Image

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻ്റ് എൻവയോൺമെൻ്റ് നിയമനങ്ങൾ പി.എസ്.സിയ്ക്ക്

Published on 17 October, 2020
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻ്റ് എൻവയോൺമെൻ്റ്  നിയമനങ്ങൾ പി.എസ്.സിയ്ക്ക്
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻ്റ് എൻവയോൺമെൻ്റ് (KSCSTE) എന്ന സ്ഥാപനത്തിലേയും അതിനു കീഴിൽ വരുന്ന ഗവേഷക സ്ഥാപനങ്ങളിലേയും നിയമനങ്ങൾ പി.എസ്.സിയ്ക്ക് വിടാൻ സർക്കാർ ഉത്തരവിറക്കി. സയൻ്റിസ്റ്റ് സ്റ്റാഫ് ഒഴികെയുള്ള മിനിസ്റ്റീരിയൽ, ടെക്‌നക്കൽ സ്റ്റാഫ് തസ്തികളിൽ ഇനി മുതൽ പി.എസ്.സി ആയിരിക്കും നിയമനം നടത്തുക. സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്പ്മെന്റ് ആന്റ് മാനേജ്മെൻറ്, ജവഹർലാൽ നെഹ്റു ട്രോപിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, നാറ്റ് പാക് തുടങ്ങി നിരവധി ഗവേഷണ സ്ഥാപനങ്ങൾ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻ്റ് എൻവയോൺമെൻ്റിനു കീഴിൽ പ്രവർത്തിച്ചു വരുന്നു. സർക്കാർ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങർ സൃഷ്ടിക്കാൻ ഈ തീരുമാനം വഴി സാധിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക