Image

അഭിവന്ദ്യ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ വേർപാട് സമൂഹത്തിനാകെ നഷ്ടം

Published on 18 October, 2020
അഭിവന്ദ്യ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ വേർപാട്  സമൂഹത്തിനാകെ നഷ്ടം

ന്യൂയോർക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനിസഭയുടെ പരമാദ്ധ്യക്ഷനും കേരളത്തിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിദ്ധ്യവുമായിരുന്ന അഭിവന്ദ്യ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ വേർപാട് മാർത്തോമാ സഭയ്ക്ക് മാത്രമല്ല സമൂഹത്തിനാകെ വലിയ നഷ്ടമാണെന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റും, മാർത്തോമാ സഭ മണ്ഡലം പ്രതിനിധിയുമായ എബി മക്കപ്പുഴ അനുശോചന സന്ദേശത്തിൽ പറഞ്ഞു  


മാർത്തോമ്മ സഭയുടെ ആത്മീയവും ഭൗതികവുമായ വളർച്ചക്കും ഉയർച്ചക്കുമായി എക്കാലവും നിലകൊണ്ട പുരോഹിത ശ്രേഷ്ഠനായിരുന്നു  മെത്രാപ്പോലീത്തയെന്നും,  സാമൂഹിക തിന്മകൾക്കെതിരെ നിർഭയം പോരാടിയ ശ്രേഷ്ഠജീവിതത്തിന് ഉടമയായിരുന്നു. സമൂഹത്തിലെ അശരണരുടെ മോചനത്തിനും ക്ഷേമത്തിനു  വേറിട്ട സംഭാവനകൾ നൽകിയ ദിവ്യ തേജസ്സ് മറയപ്പെട്ടുവെങ്കിലും മനുഷ മനസ്സുകളിൽ എന്നെന്നും ഓർമകളായി നിലകൊള്ളുമെന്നും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മറ്റി അനുശോചനപ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.   


 സെക്രട്ടറി 


ജോ ചെറുകര (ന്യൂ യോർക്ക് ) 


അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക