗീസും ഷോബി ഐസക്കും സ്ഥാനം പങ്കിടണം. കോടതിയില്‍ പോകുമെന്ന് റീജിയന്‍ നേതാക്കള്‍
ഫിലഡല്ഫിയ: ഫോമായുടെ ന്യു യോര്‍ക്ക് എമ്പയര്‍ റീജിയന്‍ വൈസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ വിജയികളെ നിര്‍ണയിച്ചു കൊണ്ട് ഇലക്ഷന്‍ കമ്മീഷന്‍ അന്തിമ തീരുമാനം പുറപ്പെടുവിച്ചു.

ഇതനുസരിച്ച് ഷോബി ഐസക്കും മോളമ്മ വര്‍ഗീസും തുല്യ വിജയികളായിരിക്കും. ഇരുവര്‍ക്കും ഓരോ വര്‍ഷം വീതം സ്ഥാനം വഹിക്കാം. ആദ്യ വര്‍ഷം (ഒക്ടോ-1, 2020മുതല്‍ സെപ്റ്റം 30-2011 വരെ)മോളമ്മ വര്‍ഗീസ് ആര്‍.വി.പി ആയിരിക്കും. തുടര്‍ന്നുള്ള വര്‍ഷം ഷോബി ഐസക്ക് ആര്‍.വി.പി ആയിരിക്കും.

മോളമ്മ വര്‍ഗീസിന്റെ സത്യപ്രതിജ്ഞ ഈ ഞായറ്‌ഴ്ചയോ തിങ്കളാഴ്ചയോ നടത്തുവാന്‍ ജൂഡീഷ്യല്‍ കമ്മിറ്റിയോട് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ഷോബി ഐസക് നേറത്തെ സത്യ പ്രതിഞ്ജ ചെയ്തതിനാല്‍ വീണ്ടും ആവശ്യമില്ല.

എന്നാല്‍ഈ തീരുമാനം ശരിയല്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുവാനാണു റീജിയന്റെ തീരുമാനമെന്നും സ്ഥാനമൊഴിയുന്ന നാഷണല്‍ ട്രഷറര്‍ ഷിനു ജോസഫ് പറഞ്ഞു. മേല്ഘടകങ്ങള്‍ക്കെല്ലാം പരാതി നല്കിയിട്ടുണ്ട്. അവര്‍ എല്ലാവരും റീ-ഇലക്ഷനെ അനുകൂലിക്കുകയാണ്. ഇലക്ഷന്‍ കമ്മീഷന്‍ മാത്രമാണു കടും പിടുത്തം പിടിക്കുന്നത്. ചര്‍ച്ചക്കും കമീഷന്‍ തയ്യാറല്ല.

രണ്ടു പേര്‍ക്കും തുല്യ വോട്ടാണു കിട്ടിയതെങ്കില്‍ ഈ നിര്‍ദേശം അഗംഗീകരിക്കുമായിരുന്നു. ഇവിടെ സംഭവിച്ചത് ഇലക്ഷനിലെ പിഴവാണ്. ഷോബി ഐസക്ക് സത്യപ്രതിഞ്ജ ചെയ്ത് 48 മണിക്കൂര്‍ കഴിഞ്ഞാണു ഇത്തരമൊരു കാര്യം ചൂണ്ടിക്കാണിക്കപ്പെട്ടതു പോലും. ഒരു വോട്ട് കൂടുതല്‍ വന്നത് ഷോബിക്കാണു ലഭിച്ചതെന്നു പറയുമ്പോള്‍ തന്നെ വോട്ടിന്റെ രഹസ്യ സ്വഭാവത്തെ പറ്റി സംശയം ഉയരുന്നു.

പിഴ പറ്റിയാല്‍ റീ-ഇലക്ഷന്‍ എനാതാണു ന്യായം. അതു പോലെ സംഘടനയില്‍ ദീര്‍ഘപാരമ്പര്യമുള്ള വ്യക്തി ആയിരുന്നുവെങ്കിലും തങ്ങള്‍ എതിരിപ്പ് പ്രകടിപ്പിക്കില്ലായിരുന്നു.

ഈ സഹചര്യത്തില്‍ ന്യായം നടപ്പാക്കാന്‍ സംഘടനയിലെ മേല്ഘടകങ്ങള്‍ രംഗത്തു വരണം. അല്ലെങ്കില്‍ കോടതി തന്നെ ശരണം-ഷിനു പറഞ്ഞു

ഇലക്ഷന്‍ ഫലം വന്നപ്പോള്‍ ഷോബിക്ക് 28, മോളമ്മ 27 എന്നിങ്ങനെ ആയിരുന്നു വോട്ടിംഗ് നില. എന്നാല്‍ മൊത്തം 54 അംഗങ്ങള്‍ മാത്രമേയുള്ളുവെന്നും 55 പേര്‍ വോട്ട് ചെയ്തുവെന്നുംഇലക്ഷന്‍ കമ്മീഷനു പരാതി ലഭിച്ചു. വോട്ടെടുപ്പ് നടത്തിയ കമ്പനിയുമായി ഇലക്ഷന്‍ കമീഷന്‍ അതു പരിശോധിക്കുകയും ഒരു വോട്ട് കൂടുതലായി ചെയ്തുവെന്നു കണ്ടെത്തുകയും ചെയ്തു. പ്രസ്തുത വോട്ട് അസാധുവാക്കിയതോടെ ഇരുവര്‍ക്കും 27 വോട്ട് വീതമായി.

അത്തരം സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നു ഫോമാ ഭാണഘടന പറയുന്നില്ലെന്നു കമ്മീഷന്റെ സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ മുന്‍ കാല തീരുമാനങ്ങള്‍ പിന്തുടരാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. ഭാവിയില്‍ ഇത്തരം സാഹചര്യം നേരിടാന്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തണമെന്നും കമ്മീഷന്‍ അഭ്യര്‍ഥിക്കും.

വിജയികളെ അഭിനന്ദിച്ചു കൊണ്ടുള്ള സന്ദേശത്തില്‍ തീരുമാനം വൈകിയത് അറ്റോര്‍ണിയുമായി കണ്‍സള്‍ട്ട് ചെയ്യാന്‍ വേണ്ടി ആയിരുന്നുവെന്നു വ്യക്തമാക്കി.

ഇലക്ഷന്‍ നിഷ്പക്ഷമായി നടത്താന്‍ കമ്മീഷനെ ഭരണഘടനചുമതലപ്പെടുത്തുന്നു. അതിനു പുറമെ നാഷനല്‍ കമ്മിറ്റി, ജനറല്‍ കൗണ്‍സില്‍ എന്നിവയും കമ്മീഷനെ ഇതിനായി അധികാരപ്പെടുത്തുന്നു. ഇലക്ഷന്‍ നടപടി ക്രമങ്ങള്‍ നാഷണല്‍ കമ്മിറ്റി, ജനറല്‍ ബോഡി, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവയാണു തീരുമാനിക്കുന്നത്.

ഇലക്ഷന്‍ നടപടി ക്രമം, ഡലിഗേറ്റുകള്‍ തുടങ്ങിയവയില്‍ ഭരണഘടനയില്‍ ഭേദഗതികള്‍ ആവശ്യമുണ്ട്. തങ്ങളുടെ നിര്‍ദേശങ്ങള്‍ നാഷണല്‍ കമ്മിറ്റിക്കു സമര്‍പ്പിക്കുമെന്ന് മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ് മാത്യു, കമ്മീഷനര്‍മാരായ സ്റ്റാന്‍ലി കളരിക്കാമുറി, സണ്ണി പൗലോസ് എന്നിവര്‍ വ്യക്തമാക്കി.

സംഘടനയുടെ വിജയത്തിനു എല്ലാവരുടെയും സഹകരണവും പിന്തുണയും കമ്മീഷന്‍ അഭ്യര്‍ഥിച്ചു.

അതേ സമയം തല്ക്കാലം സത്യപ്രതിഞ്ജ നടത്താതെ മുന്നോട്ടു പോകാനാണു സാധ്യതയെന്നറിയുന്നു. ആര്‍.വി.പി.മാര്‍ക്കു പകരം നാഷണല്‍ കമ്മിറ്റി അംഗങ്ങളും നാഷനല്‍ വൈസ് പ്രസിഡന്റും ചുമതല വഹിക്കട്ടെ എന്ന നിലപാടിലാണു വിവിധ നേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക